• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെനാൽറ്റി തടഞ്ഞിട്ടു; 45ാം വയസിലും ഇസാം എൽ ഹാദരി മിന്നി


Updated: June 26, 2018, 8:53 AM IST
പെനാൽറ്റി തടഞ്ഞിട്ടു; 45ാം വയസിലും ഇസാം എൽ ഹാദരി മിന്നി

Updated: June 26, 2018, 8:53 AM IST
മോസ്കോ: ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായ ഈജിപ്തിന്റെ ഇസാം എൽ ഹാദരി ഗോള്‍പോസ്റ്റിന് മുന്നിൽ മിന്നിത്തിളങ്ങി. സൗദി അറേബ്യക്കെതിരെ കളത്തിലിറങ്ങിയതോടെയാണ് ചരിത്രനേട്ടം ഹാദരിയെ തേടിയെത്തിയത്. തന്റെ 45ാമത്തെ വയസിലാണ് ഹാദരി രാജ്യത്തിനായി ലോകകപ്പിൽ ബൂട്ട് കെട്ടുന്നത്. മത്സരത്തിൽ ഒരു പെനാൽറ്റിയും ഹാദരി രക്ഷപ്പെടുത്തി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈജിപ്തിനെതിരെ റഫറി പെനാൽറ്റിവിധിച്ചത്. സൗദിയുടെ ഫഹദ് അൽ മുവല്ലദ് എടുത്ത കിക്ക് ഹാദരി തട്ടിത്തെറിപ്പിക്കുകയായിരുന്നു.  ഫുട്ബോൾ ലോകത്തിന്റെ നിറഞ്ഞ കൈയടിയാണ് ഹാദരിക്ക് ലഭിച്ചത്. 1996 മുതൽ ഈജിപ്തിന്റെ വിശ്വസ്തനായ കാവൽക്കാരനാണ് ഹാദരി.

2014ലെ ബ്രസീൽ ലോകകപ്പിൽ കൊളംബിയക്കായി തന്റെ 43ാം വയസിൽ കളിച്ച ഫാരിദ് മോന്ദ്രൻഗോന്റെ റെക്കോർഡാണ് ഇപ്പോൾ ഹാദരി തിരുത്തിയത്. ലോകകപ്പിൽ നിന്നും പുറത്തായ സൗദിക്കും ഈജിപ്തിനും മത്സരം അത്ര നിർണായകമായിരുന്നില്ല. എന്നാൽ, ഈജിപ്തിനെതിരെ 2-1 ന് ജയം സ്വന്തമാക്കിയാണ് സൗദി ഇത്തവണ മടങ്ങിയത്.

 
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍