ചെഞ്ചോ രക്ഷകനായി; ബംഗളൂരുവിന് സമനില

News18 Malayalam
Updated: December 5, 2018, 11:33 PM IST
ചെഞ്ചോ രക്ഷകനായി; ബംഗളൂരുവിന് സമനില
  • Share this:
ഗുവാഹത്തി: ഐഎസ്എല്ലിൽ നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ സമനില പിടിച്ച് ബംഗളൂരു എഫ്.സി. ബെംഗളൂരു സീസണിലെ ആദ്യ തോല്‍വി വഴങ്ങിയേക്കുമെന്ന ഘട്ടത്തിലാണ് പകരക്കാരനായി ഇറങ്ങിയ ഭൂട്ടാന്‍ താരം ചെഞ്ചോയുടെ കിടിലന്‍ ബൈസിക്കിള്‍ ഗോൾവല കുലുക്കിയത്. ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റിലായിരുന്നു ഗോള്‍. മുപ്പതാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ പവന്‍ കുമാറിന്റെ പിഴവിൽ പരിക്കേൽക്കാതെ നോര്‍ത്ത് ഈസ്റ്റ് രക്ഷപ്പെടുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍ തിരികെ നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള പവന്റെ ശ്രമം പിഴയ്ക്കുകയായിരുന്നു. ഇതിനൊപ്പം ഓടിക്കയറിയ ബംഗളൂരു നായകന്‍ സുനില്‍ ഛേത്രി പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും അത് ഗോള്‍ കിക്കില്‍ കലാശിച്ചു.

64-ാം മിനിറ്റില്‍ ഫെഡ്രിക്കോ ഗല്ലേഗോയാണ് നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. ക്യാപ്റ്റന്‍ ഓഗ്‌ബെച്ചെയുടെ പാസില്‍ നിന്നായിരുന്നു ഗല്ലേഗോയുടെ ഗോള്‍.
ഗോള്‍ തിരിച്ചടിക്കാന്‍ ബംഗളൂരു കിണഞ്ഞ് ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ഉറച്ചു നിന്നു. മത്സരം ജയിച്ചെന്ന ഘട്ടത്തിലാണ് നോര്‍ത്ത് ഈസ്റ്റ് താരങ്ങളെ കാഴ്ചക്കാരാക്കി ചെഞ്ചോ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചത്. താരത്തിന്റെ ആദ്യ ഐ.എസ്.എല്‍ ഗോളാണിത്. ഇതോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന് 23 പോയിന്റോടെ ബംഗളൂരു ഒന്നാമത് തന്നെ തുടരുകയാണ്. 19 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്താണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading