നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നീരജ് ചോപ്ര: ഇന്ത്യയുടെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവിൽ നിന്ന് പഠിക്കേണ്ട 5 നിക്ഷേപ പാഠങ്ങൾ

  നീരജ് ചോപ്ര: ഇന്ത്യയുടെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവിൽ നിന്ന് പഠിക്കേണ്ട 5 നിക്ഷേപ പാഠങ്ങൾ

  2021 ഓഗസ്റ്റില്‍, ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ അദ്ദേഹത്തെ ലോകത്തിലെ രണ്ടാമത്തെ കായികതാരമായി തിരഞ്ഞെടുത്തു

  Neeraj Chopra

  Neeraj Chopra

  • Share this:
   നീരജ് ചോപ്ര എന്ന പേര് ഇന്ത്യയിലും അന്താരാഷ്ട്ര കായിക സമൂഹത്തിലും കൊച്ചുകുട്ടികൾക്ക് പോലും ചിരപരിചിതമായ നാമമായി മാറിയിരിക്കുന്നു. ഹരിയാനയിലെ ഖന്ദ്രയിൽ നിന്നുള്ള ഈ ജാവലിൻത്രോ ഒളിമ്പ്യനും ട്രാക്ക് റണ്ണറുമായ ചോപ്രയാണ്‌ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ടോക്കിയോ 2020 ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഒരേയൊരു സ്വർണം കരസ്ഥമാക്കിയത്. ഈ കായിക രത്നത്തിന്റെ ബലത്തിലാണ് ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ അഭിമാനപൂർവ്വം ശിരസ്സുയർത്തി നിൽക്കുകയും ചെയ്തത്. 2021 ഓഗസ്റ്റില്‍, ലോക അത്‌ലറ്റിക്സ് ഓർഗനൈസേഷൻ അദ്ദേഹത്തെ ലോകത്തിലെ രണ്ടാമത്തെ കായികതാരമായി തിരഞ്ഞെടുത്തു. ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ട്രാക്ക് റണ്ണറും ഫീൽഡ് അത്ലറ്റും കൂടിയാണ് അദ്ദേഹം.

   നീരജ് ചോപ്രയുടെ നിക്ഷേപങ്ങളെക്കുറിച്ച് ഒരു വിലയിരുത്തൽ നടത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഈ കായിക താരത്തിൽ നിന്ന് നിങ്ങള്‍ക്ക് പഠിക്കാൻ കഴിയുന്ന ചില നിക്ഷേപ പാഠങ്ങൾ ഇതാ:

   നേരത്തെ യാത്ര ആരംഭിക്കുക
   പന്ത്രണ്ടാം വയസ്സിൽ ചോപ്ര പരിശീലനം ആരംഭിച്ചു. തൻറെ അമിതഭാരം കുറയ്ക്കാനും കായികാഭ്യാസങ്ങൾക്കു വേണ്ടി ശരീരത്തെ രൂപപ്പെടുത്താനും അദ്ദേഹം ഒഴിവുദിവസങ്ങളിൽ പാനിപ്പത്ത് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. ഇത് അദ്ദേഹത്തെ ഒരു ഒളിമ്പ്യൻ ആകാന്‍ ഏറെ സഹായിച്ചു.

   നിക്ഷേപത്തിന്റെ കാര്യത്തിലും ഇത് അങ്ങനെ തന്നെയാണ്. നിക്ഷേപം കഴിയുന്നതും നേരത്തെ ആരംഭിക്കുന്നത് ഏറെ ഗുണം നൽകും. തുടക്കത്തിൽ കാര്യമായ ഒരു വരുമാനം ലഭിച്ചിച്ചില്ലെങ്കിലും സ്ഥിരോത്സാഹവും കഠിനാധ്വാനവും കൂടുതൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന്‌ നിങ്ങളെ സഹായിക്കുന്നതാണ്. ഒരു കായികതാരമാകാനുള്ള തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ ചോപ്ര എങ്ങനെ നേരത്തെ പരിശീലിക്കാൻ തുടങ്ങിയോ, അപ്രകാരം തന്നെ സാമ്പത്തിക സുരക്ഷിതത്വം എന്ന ലക്ഷ്യത്തിലെത്താൻ നിങ്ങളും നേരത്തേ നിക്ഷേപം ആരംഭിക്കണം.

   എപ്പോഴും നല്ല സ്ഥിരോത്സാഹിയായിരിക്കുക
   2013 ൽ ഉക്രെയ്നിലെ ഡൊനെറ്റ്സ്കിൽ നടന്ന IAAF വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ ചോപ്ര പങ്കെടുത്തിരുന്നു.19 -ാം സ്ഥാനത്തായതിനാൽ ആ ടൂർണമെന്റിന് യോഗ്യത നേടുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. എന്നിരുന്നാലും, സീസണിലെ ഏറ്റവും മികച്ച ത്രോ 66.75 മീറ്റർ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാലക്രമേണ, അദ്ദേഹം തന്റെ പ്രകടനം മെച്ചപ്പെടുത്തി. 2015 ൽ ചൈനയിലെ വുഹാനിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം 9 -ാം സ്ഥാനത്തേക്ക് മുന്നേറി. കളിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആവശ്യമായ എല്ലാ കഴിവുകളും ക്രമേണ അദ്ദേഹം സ്വായത്തമാക്കി.

   നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിനും അമിതമായ വരുമാനം പ്രതീക്ഷിക്കുന്നതിനും മുമ്പ്, നിങ്ങളും അതിനനുസരിച്ച് വേഗത കൈവരിക്കേണ്ടതുണ്ട്. നിക്ഷേപത്തിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ അളവെത്രയെന്നും അവിടെ എങ്ങനെ എത്തിച്ചേരാനാവുമെന്നും നിങ്ങൾ പദ്ധതിയിടുമ്പോള്‍ നിങ്ങൾക്ക് ശരിയായ പ്ലാൻ ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പണം നിങ്ങൾക്കായി എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. അതിനാൽ ലക്ഷ്യം കൃത്യമായി നിർവ്വചിക്കുക.

   പരിശീലനവും പഠനവും
   ചോപ്ര ഇന്നത്തെപ്പോലെ ആരംഭകാലത്ത് കായികമേഖലയില്‍ എപ്പോഴും ആവേശഭരിതനായിരുന്നില്ല. എന്നിരുന്നാലും, കാലക്രമേണ അദ്ദേഹം തന്റെ ഇഷ്ടവും ഉത്സാഹവും വർദ്ധിപ്പിച്ചു. വർഷങ്ങളായി അദ്ദേഹം നിരവധി കോച്ചുകൾക്കും ഫിറ്റ്നസ് വിദഗ്ധർക്കും കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. നീരജ് ചോപ്ര ഇന്നത്തെ മികച്ച കായിക താരം ആകാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഉചിതമായ രീതിയിൽ അദ്ദേഹത്തിന്‌ സമയോചിതമായി മാർഗ്ഗ നിർദ്ദേശം ലഭിച്ചു എന്നതാണ്.

   ചോപ്രയെപ്പോലെ, നിക്ഷേപകർക്ക് മാർക്കറ്റിൽ മാർഗനിർദേശവും സഹായവും ആവശ്യമാണ്. ഈ കാര്യങ്ങളിൽ ഒരു വിദഗ്ദ്ധന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്തുടരുന്നത് നിങ്ങളെ എപ്പോഴും സഹായിക്കുന്നു. നിങ്ങളുടെ നിക്ഷേപ ലക്ഷ്യം അല്ലെങ്കിൽ ഒരു ഗൈഡ് സൃഷ്ടിക്കാൻ കൺസൾട്ടിംഗ് ഫണ്ട് മാനേജർമാരും സ്റ്റോക്ക് ബ്രോക്കർമാരും നിങ്ങളെ സഹായിക്കും.

   ചെറിയ തിരിച്ചടികളും തിരിച്ചുവരവുകളും
   2018 ൽ ചോപ്രയ്ക്ക് കൈമുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും കൈമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. ഇത് 2019 ഐ‌എ‌എ‌എഫ് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള കമ്മീഷനിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിന്‌ കാരണമായി. പക്ഷേ നീരജ് ചോപ്ര നിരാശനായില്ല. അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും മത്സരത്തിലേക്ക് മടങ്ങിവരികയും ചെയ്തു. ഒടുവിൽ ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടി ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും ചെയ്തു.

   ഇതുപോലെ തന്നെ വിപണിയും അസ്ഥിരമാണ്. അത് ഒരിക്കലും മാറുകയില്ല. എന്നാൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങളുടെ ഗൃഹപാഠം അതിനനുസരിച്ച് ചെയ്യുകയാണെങ്കിൽ, സ്റ്റോക്ക് മാർക്കറ്റിലെ ഒരു മോശം ദിവസവും നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. പതുക്കെ ആരംഭിച്ച് നിങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യബോധത്തോടെ സജ്ജമാക്കുക. നിങ്ങളുടെ ശക്തിയെക്കുറിച്ചും കഴിവുകളെക്കുറിച്ചും ആത്മവിശ്വാസമുള്ളവരായിരിക്കുക. നമ്മുടെ ഈ 'ഗോൾഡൻ ബോയ്' ചോപ്രയെപ്പോലെ ഏത് കൊടുങ്കാറ്റിനെയും നിങ്ങൾ തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും.

   പുതിയ കാര്യങ്ങളെകുറിച്ച് ബോധവാന്മാരാവുക
   സോഷ്യൽ മീഡിയയിൽ വലിയ പരിപാടികൾക്കുവേണ്ടി ചെയ്യുന്ന വിവിധ വ്യായാമങ്ങളെക്കുറിച്ച് ചോപ്ര നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്. ഭക്ഷണരീതി മുതൽ ഫിറ്റ്നസ് ഉൾപ്പെടെ കായിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യകൾ ചോപ്ര കാലികമാക്കിയിരിക്കുന്നു. അതുപോലെ, നിക്ഷേപകർ വിപണിയിലെ ഏറ്റവും പുതിയ മാനദണ്ഡങ്ങളും നിക്ഷേപങ്ങളും അപ്ഡേറ്റ് ചെയ്യുകയും അതിനനുസരിച്ച് സ്വയം നവീകരിക്കുകയും വേണം.

   നിക്ഷേപകർക്ക് അവരുടെ സ്വന്തം കാലിൽ നിന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയണം. ഒരുപക്ഷേ നിങ്ങൾ സമ്പാദ്യ പദ്ധതിയിൽ വളരെയധികം പണം നിക്ഷേപിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ നിങ്ങൾ ഒരു വർഷാവസാന ടാക്സ് സേവർ ഫണ്ട് സ്കീമിൽ ലോക്ക് ചെയ്തിട്ടുണ്ടാകാം. എന്തുതന്നെയായാലും, ഗെയിം എന്താണെന്നത് മനസ്സിലാക്കുകയും നിങ്ങളുടെ തെറ്റുകളിൽ നിന്ന് ഭാവിയിലേക്കുള്ള പാഠങ്ങള്‍ പഠിക്കുകയും ചെയ്യുക. ഒന്നിലധികം വേദികളിലായി പഠനം തുടരുക, നിങ്ങൾക്ക് ഒരു വിജയിച്ച നിക്ഷേപകനാകണമെങ്കിൽ അവയെ സമാന്തരമായി വളർത്തിക്കൊണ്ടേയിരിക്കുക. തീർച്ചയായും നിങ്ങളുടെ കഠിനാധ്വാനം നീരജ് ചോപ്രയുടെ സ്വർണമെഡൽ നേട്ടം പോലെ പൂവണിയുക തന്നെ ചെയ്യും.
   Published by:Jayesh Krishnan
   First published:
   )}