• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബെൽജിയത്തിനായി ഗോളടിച്ചത് 10 പേർ!


Updated: July 15, 2018, 7:27 AM IST
ബെൽജിയത്തിനായി ഗോളടിച്ചത് 10 പേർ!

Updated: July 15, 2018, 7:27 AM IST
ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി റഷ്യ ലോകകപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബെൽജിയം ചരിത്രനേട്ടത്തിനൊപ്പമെത്തി. ലോകകപ്പിൽ ഒരു ടീമിലെ 10 പേരും ഗോളടിച്ചുവെന്ന നേട്ടമാണ് ബെൽജിയം സ്വന്തമാക്കിയത്. ബെൽജിയത്തിന് മുമ്പ് രണ്ടേ രണ്ട് ടീമുകളാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 1982ൽ ഫ്രാൻസും 2006ൽ ഇറ്റലിയുമാണ് ഈ നേട്ടം കൈവരിച്ചത്.

ഈ ലോകകപ്പിൽ ഏഴു മൽസരം കളിച്ച ബെൽജിയം 16 ഗോളുകളാണ് നേടിയത്. ഇതിൽ 4 എണ്ണം റൊമേലു ലുക്കാക്കുവിന്‍റെ വകയായിരുന്നു. നായകൻ ഏഡൻ ഹസാർഡ് ലൂസേഴ്സ് ഫൈനലിൽ ഉൾപ്പടെ മൂന്ന് ഗോളുകൾ നേടി.  ഓരോ ഗോൾ വീതം നേടിയ തോമസ് മ്യൂനിയർ, കെവിൻ ഡി ബ്രുയിൻ, ഡ്രൈസ് മെർട്ടൻസ്, നാസർ ചാഡ്ലി, അഡ്നാൻ യനുസായ്, മിഷി ബാത്ഷ്വായ്, മറൌനെ ഫെല്ലെയ്നി, യാൻ വെർടോഗൻ എന്നിവരും ഈ ലോകകപ്പിൽ ബെൽജിയത്തിനായി സ്കോർ ചെയ്തു.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ടീമും ബെൽജിയം ആണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ ഈ ലോകകപ്പിലെ ബെൽജിയത്തിന്റെ ഗോൾ നേട്ടം 16 ആയി. ബെൽജിയം അവരുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചാംപ്യൻഷിപ്പിൽ ഇത്രയും ഗോളുകൾ നേടുന്നത്.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍