• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യ ഗോൾ, ആദ്യ സെൽഫ് ഗോൾ, ആദ്യ സബ്സ്റ്റിറ്റ്യൂഷൻ ഗോൾ


Updated: June 18, 2018, 1:48 PM IST
ആദ്യ ഗോൾ, ആദ്യ സെൽഫ് ഗോൾ, ആദ്യ സബ്സ്റ്റിറ്റ്യൂഷൻ ഗോൾ

Updated: June 18, 2018, 1:48 PM IST
ലോകകപ്പിലെ നിലവിലെ ജേതാക്കളായ ജർമനിയെ അട്ടിമറിച്ച മെക്‌സിക്കോ ഫുട്ബോൾ ടീമാണ് ഇപ്പോഴത്തെ സംസാര വിഷയം. ഫുട്ബോളിനെ ജീവനുതുല്യം നെഞ്ചിലേറ്റുന്ന ജനതയാണ് മെക്‌സിക്കോയിലേത്. 1930 മുതൽ തുടർച്ചയായി കൂടുതൽ തവണ ലോകകപ്പിൽ സാനിധ്യം അറിയിച്ചിട്ടുള്ള ടീമുകളിലൊന്ന്. മെക്‌സിക്കൻ ഫുട്ബോളിന്‍റെ സവിശേഷതകളിലേക്ക്.

1. ഏറ്റവുമധികം ലോകകപ്പ് കളിച്ച താരം

അന്‍റോണിയോ കർബാജൽ- ഏറ്റവുമധികം ലോകകപ്പുകളിൽ പങ്കെടുത്തതിന്‍റെ റെക്കോർഡ് വിഖ്യാത ജർമൻ ഇതിഹാസം ലോതർ മത്യേസുമായി പങ്കുവെയ്ക്കുന്ന മെക്‌സിക്കൻ താരം. അഞ്ചു ലോകകപ്പുകളിൽ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 1950, 1954, 1958, 1962, 1966 എന്നീ ലോകകപ്പുകളിലാണ് കർബാജൽ പങ്കെടുത്തത്.

2. ലോകകപ്പിലെ ആദ്യ ഗോൾ നേടിയ ടീം

1930ൽ ആദ്യ ലോകകപ്പിലെ ആദ്യ ഗോളടിച്ച ടീം മെക്‌സിക്കോയാണ്. ഫ്രാൻസിനെതിരെ ലൂസിയൻ ലോറന്‍റാണ് മെക്‌സിക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
Loading...
3. ഒരു സമനിലയ്ക്കും 12 തോൽവിക്കും ശേഷം ആദ്യ വിജയം

1930, 1950, 1954, 1958 ലോകകപ്പുകളിൽ പങ്കെടുത്ത മെക്‌സിക്കോയ്ക്ക് ആദ്യ വിജയത്തിനായി 12 തോൽവികളും ഒരു സമനിലയും പിന്നിടേണ്ടിവന്നു. 1962 ലോകകപ്പിൽ ചെക്കോസ്ലോവാക്യയ്ക്കെതിരെയായിരുന്നു അവരുടെ ആദ്യ ജയം.

4. പങ്കാളിത്തത്തിൽ ബ്രസീലിനും ജർമനിക്കും പിന്നിൽ

ഏറ്റവുമധികം ലോകകപ്പിൽ പങ്കെടുത്ത ടീം ബ്രസീലാണ്- 20 തവണ. രണ്ടാമത് ജർമനി- 17 തവണ. മൂന്നാം സ്ഥാനത്ത് അർജന്‍റീനയ്ക്കൊപ്പം മെക്‌സിക്കോയുമുണ്ട്. ഇരുവരും 15 ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്.

5. ആദ്യ സബ്സ്റ്റിറ്റ്യൂട്ട് ഗോൾ

1970ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിലാണ് ആദ്യമായി സബ്സ്റ്റിറ്റ്യൂഷൻ കൊണ്ടുവരുന്നത്. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ആദ്യമായി ഗോളടിച്ച നേട്ടവും മെക്‌സിക്കോയ്ക്കാണ്. എൽ സാൽവദോറിനെതിരെ യുവാൻ ഇഗ്നേഷ്യോ ബസഗുറനാണ് ഈ നേട്ടം കൈവരിച്ചത്.

6. ആദ്യ സെൽഫ് ഗോൾ

ലോകകപ്പിൽ ആദ്യമായി സെൽഫ് ഗോൾ നേടിയ ടീം എന്ന നാണക്കേടിന്‍റെ റെക്കോർഡ് മെക്‌സിക്കോയുടെ പേരിലാണ്. 1930ലെ ആദ്യ ലോകകപ്പിൽ ചിലിയ്ക്കെതിരെ മാനുവൽ റൊസാസാണ് സെൽഫ് ഗോളടിച്ചത്.

7. മുത്തച്ഛനും കൊച്ചുമകനും ഗോളടിച്ച ടീം

മെക്‌സിക്കോയുടെ സൂപ്പർതാരങ്ങളിലൊരാളാണ് ജാവിയർ ഹെർണാണ്ടസ്. 2010ലെ ലോകകപ്പിൽ ഇദ്ദേഹം മെക്‌സിക്കോയുടെ ചരിത്രത്തിലെ 2100-ാമത് ഗോൾ നേടി. 1958ൽ അതേദിവസം ഹെർണാണ്ടസിന്‍റെ മുത്തച്ഛൻ തോമസ് ബാൽകസർ മെക്‌സിക്കോയ്ക്ക് വേണ്ടി ലോകകപ്പിൽ ഗോളടിച്ചു.

8. ഏറ്റവുമധികം തോൽവി

ഏറ്റവുമധികം ലോകകപ്പുകളിൽ പങ്കെടുത്ത മൂന്നാമത്തെ ടീം എന്നതിനൊപ്പം ലോകകപ്പിൽ ഏറ്റവുമധികം തോൽവി ഏറ്റുവാങ്ങിയ ടീം എന്ന റെക്കോർഡും അവരുടെ പേരിലാണ്. 49 മൽസരങ്ങളിൽ 24 എണ്ണത്തിലും മെക്‌സിക്കോ തോറ്റു.
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍