• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അവസാന ടെസ്റ്റിൽ അർധ സെഞ്ച്വറി പിന്നിട്ട് കുക്ക് മുന്നോട്ട്


Updated: September 7, 2018, 8:02 PM IST
അവസാന ടെസ്റ്റിൽ അർധ സെഞ്ച്വറി പിന്നിട്ട് കുക്ക് മുന്നോട്ട്

Updated: September 7, 2018, 8:02 PM IST
ഓവൽ: അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 52 ഓവർ പിന്നടുമ്പോൾ 115/1 എന്ന നിലയിൽ. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന അലിസ്റ്റർ കുക്ക് അർധസെഞ്ചുറിയുമായി മുന്നോട്ടുകുതിക്കുകയാണ്.

152 പന്തിൽ കുക്ക് 58 റൺസ് എടുത്തിട്ടുണ്ട്. പരമ്പരയിലെ കുക്കിന്റെ ആദ്യ അർധസെ‍‍ഞ്ചുറിയാണിത്. കുക്കിനോടൊപ്പം 82 പന്തിൽ 23 റൺസുമായി മൊയിൻ അലിയാണ് ക്രീസിൽ. നേരത്തെ, 23 റണ്‍സെടുത്ത് ഓപ്പണർ കീറ്റൺ ജെന്നിങ്സാണ് പുറത്തായത്. ജഡേജയുടെ പന്തിൽ കെ.എൽ രാഹുലിന്റെ ക്യാച്ചിലൂടെയായിരുന്നു ജെന്നിങ്സിന്റെ പുറത്താകൽ.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം ടെസ്റ്റോടെ പരമ്പര കൈവിട്ട ഇന്ത്യ രണ്ടു മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിത്. ആർ. അശ്വിനു പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരം ആന്ധ്രയിൽ നിന്നുള്ള 24 കാരൻ ഹനുമ വിഹാരിയും അന്തിമ ഇലവനിൽ ഇടം നേടി. ടെസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 292ാമത്തെ താരമാണ് വിഹാരി.

ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയ ബാറ്റിങ്ങിലും ബോളിങ്ങിലും പിന്നിലാക്കി പരമ്പര നേടാനാണ് ഇംഗ്ലണ്ട് തയാറെടുക്കുന്നത്.

 
First published: September 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍