• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിപിഎമ്മിന്‍റെ ഹരിത കവചത്തിന് പിന്തുണയുമായി കീഴാറ്റൂരിലെ വയൽ കിളികൾ


Updated: May 8, 2018, 9:20 PM IST
സിപിഎമ്മിന്‍റെ ഹരിത കവചത്തിന് പിന്തുണയുമായി കീഴാറ്റൂരിലെ വയൽ കിളികൾ

Updated: May 8, 2018, 9:20 PM IST
കണ്ണൂർ: നേരത്തെ പ്രഖ്യാപിച്ച ലോങ് മാർച്ച് മാറ്റിവെച്ചത് കീഴാറ്റൂരിലെ വയൽക്കിളികൾ സിപിഎമ്മിന് വഴങ്ങുന്നതുകൊണ്ടാണെന്ന് വാർത്തകളുണ്ടായിരുന്നു. വയൽനികത്തി ഹൈവേ പണിയുന്നതിന് സിപിഎമ്മിനെതിരെ സമരമുയർത്തിയ വയൽക്കിളികൾ ഇപ്പോൾ സ്വരം മാറ്റുകയാണെന്നാണ് സംശയം. സിപിഎമ്മിന്‍റെ പരിസ്ഥിതിദിന പരിപാടിയായ 'കണ്ണൂരിനൊരു ഹരിത കവച'ത്തിന് പിന്തുണയുമായി വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ രംഗത്തെത്തിയിരിക്കുന്നു. കണ്ണൂരിനൊരു ഹരിത കവചം നല്ല ആശയമാണെന്നും ഒരു പ്രസ്ഥാനം മുൻകൈ എടുക്കുന്നത് അഭിനന്ദനീയമാണെന്നും സുരേഷ് കീഴാറ്റൂർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പ്രചരണത്തിനപ്പുറം ഇതു സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകാനും സാധിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ എഴുതുന്നു.

കീഴാറ്റൂരിൽ വയൽനികത്തി ദേശീയപാത നിർമ്മിക്കാനുള്ള നീക്കം സിപിഎമ്മിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയിരുന്നു. വയൽക്കിളി സമരം കീഴാറ്റൂർ വിഷയത്തെ ദേശീയശ്രദ്ധയിലെത്തിച്ചിരുന്നു. ബദൽ മാർഗങ്ങൾ തേടി കേന്ദ്രസംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിലപാട് സ്വീകരിച്ചിരുന്ന സിപിഎം കീഴാറ്റൂരിൽ ദേശീയപാത നിർമ്മാണത്തെ അനുകൂലിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയ്ക്കുണ്ടായ മോശം പ്രതിച്ഛായ നീക്കുന്നതിനായാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിനൊരു ഹരത കവചം പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതിദിനത്തിനും ഒരുമാസം മുമ്പ് തന്നെ പദ്ധതിക്ക് സിപിഎം തുടക്കമിട്ടു. ശിൽപശാലകൾ, പ്ലാസ്റ്റിക് വിരുദ്ധ പ്രചരണം, ശുചീകരണം, പുഴയറിയാൻ യാത്ര, കാവുസംരക്ഷണം, വൃക്ഷത്തൈ നടീൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കണ്ണൂരിനൊരു ഹരിത കവചം പരിപാടി.
First published: May 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍