മൊട്ടേര- ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; അറിയേണ്ട 10 കാര്യങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്.

News18 Malayalam | news18-malayalam
Updated: February 24, 2020, 11:06 AM IST
മൊട്ടേര- ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; അറിയേണ്ട 10 കാര്യങ്ങൾ
motera cricket stadium
  • Share this:
അഹമ്മദാബാദ്: മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പുതുക്കിപ്പണിതപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. 1.10 ലക്ഷം പേർക്കുള്ള ഇരിപ്പിടങ്ങളുണ്ട് മൊട്ടേരയിൽ. 90000 പേർക്ക് ഇരിക്കാവുന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് ഇക്കാര്യത്തിൽ മൊട്ടേര പിന്നിലാക്കിയത്.

മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തെക്കുറിച്ച് ഏവരും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

1. സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് തറക്കല്ലിട്ടത് 2018 ജനുവരിയിൽ

2. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്.

3. എൽ&ടിയ്ക്കാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിനുള്ള ടെണ്ടർ ലഭിച്ചത്. സ്റ്റേഡിയത്തിന്‍റെ രൂപകൽപന തയ്യാറാക്കിയത് ലോകപ്രശസ്ത സ്ഥാപനമായ പോപുലസ്.

4. മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ രൂപകൽപന തയ്യാറാക്കിയതും പോപ്പുലസ് ആണ്.

5. 63 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിൽ 1.10 ലക്ഷം പേർക്ക് കളി കാണാനാകും. 90000 സീറ്റിങ് കപ്പാസിറ്റിയുള്ള മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിനെ പിന്നിലാക്കി മൊട്ടേര സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറി.

6. 700 കോടി രൂപ ചെലവഴിച്ചാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിതത്.

7. നാല് ഡ്രസിങ് റൂമുകൾ, 50 മുറികളുള്ള ഒരു ക്ലബ് ഹൌസ്, 76 കോർപറേറ്റ് ബോക്സുകൾ, വലുപ്പമേറിയ ഒരു നീന്തൽക്കുളം എന്നിവ ഉൾപ്പെടുന്നതാണ് പുതുക്കിപ്പണിത മൊട്ടേര സ്റ്റേഡിയം.

8. ഒരു ഇൻഡോർ ക്രിക്കറ്റ് അക്കാദമി കൂടി ഉൾപ്പെടുന്നതാണ് മൊട്ടേര സ്റ്റേഡിയം.

9. 3000 നാലുചക്ര വാഹനങ്ങളും 10000 ഇരുചക്രവാഹനങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ പാർക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

10. പുതുക്കിപ്പണിയുന്നതിന് മുമ്പ് 54000 ആയിരുന്നു മൊട്ടേര സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി. പുനർനിർമാണത്തിനായി 2016ലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പഴയ മൊട്ടേര സ്റ്റേഡിയം പൊളിച്ചത്.
First published: February 24, 2020, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading