• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇത് മുതുകുളം മോഡൽ; ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം

Gowthamy GG | news18
Updated: March 24, 2018, 1:15 AM IST
ഇത് മുതുകുളം മോഡൽ; ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം
Gowthamy GG | news18
Updated: March 24, 2018, 1:15 AM IST
കായംകുളം : പുറത്തേക്കിറങ്ങുമ്പോൾ പതിനഞ്ച് രൂപയോ ഇരുപത് രൂപയോ കൊടുത്ത് കുടിവെള്ളം വാങ്ങാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വെറും ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭിച്ചാലോ? വെറുതെ പറയുന്നതല്ല. കായംകുളം മുതുകുളത്തെത്തണമെന്നു മാത്രം. ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എടിഎം പദ്ധതിയാണിത്.

സംസ്ഥാനത്ത് ആദ്യമായാണ് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ ടി എം പദ്ധതി നടപ്പാക്കുന്നത്. രണ്ടു രൂപ നൽകിയാൽ അഞ്ച് ലിറ്റർ കുടിവെളളം കിട്ടും. മുതുകുളം ബ്ളോക്ക് പഞ്ചായത്തിലെ ആറിടത്താണ് വാട്ടർ എ ടി എം കിയോസ്കുകൾ സ്ഥാപിച്ചിട്ടുളളത്. വിദ്യാർഥികൾക്ക് സ്മാർട്ട് കാർഡ് ഉപയോഗിച്ച് വെള്ളം സൗജന്യമായി എടുക്കാനും സൗകര്യമുണ്ട്.

എ ടി എമ്മിൽ നാണയമിട്ടശേഷം കൗണ്ടറിൽ പാത്രം വയ്ക്കണം. സ്വിച്ച് അമർത്തിയാൽ നിശ്ചിത അളവിൽ ജലം ലഭിക്കും. വിദ്യാർഥികൾ സ്മാർട്ട് കാർഡ് കൗണ്ടറിനു നേരെ കാണിച്ചാൽ 200 മില്ലീ ലിറ്റർ വെള്ളം ലഭിക്കും.

ജലവിതരണത്തിലൂടെ ലഭിക്കുന്ന തുക ഇവയുടെ അറ്റകുറ്റപ്പണികൾക്കായാണ് വിനിയോഗിക്കുക. ഒരു യൂണിറ്റിന് 7.8 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. വാട്ടർ എടിഎം പദ്ധതിക്കായി 50 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് നീക്കിവച്ചത്.
First published: March 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍