നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | 54 കായിക താരങ്ങള്‍ ഉള്‍പ്പെടുന്ന 88 അംഗ ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ എത്തി

  Tokyo Olympics | 54 കായിക താരങ്ങള്‍ ഉള്‍പ്പെടുന്ന 88 അംഗ ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ എത്തി

  127 താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിക്കുക. ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘമാണ്.

  ഇന്ത്യന്‍ കായിക താരങ്ങള്‍

  ഇന്ത്യന്‍ കായിക താരങ്ങള്‍

  • Share this:
   54 കായിക താരങ്ങള്‍ ഉള്‍പ്പെടുന്ന 88 അംഗ ഇന്ത്യന്‍ സംഘം ടോക്കിയോയിലെ നരീട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് എത്തിച്ചേര്‍ന്നു. ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കാനായി കുര്‍ബേയ് നഗര പ്രതിനിധി വിമാനത്താവളത്തിലെത്തിയിരുന്നു. മന്ത്രാലയത്തിന് ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് ഠാക്കൂര്‍, സഹമന്ത്രി ശ്രീ നിസിത്പ്രമാണിക് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തിന് ഇന്നലെ രാത്രി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയയപ്പും ആശംസകളും നല്‍കിയിരുന്നു.

   ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഹോക്കി, ജൂഡോ, നീന്തല്‍, ഭാരോദ്വഹനം, ജിംനാസ്റ്റിക്, ടേബിള്‍ ടെന്നീസ് എന്നീ എട്ട് ഇനങ്ങളിലായി മത്സരിക്കുന്ന താരങ്ങളും സഹായികളും ആണ് ഇന്നലെ രാത്രി ന്യൂഡല്‍ഹിയില്‍ നിന്നും ടോക്കിയോയിലേക്ക് യാത്രതിരിച്ചത്. 127 താരങ്ങളാണ് ഇന്ത്യയ്ക്കായി മത്സരിക്കുക. ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘമാണ്.

   ടോക്കിയോ ഒളിമ്പിക്‌സ് 2020 രാജ്യത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു സംഭവം ആണെന്ന് വിശേഷിപ്പിച്ച അനുരാഗ് ഠാക്കൂര്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള തന്റെ പ്രഭാഷണത്തിനിടെ മത്സരിക്കുന്ന എല്ലാ താരങ്ങള്‍ക്കു 35 കോടി ഭാരതീയരുടെ ആശംസകള്‍ ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. രാജ്യത്തിനായി മത്സരിക്കുന്ന വേളകള്‍ മാനസിക പോരാട്ടങ്ങളുടെ വേദിയാണെന്നും, ഓരോ താരത്തിന്റെയും മാനസിക ശക്തിയാണ് അവരുടെ പ്രവര്‍ത്തിയില്‍ പ്രതിഫലിക്കുക എന്നും ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ താരങ്ങള്‍ കരുത്തരായി തുടരണമെന്നും ഓര്‍മിപ്പിച്ചു.

   ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 127 കായികതാരങ്ങളും 101 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡല്‍ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. 23ആം തിയ്യതിയാണ് ടോക്യോയില്‍ കായിക മാമാങ്കത്തിന് തുടക്കമാകുന്നത്.

   ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി.ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്‌ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും നീന്തല്‍ താരം സജന്‍ പ്രകാശും മലയാളി പ്രാതിനിധ്യമായി ടോക്യോയില്‍ എത്തും.

   ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍ പ്രകാശ് ടോക്യോവിലേക്ക് ടിക്കറ്റെടുത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്ട്രോക്കിലാണ് സജന്‍ പ്രകാശ് മത്സരിക്കുന്നത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യത നേടുന്ന താരങ്ങളുള്ള എ വിഭാഗത്തിലാണ് സജന്‍ പ്രകാശും.
   Published by:Sarath Mohanan
   First published:
   )}