• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാമൂഹികജീവിതത്തിന് പുതിയ പാഠമേകി ഒരുകൂട്ടം സ്ത്രീകള്‍

news18
Updated: February 10, 2018, 5:39 PM IST
സാമൂഹികജീവിതത്തിന് പുതിയ പാഠമേകി ഒരുകൂട്ടം സ്ത്രീകള്‍
news18
Updated: February 10, 2018, 5:39 PM IST
 

കിണറ്റിന്‍ കരയില്‍ വെള്ളം കോരാന്‍ നില്‍ക്കുന്ന സ്ത്രീകളെ കണ്ട് പരിചയിച്ച നമ്മുടെ നാട്ടില്‍ മാറ്റത്തിന്റെ അപൂര്‍വ്വ അധ്യായമെഴുതിയിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. പാലക്കാട് പൂക്കോട്കാവ് പഞ്ചായത്തിലെ സ്ത്രീകളാണ് കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ തന്നെ വേറിട്ടൊരു ചരിത്രമെഴുതി നാടിന്റെ അഭിമാനമാകുന്നത്. കിണറ്റിന്‍ കരയില്‍ നിന്ന് വെളളം കോരിയിരുന്ന സ്ത്രീകള്‍ കിണര്‍ നിര്‍മ്മാണത്തിലേക്ക് കടന്നാണ് വ്യത്യസ്തരായിരിക്കുന്നത്.

https://www.facebook.com/News18Kerala/videos/1864037966953935/

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂക്കോട്ട്കാവ് പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് വനിതകള്‍ക്ക് കിണര്‍ നിര്‍മ്മാണത്തില്‍ പരിശീലനം ആരംഭിച്ചത്. 2016 ഒക്ടോബറില്‍ ഇവിടുത്തെ വനിതകള്‍ ആദ്യ കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. പതിനാറു മാസങ്ങള്‍ കൊണ്ട് മുന്നൂറു വനിതകളടങ്ങിയ സംഘം കുഴിച്ചത് ഇരുനൂറ് കിണറുകള്‍, ആറുപേരടങ്ങുന്ന സംഘങ്ങളായാണ് വനിതകള്‍ പിക്കാസും മണ്‍വെട്ടിയുമായി ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങുന്നത്. കിണര്‍ പണി പരിചയമില്ലാതിരുന്ന ഇവര്‍ ഓരോരുത്തരും ഇപ്പോള്‍ വെള്ളം കിട്ടുന്നതിനായി എത്ര ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ മടിയില്ലാത്തവരായിരിക്കുകയാണ്.

 

 
First published: January 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍