നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 100 ടി20 വിജയം, പാകിസ്താന് റെക്കോർഡ്, സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ വിജയത്തോടെ തുടക്കം

  100 ടി20 വിജയം, പാകിസ്താന് റെക്കോർഡ്, സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ വിജയത്തോടെ തുടക്കം

  164 മത്സരങ്ങളിൽ നിന്നാണ് പാകിസ്താൻ ഈ നേട്ടം കരസ്ഥമാക്കിയത്. 142 മത്സരങ്ങളിൽ നിന്നും 88 വിജയം നേടിയ ഇന്ത്യ പാകിസ്താന് പിന്നിലാണ്...

  mohammed-rizwan

  mohammed-rizwan

  • Share this:
   പാകിസ്താന്റെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ പാകിസ്താന് വിജയത്തുടക്കം. ഈ വിജയത്തോടെ അന്തരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 വിജയം നേടുന്ന ടീമായി പാകിസ്താൻ മാറി. 164 മത്സരങ്ങളിൽ നിന്നാണ് പാകിസ്താൻ ഈ നേട്ടം കരസ്ഥമാക്കിയത്. 142 മത്സരങ്ങളിൽ നിന്നും 88 വിജയവുമായി ഇന്ത്യയാണ് പാകിസ്താന് പിന്നിൽ. ആതിഥേയർ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്ത് ശേഷിക്കെ പാകിസ്താൻ മറികടന്നു. ആദ്യം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. വാണ്ടറേഴ്സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

   ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് പവർ പ്ലേ അവസാനിക്കുന്നതിന് മുന്നേ സ്കോർ 36ൽ എത്തിയപ്പോൾ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണറായ ഐഡൻ മാർക്രത്തിന്റെയും വിക്കറ്റ് കീപ്പർ ഹെന്ററിച്ച് ക്ലാസെന്റെയും അർദ്ധസെഞ്ച്വറി മികവിലാണ് സൗത്ത് ആഫ്രിക്ക വമ്പൻ സ്കോർ പടുത്തുയർത്തിയത്. മാർക്രം 32 പന്തുകളിൽ നിന്ന് 8 ബൗണ്ടറികളും ഒരു സിക്സറും അടക്കം 51 റൺസ് നേടിയപ്പോൾ ക്ലാസെൻ 28 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറിയും നാല് സിക്സറുകളും സഹിതം 50 റൺസ് നേടി. വാൻ ബിൽജോൺ 24 പന്തുകളിൽ നിന്ന് 34 റൺസും സൗത്ത് ആഫ്രിക്കക്കായി നേടി.

   മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് വേണ്ടി ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്റെ തകർപ്പൻ ഇന്നിങ്സാണ്‌ പാകിസ്താന്റെ വിജയം അനായാസമാക്കിയത്. 50 പന്തുകൾ നേരിട്ട റിസ്വാൻ പുറത്താകാതെ നിന്ന് 9 ബൗണ്ടറികളും രണ്ട് സിക്സറും അടക്കം 74 റൺസാണ് നേടിയത്. പാകിസ്താൻ നിരയിൽ 14 പന്തുകളിൽ നിന്നും നാല് ബൗണ്ടറിയും ഒരു സിക്സറും പറത്തി 30 റൺസെടുത്ത ഫഹീം അഷ്‌റഫ്‌ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 132/5 എന്ന നിലയില്‍ നിന്ന് 48 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുമായി റിസ്വാന്‍ - അഷ്റഫ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ വിജയം സാധ്യമാക്കിയത്.

   അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന് ഫഹീം അഷ്റഫിനെ ആ ഓവറില്‍ നഷ്ടമായി. താരം 14 പന്തില്‍ 30 റണ്‍സാണ് നേടിയത്. ആദ്യ പന്തില്‍ ഫഹീം നല്‍കിയ അവസരം ദക്ഷിണാഫ്രിക്ക കൈവിടുകയും രണ്ട് റണ്‍സും വഴങ്ങുകയായിരുന്നു. ഫഹീം പുറത്തായ ശേഷം എത്തിയ ഹസന്‍ അലി അടുത്ത മൂന്ന് പന്തില്‍ നിന്ന് 9 റണ്‍സ് നേടിയപ്പോള്‍ ഒരു പന്ത് അവശേഷിക്കെ പാക്കിസ്ഥാന്‍ നാലു വിക്കറ്റ് വിജയം നേടി.

   സൗത്ത് ആഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് മൂന്നും തബ്രൈസ് ഷംസി രണ്ട് വിക്കറ്റും നേടി. പാകിസ്താന് വേണ്ടി മുഹമ്മദ് നവാസ്, ഹസ്സൻ അലി എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

   News summary: Pakistan becomes first team to win 100 T20Is, beats South Africa by four wickets in 1st T20I.
   Published by:Anuraj GR
   First published:
   )}