ഐപിഎല്ലിൽ ഉപയോഗിക്കുന്ന മിന്നിത്തിളങ്ങുന്ന എൽഇഡി സ്റ്റംപിന്‍റെ വില 24 ലക്ഷം രൂപയാണ്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ അവസാന ഓവറിൽ അർഷദീപ് ഈ എൽഇഡി സ്റ്റംപുകൾ എറിഞ്ഞൊടിച്ചത് രണ്ടുതവണയാണ്.
അവസാന ഓവറിൽ മുംബൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ആറ് പന്തിൽ 15 റൺസായിരുന്നു. എന്നാൽ മികച്ച ഫോമിലുള്ള തിലക് വർമ, ഇംപാക്ട് പ്ലേയറായി എത്തിയ നേഹൽ വധേര എന്നിവരുടെ സ്റ്റംപാണ് അർഷദീപ് എറിഞ്ഞൊടിച്ചത്.
ARSHDEEP SINGH – BREAKING STUMPS FOR FUN 🔥pic.twitter.com/NNVlKWppaC
— Johns. (@CricCrazyJohns) April 22, 2023
മത്സരത്തിൽ നാല് ഓവർ എറിഞ്ഞ അർഷദീപ് 29 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ പിഴുതിരുന്നു. ഏഴ് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകളുമായി അർഷദീപ് വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തുകയും ചെയ്തു. പർപ്പിൾ ക്യാപ്പിനായി രംഗത്തുള്ള താരങ്ങളിൽ ഒന്നാമനാണ് അർഷദീപ് സിങ്. പഞ്ചാബ് ഉയർത്തിയ 214 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത മുംബൈയുടെ പോരാട്ടം 201 റൺസിൽ അവസാനിച്ചു.
ഐപിഎൽ മത്സരങ്ങളിൽ ചെറുതായി തൊട്ടാൽപ്പോലും മിന്നിത്തിളങ്ങുന്ന എൽഇഡി സ്റ്റംപുകളാണ് ഉപയോഗിക്കുന്നത്. മത്സരത്തിൽ റണ്ണൌട്ട്, സ്റ്റംപിങ് തീരുമാനങ്ങളെടുക്കാൻ അംപയർമാരെ ഈ സ്റ്റംപുകൾ സഹായിക്കുന്നുണ്ട്. ജോഡിയായി ലഭിക്കുന്ന ഈ സ്റ്റംപിന് വില 24 ലക്ഷം രൂപയാണ്. എൽഇഡികളുടെ അകത്തുള്ള സെൻസറുകളാണ് ഈ സ്റ്റംപിന് ഇത്രയും വില ആകാൻ കാരണം. എൽഇഡി സ്റ്റംപുകളിൽ ഒരെണ്ണം കേട് വന്നാൽ അതിനൊപ്പമുള്ള മറ്റ് സ്റ്റംപുകൾ ഉപയോഗിക്കാനാകാതെ വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arshadeep Singh, Ipl, IPL 2023