• HOME
 • »
 • NEWS
 • »
 • sports
 • »
 • ഫൈനൽ ദിനം മാത്രം ജിയോ സിനിമയിലൂടെ കളി കണ്ടത് മൂന്നേകാൽ കോടി പേർ; റെക്കോർ‍ഡ് നേട്ടം

ഫൈനൽ ദിനം മാത്രം ജിയോ സിനിമയിലൂടെ കളി കണ്ടത് മൂന്നേകാൽ കോടി പേർ; റെക്കോർ‍ഡ് നേട്ടം

ആകെ 11 കോടി ആളുകളാണ് ഈ വർഷത്തെ ലോകകപ്പ് ജിയോ സിനിമയിലൂടെ കണ്ടത്

 • Share this:

  ലോകകപ്പ് ഫുട്ബോളിന്റെ ഡിജിറ്റൽ വ്യൂവർഷിപ്പിന്റെ കാര്യത്തിൽ റെക്കോർഡ് നേട്ടവുമായി ജിയോ സിനിമ. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര കായിക മാമാങ്കത്തിന് ഇന്ത്യയിൽ നിന്നും ഇത്രയധികം ഓൺലൈൻ കാണികളെ ലഭിക്കുന്നത്. ഫൈനൽ നടന്ന ഇന്നലെ മാത്രം 32 മില്യൺ (ഏകദേശം 3.2 കോടി) ആളുകൾ ജിയോ സിനിമ ആപ്പിലൂടെ കളി കണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെലിവിഷൻ പ്രേക്ഷകരെ മറികടന്നാണ് ഈ നേട്ടം.

  ആകെ 110 മില്യൺ (11 കോടി) ആളുകളാണ് ഈ വർഷത്തെ ലോകകപ്പ് ജിയോ സിനിമയിലൂടെ കണ്ടത്. ഫിഫ ലോകകപ്പിന്റെ ഡിജിറ്റൽ വ്യൂവർഷിപ്പിന്റെ കാര്യത്തിൽ ഏറ്റവും വലിയ വിപണകളിലൊന്നു കൂടിയാണ് ഇന്ത്യ. ടൂർണമെന്റ് സമയത്ത്, ആൻഡ്രോയിഡിലും ഐഒഎസിലുമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പും ജിയോ സിനിമയാണ്.  ലോകകപ്പ് കാഴ്ചക്കാരിൽ എത്തിക്കുന്നതിൽ ഇതുവരെയില്ലാത്ത നവീന അനുഭവമാണ് ജിയോ സിനിമ ഒരുക്കിയത്. തടസങ്ങളൊന്നും കൂടാതെ കളി ആസ്വദിക്കാൻ ഹൈപ്പ് മോഡ് എന്ന ഫീച്ചറും ജിയോ സിനിമ അവതരിപ്പിച്ചിരുന്നു.

  Also Read- ഖത്തർ ലോകകപ്പിൽ നിന്ന് ഫിഫയുടെ വരുമാനം; സംപ്രേക്ഷണ അവകാശം, ടിക്കറ്റ് വിൽപ്പന എന്നിവയിൽ നിന്ന് നേടിയത് എത്ര?

  മൾട്ടി ക്യാം വ്യൂ, റിയൽ ടൈം വ്യൂ, തുടങ്ങിയ ഫീച്ചറുകളും രം​ഗത്തിറക്കിയിരുന്നു. ഒഇഎം, സിടിവി പ്ലാറ്റ്ഫോമുകളിലെല്ലാം ജിയോ സിനിമ ലഭ്യമാണ്. UHD 4K ക്വാളിറ്റിയിൽ സിടിവി പ്ലാറ്റ്ഫോമുകളിൽ ആരാധകർക്ക് കളി കാണാനായി. ഇതുവരെ കണ്ടിട്ടില്ലാത്ത വോയ്‌സ് ആക്ടിവേറ്റഡ് എആർ ലെൻസ് എന്ന വ്യത്യസ്ത അനുഭവവും പ്രേക്ഷകർക്ക് അറിയാനായി. ഇതിനായി Snap Inc. യുമായി ചേർന്നാണ് ജിയോ സിനിമ പ്രവർത്തിച്ചത്.  ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ബംഗാളി എന്നീ ഭാഷകളില്‍ ലൈവ് സ്ട്രീമിങ്ങും ഉണ്ടായിരുന്നു.

  “2022-ലെ ഫിഫ ലോകകപ്പ് ലോകോത്തര നിലവാരത്തിൽ കാണികളിലേക്ക് എത്തിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.  ഇന്ത്യ പ്രാതിനിധ്യം അറിയിക്കാത്ത ഒരു അന്താരാഷ്ട്ര മൽസരത്തിൽ, ഏറ്റവുമധികം ആളുകൾ ഓൺലൈനായി കണ്ട ആഗോള കായിക ഇനമായി ഇത്തവണത്തെ ലോകകപ്പ് മാറി”, വയാകോം 18 സിഇഒ അനിൽ ജയരാജ് പറഞ്ഞു. ഇത് ഡിജിറ്റൽ മീഡിയയുടെ ശക്തിയും സാധ്യതയുമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  Also Read- ‘മെസി 2026 ലോകകപ്പിലും കളിക്കും’; പ്രതീക്ഷ പങ്കുവെച്ച് അർജന്റീനിയൻ പരിശീലകൻ ലയണൽ സ്കലോണി

  ആരാധകർക്കു മാത്രമല്ല, ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയുമായി സഹകരിച്ച ബ്രാൻഡുകൾക്കും  മുമ്പെങ്ങുമില്ലാത്തവിധം സ്വീകര്യതയുണ്ടായി. ഇ-കൊമേഴ്‌സ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസുകൾ, ഓട്ടോ മൊബൈൽ, ഫാഷൻ, ഹോസ്പിറ്റാലിറ്റി, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അൻപതിലധികം ബ്രാൻഡുകൾ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി ആ അവസരം പ്രയോജനപ്പെടുത്തി. ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയുടെ ഇൻസ്റ്റ​ഗ്രാം, ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, തുടങ്ങിയ അക്കൗണ്ടുകളിലൂടെയും ആരാധകർക്ക് കളിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിച്ചിരുന്നു.
  ഈ ലോകകപ്പിന്‍റെ ഉ​ദ്ഘാടന ദിനം മുതൽ കാണികളിൽ ഇന്ത്യക്കാരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു.

  Published by:Rajesh V
  First published: