• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

കോടതി കയറിയ ഉണ്ണിയപ്പം

news18
Updated: February 10, 2018, 5:55 PM IST
കോടതി കയറിയ ഉണ്ണിയപ്പം
news18
Updated: February 10, 2018, 5:55 PM IST
 

കോഴിക്കോട് : താന്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം ഹൈക്കോടതി കയറിയ കഥയാണ് കോഴിക്കോട് മക്കണാഞ്ചേരി സ്വദേശി മഞ്ജുഷയ്ക്ക് പറയാനുള്ളത്. ഇവിടെ ഉണ്ണിയപ്പ നിര്‍മ്മാണ യൂണിറ്റ് നടത്തുകയാണ് വീട്ടമ്മയായ മഞ്ജുഷ. എന്നാല്‍ ഉണ്ണിയപ്പത്തിന്റെ മണം തലവേദനയുണ്ടാക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയാണ് ഉണ്ണിയപ്പത്തെ ഹൈക്കോടതി വരെയെത്തിച്ചത്.

ഉണ്ണിയപ്പ നിര്‍മ്മാണ യൂണിറ്റ് മൂലം കിണറ്റിലെ വെള്ളം ചീത്തയാകുന്നുവെന്നും മണം മൂലം തനിക്ക് തലവേദനയുണ്ടാകുന്നുവെന്നും കാണിച്ചാണ് ഇവര്‍ പരാതി നല്‍കിയത്. ഉണ്ണിയപ്പം ഉണ്ടാക്കി തുടങ്ങുന്ന സമയങ്ങളില്‍ നല്ല മണമാണെന്നും എന്നാല്‍ സമയം പോകുന്തോറും ഇത് അസഹ്യമായി മാറുന്നുവെന്നും പരാതിക്കാരി പറയുന്നു. കരള്‍ രോഗിയായ ഇവര്‍ക്ക് ഇത് മൂലം തലവേദനയും ഛര്‍ദ്ദിയും ഉണ്ടാകുന്നുവെന്നും പറയുന്നു. ഈ ചില രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതോടെയാണ് പ്രശ്‌നം വഷളായത്.
Loading...


പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന കാര്യം ചൂണ്ടിക്കാട്ടി മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നേടുകയുമായിരുന്നു.

 

 
First published: January 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍