ന്യൂഡൽഹി: വടംവലിയെ ഇനി ബഹുമാനത്തോടെ കാണണം. കാരണം, കേന്ദ്ര സർക്കാർ സ്പോർട്സ് ക്വോട്ടയ്ക്ക്
കീഴിൽ വടംവലിയെയും ഉൾപ്പെടുത്തി. വടംവലി ഉൾപ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സർക്കാർ സ്പോർട്സ്
ക്വോട്ടയ്ക്ക് കീഴിൽ ഉൾപ്പെടുത്തിയത്.
കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. വടംവലി ഉൾപ്പെടെ നിരവധി കായിക ഇനങ്ങളാണ് പുതിയതായി സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ ഇടം പിടിച്ചത്.
ബേസ് ബോൾ, ബോഡി ബിൽഡിംഗ്, സൈക്കിൾ പോളോ, ഡെഫ് സ്പോർട്സ്, ഫെൻസിംഗ്, കുഡോ, മല്ലക്കമ്പ്,
മോട്ടോർ സ്പോർട്സ്, നെറ്റ് ബോൾ, പാരാ സ്പോർട്സ്, പെൻകാക് സിലാട്, ഷൂട്ടിംഗ് ബോൾ, റോൾ ബോൾ, റഗ്ബി, സെപക് ടാക്റോ, സോഫ്റ്റ് ടെന്നിസ്, ടെൻപിൻ ബൗളിംഗ്, ട്രയാത്തലോൺ, വടംവടി, വുഷു, ടെന്നിസ് ബോൾ ക്രിക്കറ്റ് എന്നിവയാണ് പുതിയതായി സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ ഇടം പിടിച്ച ഇനങ്ങൾ.
You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]
മന്ത്രാലയങ്ങളിലെ / സർക്കാർ വകുപ്പിലെ ഗ്രൂപ്പ് ‘സി’ യിലെ ഏതെങ്കിലും തസ്തികയിലേക്ക് യോഗ്യതയുള്ള കായിക വ്യക്തികളെ നിയമിക്കുന്നതിന് യോഗ്യതയുള്ള കായിക വിഭാഗങ്ങളുടെ പട്ടികയിലേക്ക് ആണ് വടംവലി ഉൾപ്പെടെയുള്ള 21 ഇനങ്ങൾ ഇടം പിടിച്ചത്.
അതേസമയം, കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലടക്കം രാജ്യത്ത് കായിക നിലവാരം ഉയർത്തുന്നതിനുമായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.
ഗ്രാമീണ യുവജനങ്ങളുടെ പ്രോത്സാഹനത്തിനായി ഗ്രാമീണ മേഖലകളിൽ അടക്കം രാജ്യത്ത് കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കായിക നിലവാരം ഉയർത്തുന്നതിനും കായിക അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിന്നതിനുമായി യുവജനകാര്യ കായിക മന്ത്രാലയം ഇനിപ്പറയുന്ന പദ്ധതികൾ ആവിഷ്കരിച്ചു.
– ഖെലോ ഇന്ത്യ സ്കീം
– ദേശീയ കായിക ഫെഡറേഷനുകളുടെ സഹായം
– അന്താരാഷ്ട്ര കായിക ഇനങ്ങളിലെ വിജയികൾക്കും അവരുടെ പരിശീലകർക്കും പ്രത്യേക അവാർഡുകൾ
– ദേശീയ കായിക അവാർഡുകൾ, മികച്ച കായിക വ്യക്തികൾക്ക് പെൻഷൻ
– പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ദേശീയ കായിക ക്ഷേമനിധി
– ദേശീയ കായിക വികസന ഫണ്ട്
– സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങൾ നടത്തും
സംസ്ഥാന സർക്കാർ വഴിയല്ല, കേന്ദ്ര സർക്കാർ പദ്ധതി വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. വിവിധ കായിക പദ്ധതികൾ പ്രകാരം 2017-18 ൽ 1393.21 കോടി രൂപയും 2018-19 ൽ 1381.52 കോടി രൂപയും 2019-20 ൽ 2000 കോടി രൂപയും അനുവദിച്ചു.
യുവജനകാര്യ കായിക സഹമന്ത്രി കിരൺ റിജിജു തിങ്കളാഴ്ച രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.