• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യക്ക് ബാറ്റിംഗ്; രോഹിത് ശർമ പുറത്ത്


Updated: July 17, 2018, 6:15 PM IST
ഇന്ത്യക്ക് ബാറ്റിംഗ്; രോഹിത് ശർമ പുറത്ത്

Updated: July 17, 2018, 6:15 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ്നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ രണ്ട് റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഡേവിഡ് വില്ലിയുടെ പന്തിൽ മാർക്ക് വുഡാണ് ക്യാച്ചെടുത്തത്. 15 ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 എന്ന നിലയിലാണ് ഇന്ത്യ. ശിഖർ ധവാൻ 46 പന്തിൽ 41 റൺസോടെയും ക്യാപ്റ്റൻ വിരാട് കോഹ്‍ലി 29 പന്തിൽ 23 റൺസോടെയും ക്രീസിലുണ്ട്.

ഭുവനേശ്വർകുമാറും ഷാർദൂൽ താക്കൂറും ടീമിൽ

പരമ്പര വിജയികളെ നിശ്ചയിക്കുന്ന മത്സരത്തിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ബൗളർമാരായ ഉമേഷ് യാദവ്, സിദ്ധാർഥ് കൗൾ എന്നിവർക്കു പകരം ഭുവനേശ്വർ കുമാറും ഷാർദുൽ താക്കൂറും ടീമിൽ ഇടം നേടി. ലോകേഷ് രാഹുലിന് പകരം ദിനേഷ് കാർത്തിക്കിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ ജേസൺ റോയിക്കു പകരം ജയിംസ് വിൻസിൻ ടീമിലെത്തി.

മത്സരം നിർണായകം

മൂന്നു കളികളുടെ പരമ്പര 1–1നു തുല്യനിലയിലായതിനാൽ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ആദ്യ കളിയിൽ ഇന്ത്യ എട്ടു വിക്കറ്റിനു ജയിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് 86 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി. ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഇരുടീമുകളും 1–1നു തുല്യത പാലിച്ചിരുന്നു. കലാശക്കളിയിലെ വിജയത്തോടെ ഇന്ത്യയാണ് പരമ്പര സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബാറ്റിങ് നിര കൂടുതൽ കരുത്താർജിച്ചത് ആശങ്കയോടെയാണ് ഇന്ത്യൻ ക്യാമ്പ് കാണുന്നത്. ആദ്യ വിക്കറ്റിൽ തകർത്തടിച്ചു കളിക്കുന്ന ജേസൺ റോയ്–ജോണി ബെയർസ്റ്റോ സഖ്യം നല്ല തുടക്കം നൽകിയാൽ വിജയം ഉറപ്പിക്കാമെന്നാണ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നത്.

ഇന്ത്യയുടെ മധ്യനിര ഫോമിലേക്കുയരാത്തതും ഇന്ത്യയെ അലട്ടുന്നുണ്ട്. ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും പിന്നീടെത്തുന്ന കോഹ്‍ലിയും വരെ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ, അതിനുശേഷമെത്തിയ ലോകേഷ് രാഹുൽ, സുരേഷ് റെയ്ന, ഹാർദിക് പാണ്ഡ്യ, മഹേന്ദ്രസിങ് ധോണി എന്നിവരുടെ പ്രകടനമാണ് ആശങ്കപ്പെടുത്തുന്നത്. രണ്ടാം ഏകദിനത്തിൽ ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിരയുടെ പിടിപ്പുകേടു മൂലം ഇന്ത്യ മത്സരം കൈവിടുകയായിരുന്നു.
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍