• HOME
  • »
  • NEWS
  • »
  • sports
  • »
  • Ben Stokes | 17 സിക്സറുകൾ; 88 പന്തിൽ 161 റൺസ്; പുതിയ റെക്കോർഡുമായി ബെൻ സ്റ്റോക്ക്സ്

Ben Stokes | 17 സിക്സറുകൾ; 88 പന്തിൽ 161 റൺസ്; പുതിയ റെക്കോർഡുമായി ബെൻ സ്റ്റോക്ക്സ്

ഓസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്‌സ് (1995), ഇംഗ്ലണ്ടിന്റെ ഗ്രഹാം നേപ്പിയർ (2011) എന്നിവർ യഥാക്രമം ഗ്ലൗസെസ്റ്റർഷെയറിനും എസെക്‌സിനും വേണ്ടി നേടിയ 16 സിക്സറുകൾ എന്ന റെക്കോർഡ് മറികടന്നാണ് സ്റ്റോക്ക്സ് പുതിയ റെക്കോർഡിട്ടത്

Ben-stokes

Ben-stokes

  • Share this:
    ലണ്ടൻ: കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ വോർസെസ്റ്റർഷയറിനെതിരെ ഡർഹാമിന് വേണ്ടി പുതുതായി ചേർന്ന ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്‌സ് 17 സിക്‌സറുകളുമായി റെക്കോർഡ് സെഞ്ച്വറി നേടി. സ്‌റ്റോക്‌സിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്‍റെ കരുത്തിൽ ഡർഹാം 580/6 എന്ന നിലയിൽ അവരുടെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു, സ്‌റ്റോക്‌സ് 161 റൺസ് (88 പന്തിൽ) അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ വോർസെസ്റ്റർഷയർ 169/6 എന്ന നിലയിലാണ്.

    ഓസ്‌ട്രേലിയയുടെ ആൻഡ്രൂ സൈമണ്ട്‌സ് (1995), ഇംഗ്ലണ്ടിന്റെ ഗ്രഹാം നേപ്പിയർ (2011) എന്നിവർ യഥാക്രമം ഗ്ലൗസെസ്റ്റർഷെയറിനും എസെക്‌സിനും വേണ്ടി നേടിയ 16 സിക്സറുകൾ എന്ന റെക്കോർഡ് മറികടന്നാണ് സ്റ്റോക്ക്സ് പുതിയ റെക്കോർഡിട്ടത്.

    ജോഷ് ബേക്കറുടെ ഒരു ഓവറിൽ സ്റ്റോക്സ് 34 റൺസ് എടുത്തു. അഞ്ച് സിക്സറുകളും ഒരു ഫോറുമാണ് ഈ ഓവറിൽ സ്റ്റോക്ക്സ് പറത്തിയത്. ഈ പ്രകടനം കണ്ടവരിൽ ഇതിഹാസ ക്രിക്കറ്ററും ഡർഹാം പ്രസിഡന്‍റുമായ ഇയാൻ ബോതവും ഉൾപ്പെടുന്നു.

    ജൂൺ രണ്ടിന് ലോർഡ്‌സിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റോടെ ഇംഗ്ലണ്ട് അവരുടെ സീസൺ ആരംഭിക്കാനിരിക്കെയാണ്, സ്റ്റോക്‌സിന്റെ വിനാശകരമായ ഫോം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് (ഇസിബി) ആവേശകരമാകുന്നത്. അവസാനമായി കളിച്ച 17 ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. അതുകൊണ്ടുതന്നെ പുതിയ സീസണിൽ സ്റ്റോക്സിന്‍റെ കരുത്തിൽ കുതിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ്.

    ഗ്രനഡയിൽ നടന്ന മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റതിന് ശേഷം സ്റ്റോക്‌സിന്റെ ആദ്യ ഇന്നിംഗ് ആയിരുന്നു ഇത്. 339/3 എന്ന നിലയിൽ ഡർഹാം ഇന്നിംഗ്സ് പുനരാരംഭിച്ചപ്പോൾ, സ്കോട്ട് ബോർത്ത്‌വിക്ക് 89 റൺസെടുത്തു. ഡർഹാം ക്രിക്കറ്റ് പറയുന്നതനുസരിച്ച് 64 പന്തിൽ നിന്നാണ് സ്റ്റോക്‌സിന്റെ സെഞ്ച്വറി പിറന്നത്.

    Also Read- David Warner |'സെഞ്ച്വറി നേടാന്‍ സ്‌ട്രൈക്ക് വേണോ എന്ന് ഞാന്‍ ചോദിച്ചു'; വാര്‍ണറുടെ മറുപടി വെളിപ്പെടുത്തി റോവ്മാന്‍ പവല്‍

    ബ്രെറ്റ് ഡി ഒലിവേരയെ സിക്സർ പറത്താൻ ശ്രമിക്കുന്നതിനിടെ മിഡ് വിക്കറ്റ് ബൗണ്ടറിയിൽ ജാക്ക് ഹെയ്‌നസ് പിടികൂടിയതോടെ സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.

    “നല്ല രസമായിരുന്നു. ഞങ്ങളുടെ മികച്ച അഞ്ച് ബാറ്റർമാർ ഗെയിം വളരെ മനോഹരമായി മുന്നോട്ടുകൊണ്ടുപോയതായി ഞാൻ കരുതുന്നു. എനിക്ക് സാഹചര്യത്തിന് അനുസരിച്ച് കളിക്കേണ്ടി വന്നു, “നിങ്ങൾക്ക് അറിയാത്ത റെക്കോർഡുകളുണ്ട് (17 സിക്സറുകൾ), അതൊക്കെ തനിയെ വരും. അത്തരം റെക്കോർഡുകൾ ലക്ഷ്യമിട്ട് കളിക്കുന്നത് ശരിയല്ല," സ്റ്റോക്സ് കൂട്ടിച്ചേർത്തു.
    Published by:Anuraj GR
    First published: