• HOME
  • »
  • NEWS
  • »
  • sports
  • »
  • ലയണൽ മെസിയുടെ 30 അടി ഉയരമുളള കട്ടൗട്ട് കോഴിക്കോട് കുറുങ്ങാട്ടുകടവ് പുഴയുടെ നടുവിൽ; വൈറൽ

ലയണൽ മെസിയുടെ 30 അടി ഉയരമുളള കട്ടൗട്ട് കോഴിക്കോട് കുറുങ്ങാട്ടുകടവ് പുഴയുടെ നടുവിൽ; വൈറൽ

ഏതായാലും ഈ പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്, ഇതിനോടകം വൈറലായി കഴിഞ്ഞ പോസ്റ്റിന് പതിനയ്യായിരത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്

  • Share this:
ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാറിൽ ഫുട്ബോൾ ആവേശത്തിന് കൊടികയറി. കൂറ്റൻ കട്ടൌട്ടുകളും ഫ്ലക്സ് ബോർഡുകളുമായി ആരാധകർ കളം പിടിച്ചുതുടങ്ങി. പ്രധാനമായും അർജന്‍റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കും ഈ കൊച്ചുകേരളത്തിൽ നൂറുകണക്കിന് ആരാധകരുണ്ട്.

ഇപ്പോഴിതാ കോഴിക്കോട് ജില്ലയിൽ ഒരു പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൌട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണൽ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്.

ഇതിഹാസ താരം ഡീഗോ മറഡോണ എന്ന പ്രതിഭ മെക്‌സിക്കോ സിറ്റിയിൽ കപ്പുയർത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറിൽ അർജന്റീന വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുല്ലാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ.



ഏതായാലും ഈ പോസ്റ്റിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇതിനോടകം വൈറലായി കഴിഞ്ഞ പോസ്റ്റിന് പതിനയ്യായിരത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്. നൂറ് കണക്കിന് ആളുകൾ പോസ്റ്റിൽ കമന്‍റിടുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഫുട്ബോൾ ആവേശം വരുംദിവസങ്ങളിൽ ഉച്ഛസ്ഥായിയിലെത്തും. നാടും നഗരവും ഫുട്ബോൾ ലോകകപ്പിനെ വരവരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ കട്ടൌട്ടുകളും ഫ്ലക്സുകളും ഉയരും. ഇക്കാര്യത്തിൽ ആരാധകർ തമ്മിൽ ശക്തമായ കിടമത്സരമാണ് മലബാറിലെങ്ങും ദൃശ്യമാകുക.
Published by:Anuraj GR
First published: