നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐപിഎല്‍ 2019: ക്യാപ്റ്റന്‍സി തെറിക്കാന്‍ പോകുന്നത് ഈ മൂന്ന് താരങ്ങളുടേത്

  ഐപിഎല്‍ 2019: ക്യാപ്റ്റന്‍സി തെറിക്കാന്‍ പോകുന്നത് ഈ മൂന്ന് താരങ്ങളുടേത്

  rahane

  rahane

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: പുതിയ സീസണിനു മുന്നോടിയായി ടീമുകളെല്ലാം നിലനിര്‍ത്തിയ താരങ്ങളുടെയും കരാര്‍ ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്ത് വിട്ടപ്പോള്‍ തന്നെ ഐപിഎല്‍ ചൂട് പിടിച്ചിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളെ പുറത്താക്കി ബാഗ്ലൂരും കോടികള്‍ മുടക്കി ടീമിലെത്തിച്ച താരത്തെ പുറത്താക്കി രാജസ്ഥാനും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ പുതിയ സീസണില്‍ ടീമുകളെത്തുക അടിമുടി മാറ്റവുമായാകുമെന്ന് ഉറപ്പാണ്.

   എന്നാല്‍ താരങ്ങളില്‍ മാത്രമാകില്ല ടീം നായകന്മാരിലും മാറ്റങ്ങളുണ്ടാകുമെന്നാണ് മുന്നൊരുക്കളങ്ങള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ടീമുകളാകും കഴിഞ്ഞ സീസണിലേതിനു വ്യത്യസ്തമായി ഇത്തവണ കളത്തിലിറങ്ങുക. രാജസ്ഥാന്‍ റോയല്‍സില്‍ അജിങ്ക്യാ രഹാനെയ്ക്ക് നായകത്വം നഷ്ടപ്പെടുമ്പോള്‍ പകക്കാരനായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് മടങ്ങിയെത്തും. ബോള്‍ ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട സ്മിത്തിന്റെ വിലക്ക് കാലാവധി തീരുന്നതോടെയാകും ഇത്.

   തന്റെ വിരമിക്കലിനു പിന്നില്‍ ധോണിയോ?; വെളിപ്പെടുത്തലുമായി ലക്ഷ്മണ്‍

   ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കഴിഞ്ഞ തവണ നയിച്ചത് ശ്രേയസ് അയ്യരായിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് ഗംഭീര്‍ കളമൊഴിഞ്ഞതോടെയാണ് അയ്യര്‍ നായകനായത്. എന്നാല്‍ താരത്തിന് പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശിഖര്‍ ധവാനാകും ഇത്തവണ ഡെവിള്‍സിനെ നയിക്കുക.

   'ഗോളടിക്കാന്‍ മാത്രമല്ല ക്യാച്ചെടുക്കാനുമുണ്ട് അസിസ്റ്റ്'; ഇംഗ്ലീഷ് താരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം
   പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട ഡേവിഡ് വാര്‍ണര്‍ പുറത്ത് പോയതോടെ കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെ നയിച്ചത് കെയ്ന്‍ വില്ല്യംസണായിരുന്നു. പുതിയ സീസണില്‍ വാര്‍ണര്‍ തിരിച്ചെത്തുന്നതോടെ ടീമിന്റെ നായകത്വവും വാര്‍ണറിന് തിരിച്ച് ലഭിച്ചേക്കാം.

   First published:
   )}