ഓസ്ട്രേലിയൻ (Australia) പ്രീമിയർ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ബാറ്റിങ്ങിന് കഴിഞ്ഞ ദിവസം ക്രിക്കറ്റ് (Cricket) പ്രേമികൾ സാക്ഷ്യം വഹിച്ചു. വിക്ടോറിയ പ്രീമിയർ ക്രിക്കറ്റ് രണ്ടാം ഗ്രേഡ് മത്സരത്തിനിടെ, കേംബർവെൽ മാഗ്പീസ് ഓപ്പണർ ക്രിസ് തെവ്ലിസ് (Chris_Tevlis) ആണ് തകർപ്പൻ ബാറ്റിങ് പുറത്തെടുത്തത്. 72 പന്തിൽ നിന്ന് അദ്ദേഹം 237 റൺസ് നേടി. 20 ബൗണ്ടറികളും 24 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. കിംഗ്സ്റ്റൺ ഹത്തോൺ ബൗളർമാരെ മൈതാനത്തിന്റെ നാലുപാടും പായിച്ചുകൊണ്ടായിരുന്നു തെവ്ലിസ് അഴിഞ്ഞാടിയത്.
ടോസ് നേടിയ കാംബർവെൽ മാഗ്പീസ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഓപ്പണർ ക്രിസ് തെവ്ലിസ് 72 പന്തുകൾ മാത്രം കളിച്ച് 237 റൺസ് നേടി. 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 441 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് കാംബർവെല്ലിനെ തെവ്ലിസ് നയിച്ചു. അദ്ദേഹം നേരിട്ട 72 പന്തിൽ 44 പന്തിൽ ബൗണ്ടറികൾ മാത്രമായിരുന്നു. മറുപടി ബാറ്റിങ്ങിൽ കിംഗ്സ്റ്റൺ ഹത്തോൺ ടീമിന് 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
തെവ്ലിസ് ശരിക്കും വൺമാൻ ഷോയാണ് പുറത്തെടുത്തത്., അദ്ദേഹത്തിന്റെ ഇന്നിംഗ്സിലെ ഒരു പ്രത്യേക നിമിഷം സോഷ്യൽ മീഡിയയിൽ വൈറലായി. 236 റൺസെടുത്തപ്പോൾ, ഒരു കിംഗ്സ്റ്റൺ ഹത്തോൺ ബൗളർ സ്ലോ ബോൾ എറിഞ്ഞു. തെവ്ലിസ് ആ പന്ത് ഡീപ്-ലെഗ് ഏരിയയിലെ ഒരു ഫീൽഡർക്ക് നേരെ കളിച്ചു, പക്ഷേ ഫീൽഡർ ക്യാച്ച് എടുത്തതോടെ ഉണ്ടായ ബൗളറുടെ പ്രതികരണം ക്യാമറയിൽ റെക്കോർഡുചെയ്ത് ഇപ്പോൾ ട്വിറ്ററിൽ വൈറലായി.
ഫോക്സ് സ്പോർട്സിന്റെ അഭിപ്രായത്തിൽ, 72 പന്തിൽ 237 റൺസ് നേടിയ തെവ്ലിസിന്റെ ഇന്നിംഗ്സ് വിക്ടോറിയൻ പ്രീമിയർ ക്രിക്കറ്റ് രണ്ടാം ഗ്രേഡ് ചരിത്രത്തിലെ ആറാമത്തെ ഉയർന്ന സ്കോറായിരുന്നു. തെവ്ലിസിന് മുമ്പ്, ടൂർണമെന്റിന്റെ 2015-16 സീസണിൽ മോർഗൻ പേഴ്സൺ ക്ലാർക്ക് പുറത്താകാതെ 254 റൺസ് നേടിയിരുന്നു.
ഓസ്ട്രേലിയയിലെ മെൽബണിലെ ആഷ്ബർട്ടണിലെ വാട്സൺ പാർക്കിൽ നടന്ന ഈ മിന്നുന്ന ഇന്നിംഗ്സിന് സാക്ഷ്യം വഹിച്ച കാണികൾ ഇങ്ങനെ പറഞ്ഞു, തങ്ങൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വൃത്തിയുള്ള ഹിറ്റാണിത്.
വിക്ടോറിയ പ്രീമിയർ ക്രിക്കറ്റിന്റെ രണ്ടാം ഗ്രേഡിൽ തെവ്ലിസിന്റെ ശരാശരി 114.33 ആണ്. ടൂർണമെന്റിൽ ബാറ്റർമാരുടെ സ്കോർ ബോർഡിൽ തെവ്ലിസ് മുന്നിൽ നിൽക്കുന്നത് കണ്ടാൽ അതിശയിക്കാനില്ല. തന്റെ ടീമിനായി ഇതുവരെ എട്ട് മത്സരങ്ങളിൽ മൂന്ന് എണ്ണം മാത്രമാണ് അദ്ദേഹം കളിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.