• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാജവെമ്പാലയെ കീഴടക്കി വാവാ സുരേഷ്

Gowthamy GG
Updated: February 27, 2018, 11:47 PM IST
രാജവെമ്പാലയെ കീഴടക്കി വാവാ സുരേഷ്
Gowthamy GG
Updated: February 27, 2018, 11:47 PM IST
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. വാവ സുരേഷാണ് പാമ്പിനെ പിടികൂടിയത്. ചെങ്കോട്ട അന്തർ സംസ്ഥാന പാതയിലെ കലുങ്കിനടിയിൽ നിന്നാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.

വനംവകുപ്പ് ജീവനക്കാർ ആണ് പാതയുടെ വശത്തുകൂടി കലങ്കിനടിയിലേക്ക് രാജവെമ്പാല ഇഴഞ്ഞ് നിങ്ങുന്നത് കണ്ടത്. തുടർന്ന് കുളത്തുപ്പുഴ കളംകുന്ന് വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി രാജവെമ്പാലയാണെന്ന് സ്ഥിരീകരിച്ചു. ഉടൻതന്നെ വാവാ സുരേഷിനെ വിവരം അറിയിച്ചു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രാജവെമ്പാലയെ പിടികൂടാനായത്.പിടികൂടിയ രാജവെമ്പാലയ്ക്ക് 10 വയസ് പ്രായവും 15 കിലോ തുക്കവും 14 അടിയിലേറെ നീളവും ഉണ്ടെന്ന് വാവാ സുരേഷ് പറഞ്ഞു. വാവാ സുരേഷ് പിടിക്കുന്ന 125ാമത് രാജവെമ്പാലയായിരുന്നു ഇത്. കുളത്തുപ്പുഴ കട്ടിള പാറ ഉൾവനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രാജവെമ്പാലയെ തുറന്നു വിട്ടു.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍