നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ബാഴ്‌സലോണയെ കളി പഠിപ്പിക്കാന്‍ തൃശൂരില്‍ നിന്നൊരു 23 കാരന്‍

    ബാഴ്‌സലോണയെ കളി പഠിപ്പിക്കാന്‍ തൃശൂരില്‍ നിന്നൊരു 23 കാരന്‍

    • Last Updated :
    • Share this:
      ബെംഗളുരു: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിദേശ ക്ലബ്ബുകളിലൊന്നാണ് ബാഴ്‌സലോണ. ലയണല്‍ മെസിയും സംഘവും അരങ്ങ് തകര്‍ക്കുന്ന ആ ഫുട്‌ബോള്‍ ലോകത്തിന്റെ ഭാഗമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് തൃശൂരില്‍ നിന്നുള്ള 23 കാരന്‍ ഹെയ്ഡന്‍ ജോസ്. ബാഴസലോണയുടെ ബെംഗളൂരുവിലെ അക്കാദമിയില്‍ പ്രധാന പരിശീലകനായാണ് ഹെയ്ഡന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

      തൃശ്ശൂര്‍ മുക്കാട്ടുകരക്കാരനായ ഹെയ്ഡന്‍ ബി ടെക്ക് കാരനാണെങ്കിലും ഇപ്പോള്‍ തിളങ്ങുന്നത് ബാഴസലോണ യൂത്ത് അക്കാദമിയിലെ പ്രധാന പരിശീലകനെന്ന പേരിലാണ്. ഒരു വര്‍ഷത്തേക്കാണ് ഹെയ്ഡനുമായി ക്ലബ്ബ് കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. ഫുട്‌ബോള്‍ പരിശീലകനാകാനുള്ള ഡി ലൈസന്‍സ് കിട്ടിയതിനു പിന്നാലെ ബാഴ്‌സ അക്കാദമിയില്‍ നിയമിതനായതിന്റെ സന്തോഷത്തിലാണ് ഈ മലയാളി യുവാവ്.

      'സൂപ്പര്‍ സക്‌സേന'; രഞ്ജിയില്‍ ആന്ധ്രയെ 9 വിക്കറ്റിന് തകര്‍ത്ത് കേരളം

      പരിശീലകനായി മൂന്ന് മാസത്തെ അനുഭവസമ്പത്ത് മാത്രം കൈമുതലാകുമ്പോഴേക്കാണ് ഹെയ്ഡന് ബാഴ്‌സലോണയിലേക്ക് പ്രവേശനം ലഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഗെയിംഡേ അക്കാദമിയിലാണ് ഹെയ്ഡന് ആദ്യം പരിശീലകനായി എത്തുന്നത്. സ്‌കോട്ട്‌ലന്‍ഡ് ക്ലബ്ബായ റേഞ്ചേഴ്‌സ് എഫ്‌സിയുടെ സംരംഭമാണ് ഗെയിംഡേ അക്കാദമി.

      ഐസിസി ടൂര്‍ണ്ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍

      ഹെയ്ഡന്റെ ഗെയിംഡേ അക്കാദമിയിലെ പ്രകടനങ്ങള്‍ തന്നെയാണ് ബാഴസലോണയിലേക്കുള്ള പ്രവേശനവും ഏളുപ്പത്തിലാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബാഴസലോണയുടെ ഈ പരിശീലകനെന്നതാണ് മറ്റൊരു പ്രത്യേകത. ബാഴ്‌സലോണ നടത്തിയ ട്രയല്‍സില്‍ ഏഴ് പേരെ പിന്തള്ളിയാണ് ഹെയ്ഡന്‍ പരിശീലകനായത്. ബാഴ്‌സലോണയുടെ തന്നെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ജോര്‍ദി എസ്‌കോബാറാണ് ട്രയല്‍സിന് നേതൃത്വം നല്‍കിയിരുന്നത്. നിലവില്‍ അണ്ടര്‍ 16 ടീമിനെയാണ് ഹെയ്ഡന്‍ പരിശീലിപ്പിക്കുന്നത്.

      First published: