കേരള ക്രിക്കറ്റ് ടീമിലെ അഞ്ച് പേർക്ക് സസ്പെൻഷൻ; സഞ്ജുവിനെതിരെയും നടപടി
Updated: August 31, 2018, 11:21 PM IST
Updated: August 31, 2018, 11:21 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിലെ അഞ്ച് താരങ്ങൾക്ക് സസ്പെൻഷൻ. കേരളാ ടീം ക്യാപ്റ്റന്‍ സച്ചിന് ബേബിക്കെതിരെ കെ.സി.എയ്ക്ക് കത്തയച്ച സംഭവത്തില്‍ അഞ്ച് പേർക്ക് സസ്പെൻഷൻ ഉൾപ്പടെ 13 താരങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്നു മത്സരങ്ങളിലാണ് സസ്പെൻഷൻ ഏർപ്പെടുത്തിയത്. സന്ദീപ് വാര്യർ, റൈഫി ഗോമസ്, രോഹൻ പ്രേം, മുഹമ്മദ് അസ്ഹറുദ്ദീൻ, കെ.എം ആസിഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ക്യാപ്ടനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു 13 താരങ്ങള്‍ കെസിഎയ്ക്കു പരാതി നല്കിയ വാര്‍ത്ത ന്യൂസ് 18നാണ് പുറത്തുവിട്ടത്. തുടര്‍ന്ന് കെസിഎ താരങ്ങളോട് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടാണ് ഇപ്പോഴത്തെ നടപടി. ക്യാപ്ടനെതിരേ കളിക്കാര്‍ ഗൂഢാലോചന നടത്തി. തെറ്റു ചെയ്യാന്‍ മുതിര്‍ന്ന താരങ്ങള്‍ ജൂനിയര്‍ താരങ്ങളെ പ്രേരിപ്പിച്ചു. ക്യാപ്ടന് സച്ചിന് ബേബിയെയും കെസിഎയെയും ഇകഴ്ത്താന്‍ ബോധപൂര്‍വം ശ്രമമുണ്ടായി. ടീമിന്റെ ഐക്യം തകര്‍ക്കാനും ടീമിനെ അസ്ഥിരപ്പെടുത്താനും താരങ്ങള്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നും കെസിഎ. സസ്പെന്ഷന് ലഭിച്ച അഞ്ചു പേരും മൂന്നു ദിവസത്തെ മാച്ച് ഫീസ് പിഴയായും നല്‍കണം.
അഭിഷേക് മോഹന്‍, കെ.സി.അക്ഷയ്, ഫാബിദ് ഫറൂഖ്, എംഡി.നിധീഷ്, സല്മാന് നിസാര്‍, സിജോമോന്‍ ജോസഫ്, വി.എ.ജഗദീഷ് എന്നിവരാണ് സഞ്ജു സാംസണു പുറമേ പിഴ ശിക്ഷ വിധിക്കപ്പെട്ട താരങ്ങള്‍. 13 താരങ്ങളും സെപ്തംബര്‍ 15നു മുന്‍പ് പിഴ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടച്ച് അതിന്റെ തെളിവ് കെസിഎയ്ക്കു കൈമാറണം. ഭാവിയില്‍ ഈ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന താക്കീതും കെസിഎ താരങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.

Loading...
സഞ്ജുവിനും കൂട്ടർക്കുമെതിരെ നടപടിക്ക് കാരണമായത് ഒരു പരാതി!
Loading...