ലയണൽ മെസി- ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ. എക്കാലത്തെയും മികച്ച കാൽപ്പന്തുകളിക്കാരനാണോ മെസി എന്നത് സംബന്ധിച്ച ചർച്ചകൾ ഈ ലോകകപ്പ് വേളയിലും സജീവമായി തുടരുകയാണ്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേട്ടുപഴകിയ ‘പെലെയോ മറഡോണയോ’ എന്ന ചോദ്യത്തിന് ഇന്നത്തെ തലമുറ നൽകുന്ന മറുപടിയാണ് മെസി. ഇവിടെയിതാ, വെറും 25 വയസിനിടെ ലയണൽ മെസി കൈവരിച്ച 6 അതുല്യ നേട്ടങ്ങൾ. എന്നാൽ അതിൽ ഒരു ലോകകിരീടമില്ലെന്നത് മെസിയുടെ നേട്ടങ്ങൾക്ക് തിളക്കം കുറയ്ക്കുന്നുണ്ട്.
4 ബാലൺ ഡി ഓർസ്- ഒരു സീസണിലെ ഏറ്റവും മികച്ച കളിക്കാരന് സമ്മാനിക്കുന്ന ബാലൺ ഡി ഓർ പുരസ്ക്കാരം 25 വയസിനിടെ നാല് തവണയാണ് മെസി സ്വന്തമാക്കിയത്.
2 സുവർണപാദുകം- 25 വയസിനിടെ മെസി കൈവരിച്ച മറ്റൊരു അതുല്യ നേട്ടമാണിത്. സ്പാനിഷ് ലാലിഗയിൽ കളിക്കുമ്പോഴാണ് രണ്ടു സീസണുകളിൽ ഏറ്റവുമധികം ഗോളടിച്ചതിനുള്ള സുവർണപാദുകം മെസി സ്വന്തമാക്കിയത്.
3 ചാമ്പ്യൻസ് ലീഗ് ട്രോഫികൾ- സ്പാനിഷ് ലാലിഗയിൽ കറ്റാലൻ ക്ലബായ ബാഴ്സലോണയുടെ സുവർണകാലഘട്ടമാണ് മെസി കളിച്ചിരുന്ന സമയം. മെസിയുടെ ചിറകിലേറി ബാഴ്സലോണ നടത്തിയത് സ്വപ്നസമാനമായ കുതിപ്പായിരുന്നു. വെറും 25 വയസിനിടെ മൂന്ന് ചാംപ്യൻസ് ലീഗ് കിരീടങ്ങളാണ് മെസി ബാഴ്സയ്ക്ക് സമ്മാനിച്ചത്.
4 തവണ ചാമ്പ്യൻസ് ലീഗ് ടോപ്സ്കോറർ- സ്പാനിഷ് ലീഗിൽ മാത്രമല്ല, യൂറോപ്പിലെ വമ്പൻമാർ അണിനിരക്കുന്ന യുവേഫ ചാംപ്യൻസ് ലീഗിലും മെസി ഗോളുകളടിച്ച് കൂട്ടി.
Also Read- ‘മെസിയെ പിടിച്ചുകെട്ടുന്നത് എളുപ്പമല്ല; അര്‍ജന്റീനയെ ഒറ്റക്കെട്ടായി മറികടക്കും; ലൂക്കാ മോഡ്രിച്ച്
ഒരു കലണ്ടർ വർഷത്തിലെ ഏറ്റവുമധികം ഗോളുകൾ എന്ന നേട്ടവും മെസി സ്വന്തമാക്കിയത് ബാഴ്സയ്ക്കൊപ്പമായിരുന്നു.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്ന നേട്ടവും മെസി സ്വന്തം പേരിൽ കുറിച്ചു. ഗോളടിക്കുക മാത്രമല്ല, ഗോളടിക്കാൻ അവസരമൊരുക്കുന്നതിലും മിടുക്കനായിരുന്നു മെസി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.