'മുത്തശ്ശി വേറെ ലെവലാ'; ബൂമ്രയുടെ ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി; വീഡിയോ പങ്കുവെച്ച് താരം

ക്രിക്കറ്റ് പന്തിനു പകരം ചെറിയൊരു ഫുട്‌ബോള്‍ കൈയ്യിലെടുത്താണ് മുത്തശ്ശിയുടെ ആക്ഷന്‍

news18
Updated: July 14, 2019, 3:18 PM IST
'മുത്തശ്ശി വേറെ ലെവലാ'; ബൂമ്രയുടെ ആക്ഷന്‍ അനുകരിച്ച് മുത്തശ്ശി; വീഡിയോ പങ്കുവെച്ച് താരം
bumrah action
  • News18
  • Last Updated: July 14, 2019, 3:18 PM IST
  • Share this:
ന്യൂഡല്‍ഹി: ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് ജസ്പ്രീത് ബൂമ്ര. ഇന്ത്യക്കായി ലോകകപ്പിലും മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകരുള്ള താരത്തെ ഇപ്പോഴിതാ ഒരു ആരാധിക ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ വ്യത്യസ്തമായ ബൗളിങ്ങ് ആക്ഷനുമായി സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് ഒരു മുത്തശ്ശി.

ക്രിക്കറ്റ് പന്തിനു പകരം ചെറിയൊരു ഫുട്‌ബോള്‍ കൈയ്യിലെടുത്താണ് മുത്തശ്ശിയുടെ ആക്ഷന്‍. താരത്തിന്റെ റണ്ണപ്പും ആക്ഷനും അതേപടി അനുകരിക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങള്‍ വൈറലായതോടെ ബൂമ്രയും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. ശാന്ത സക്കുഭായ് എന്ന യുവതിയാണ് ഈ വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Also Read: ICC World cup 2019: കലാശപ്പോരാട്ടത്തില്‍ ടോസ് ജയം ന്യൂസീലന്‍ഡിന്; ആദ്യം ബാറ്റുചെയ്യും

വീഡിയോ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ മുത്തശ്ശിയെ ഏറ്റെടുക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ബൗളിങ്ങിനെ മുന്നില്‍ നിന്ന് നയിച്ച താരം ഒമ്പത് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.First published: July 14, 2019, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading