• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒറ്റ ഗോൾ വിജയങ്ങളുടെ ദിവസം

news18india
Updated: June 23, 2018, 10:15 AM IST
ഒറ്റ ഗോൾ വിജയങ്ങളുടെ ദിവസം
news18india
Updated: June 23, 2018, 10:15 AM IST
പോർച്ചുഗൽ മൊറോക്കോ മത്സരമായിരുന്നു ഉഗ്രൻ. കളിയൊന്ന് ചൂടായി വന്നപ്പഴേ ഗോള് വീണു. ഒന്നാന്തരം കോർണർ ആയിരുന്നു. റൊണാൾഡോയുടെ തലയിലേക്ക് കൃത്യമായി പറഞ്ഞിവിട്ട പോലെ. ഡിഫൻഡറുടെ കാലെത്തും മുമ്പ് ബുള്ളറ്റ് പോലെ ഒരു ഹെഡർ. ആദ്യറൗണ്ടിൽ പുറത്ത് പോകേണ്ട ടീമേയല്ല മൊറോക്കോ. തീപിടിച്ച കളിയാണ് പോർച്ചുഗലിനെതിരെ അവർ കളിച്ചത്. തുടരെത്തുടരെ ആക്രമണങ്ങൾ, മനോഹരമായ മുന്നേറ്റങ്ങൾ തടഞ്ഞ പോർച്ചുഗൽ ഗോളി, അയാളാണ് ഇന്നലത്തെ രക്ഷകൻ. ക്രിസ്ത്യാനോ റൊണാൾഡോ റഷ്യൻ ലോകകപ്പിലെ ഗോൾ സമ്പാദ്യം നാലായി ഉയർത്തി. റൊണാൾഡോ ഇല്ലാത്ത പറങ്കിപ്പട ശരാശരി ടീം മാത്രമാണ്. പോർച്ചുഗലിനെ അയാൾ ഒറ്റയ്ക്ക് എവിടെ വരെ എത്തിക്കുമെന്ന് കണ്ടറിയണം.

ഉറുഗ്വെ- സൗദി മത്സരം നിരാശപ്പെടുത്തി. സുവാരസും കവാനിയും ഒക്കെ ഉണ്ടായിട്ടും ഒരു ഗോളാണ് ദുർബലരായ സൗദിക്കെതിരെ ഉറുഗ്വെ നേടിയത്. റഷ്യ ഗോളടിച്ച് അവശരാക്കിക്കളഞ്ഞ സൗദി വലിയ പരിക്കുകളില്ലാതെ രണ്ടാം കളിയിൽ രക്ഷപ്പെട്ടു. ഫൗളുകളുടെ ഘോഷയാത്രയാണ് കണ്ടത്. പതിനാറിൽ നിന്ന് എട്ടിലെത്താൻ ഉറുഗ്വെ കഷ്ടപ്പെടേണ്ടി വരും.



മഞ്ഞുകട്ട പോലെ ഉറച്ച ഐസ് ലൻഡ് പ്രതിരോധവും ഇറാന്‍റെ പ്രതിരോധ കോട്ടയും റഷ്യൻ ലോകകപ്പ് കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടും. ഇറാന്‍റെ പെനാൽറ്റി ബോക്സിലേക്ക് ഇരച്ചു കയറുന്ന സ്പെയിന്റ കളി കാണാൻ എന്ത് സകല മുന്നേറ്റങ്ങളും ഇറാന്റെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഇറാൻകാർ ഗോളടിക്കാൻ ശ്രമിച്ചതേയില്ല. സ്പാനിഷ് ഗോളിക്ക് വിശ്രമമായിരുന്നു.ഇറാൻ പ്രതിരോധം തുളച്ച് 1-0 ന്റെ വിജയം കണ്ടെത്തിയ സ്പെയിന് ആശ്വസിക്കാം. ഇന്ന് ഫ്രാൻസ് രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ പെറുവാണ് എതിരാളികൾ. ഫ്രാൻസ് മുന്നോട്ട് പോകുമെന്ന് തന്നെ കരുതാം. ഐസ് ലൻഡ് ഇടിച്ച അർജന്റീന ഇന്ന് ക്രൊയേഷ്യയുടെ മുന്നിലേക്കാണ്. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല മെസിയും സംഘവും ഇറങ്ങുന്നത്. ക്രൊയേഷ്യക്കാരുടെ ഉയരം മറികടക്കാൻ എന്ത് തന്ത്രമാണോ സാംബോളി കരുതി വച്ചിരിക്കുന്നത്?
First published: June 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍