• News
 • World Cup 2019
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

1998-ലെ അത്ഭുതം ആവര്‍ത്തിക്കാന്‍ ക്രൊയേഷ്യ; 2002-ന്റെ പേടിയില്‍ അര്‍ജന്റീന

news18india
Updated: June 22, 2018, 12:57 PM IST
1998-ലെ അത്ഭുതം ആവര്‍ത്തിക്കാന്‍ ക്രൊയേഷ്യ; 2002-ന്റെ പേടിയില്‍ അര്‍ജന്റീന
news18india
Updated: June 22, 2018, 12:57 PM IST
റഷ്യന്‍ ലോകകപ്പിലെ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞതോടെ അര്‍ജന്റീന പുറത്താകലിന്റെ വക്കിലാണ്. മുന്‍
ചാമ്പ്യന്മാര്‍ക്ക് ഇനി പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ മറ്റു ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കണം.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയ്ക്ക് നഷ്ടമായ കിരീടം തിരികെ പിടിക്കാന്‍ റഷ്യയിലെത്തിയ ടീമിന്റെ ആരാധകര്‍ ഇപ്പോള്‍ 2002 ലോകകപ്പിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളിലാണ്.

16 വര്‍ഷം മുന്‍പ് ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 2002-ലെ ലോകകപ്പിലെ പോലെ ഒന്നാം റൗണ്ടില്‍ തന്നെ നാണംകെട്ടു മടങ്ങേണ്ടിവന്നവരാണ് അര്‍ജന്റീന. അതേ അവസ്ഥ ആവര്‍ത്തിക്കുമെന്ന പേടിയിലാണ് അര്‍ജന്റീന.2002-ല്‍ സ്വീഡനും ഇംഗ്ലണ്ടും നൈജീരിയയുമുള്ള ഗ്രൂപ്പ് എഫില്‍ ഒരു ജയം മാത്രം നേടി നാലു പോയിന്റുമായി മൂന്നാം സ്ഥാനക്കാരായാണ് ബാറ്റിഗോള്‍ എന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ അര്‍ജന്റീന അന്ന് മടക്കടിക്കറ്റ് വാങ്ങിയത്. അവസാന മത്സരത്തില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായാണ് ഗോള്‍യന്ത്രം ബാറ്റിസ്റ്റ്യൂട്ട മടങ്ങുന്ന ദൃശ്യം ഇന്നും വിങ്ങലായി അവശേഷിക്കുന്നുണ്ട്.

16 വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായൊരു ഭീഷണിയുടെ വക്കിലാണ് മറ്റൊരു ഇതിഹാസം ലയണല്‍ മെസി നയിക്കുന്ന ടീം. 2002-ല്‍ അവര്‍ ഒരു മത്സരമെങ്കിലും ജയിച്ചിരുന്നു. ഇക്കുറി അതിനുപോലും കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍ പോലും.
Loading...1962-ന് ശേഷം ആദ്യമായിട്ടായിരുന്നു ഗ്രൂപ്പ് റൗണ്ടില്‍ തന്നെ അര്‍ജന്റീന മടക്ക ടിക്കറ്റ് വാങ്ങിയത്. ഇത്തവണ ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് ഞെട്ടുന്ന സമനില വഴങ്ങി. രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് നാണംകെട്ട തോല്‍വി. ഇനി നൈജീരിയയുമായാണ് മത്സരം. ഇനി നൈജീരിയയുടെയും ഐസ്ലന്‍ഡിന്റെയുമെല്ലാം ദാക്ഷിണ്യത്തിലാണ് അവരുടെ ലോകകപ്പ് ഭാവി.

അര്‍ജന്റീന 2002-നെ പേടിക്കുമ്പോള്‍ 1998 ലോകകപ്പിലെ നേട്ടം ആവര്‍ത്തിക്കാനാവുമോ എന്ന പ്രതീക്ഷയിലാണ് ക്രെയേഷ്യ. യൂഗോസ്ലാവ്യയില്‍ നിന്നു വേര്‍പിരിഞ്ഞശേഷം എട്ട് ലോകകപ്പ് കളിച്ച ക്രൊയേഷ്യ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് അന്ന് ഫ്രാന്‍സിലാണ്.ഡെവര്‍ സുക്കര്‍ എന്ന സൂപ്പര്‍ സ്‌ട്രൈക്കറുടെ കരുത്തില്‍ വന്ന ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനക്കാരായി തല ഉയര്‍ത്തി തന്നെയാണ് മടങ്ങിയത്. അര്‍ജന്റീനയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന അവര്‍ പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെയും ക്വാര്‍ട്ടറില്‍ കരുത്തരായ ജര്‍മ്മനിയെയും തോല്‍പിച്ചാണ് സെമിയില്‍ അന്നത്തെ ചാമ്പ്യന്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടത്. ഗ്രൂപ്പ് റൗണ്ടില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയശേഷമായിരുന്നു അവരുടെ കുതിപ്പ്.ലിലിയന്‍ തുറാം ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ സെമിയില്‍ പൊരുതി തന്നെയാണ് അവര്‍ കീഴടങ്ങിയത്. ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മലര്‍ത്തിയടിക്കുകയും ചെയ്തു. ആറു ഗോളോടെ അന്ന് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത് ഡെവര്‍ സുക്കറാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്രൊയേഷ്യക്കാരന്‍. സുക്കര്‍ കളമൊഴിഞ്ഞതോടെ പിന്നീട് ഗ്രൂപ്പ് റൗണ്ടിനപ്പുറം പോകാന്‍ അവര്‍ക്കായിട്ടില്ല.

ദക്ഷിണാഫ്രിക്കയിലേയ്ക്ക് യോഗ്യത നേടിയതുപോലുമില്ല. ഇവിടെ നിന്നുള്ള ഒരു തിരിച്ചുവരവിന്നാണ് അര്‍ജന്റീനയ്‌ക്കെതിരായ തകര്‍പ്പന്‍ ജയത്തിനും പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനും ശേഷം അവര്‍ സ്വപ്നം കാണുന്നത്.
First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...