HOME » NEWS » Sports » A MAN WHO BOWLED AGAINST GANGULY IN THE NETS IS NOW A TEA SELLER

ഒരിക്കൽ ഗാംഗുലിക്ക് നെറ്റ്സിൽ പന്തെറിഞ്ഞ ബോളർ ഇന്ന് ചായവിൽപനക്കാരൻ!

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അതെന്ന് പ്രകാശ് ഭഗത് ബാംഗ്ലൂർ മിററിനോട് പറഞ്ഞു. അന്നത്തെ ക്യാപ്റ്റൻ സൌരവ് ഗാംഗുലിക്കെതിരെ നെറ്റ്സിൽ പന്തെറിഞ്ഞത് വലിയൊരു അനുഭവമായിരുന്നു

News18 Malayalam | news18-malayalam
Updated: July 7, 2021, 3:14 PM IST
ഒരിക്കൽ ഗാംഗുലിക്ക് നെറ്റ്സിൽ പന്തെറിഞ്ഞ ബോളർ ഇന്ന് ചായവിൽപനക്കാരൻ!
sourav-ganguly
  • Share this:
സിൽച്ചർ: ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു പ്രകാശ് ഭഗത് എന്ന ഇടംകൈയൻ സ്പിന്നർ. കീവിസ് മുൻ നായകൻ ഡാനിയൽ വെട്ടോറിയെ അനുസ്മരിപ്പിക്കുന്ന ബോളിങ് ആക്ഷനായിരുന്നു ഭഗതിന്‍റെ പ്രത്യേകത. മുൻ നായകനും ബി സി സി ഐ അധ്യക്ഷനുമായിരുന്ന സൌരവ് ഗാംഗുലിയുടെ പ്രിയപ്പെട്ട നെറ്റ്സ് ബോളർ കൂടിയായ പ്രകാശ് ഭഗത് ഇന്ന് ജീവിക്കാൻ ഏറെ കഷ്ടപ്പെടുകയായിരുന്നു. ക്രിക്കറ്റ് ലോകത്തെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ന് അദ്ദേഹം ഒരു ചായവിൽപ്പനക്കാരനായി മാറിയിരിക്കുന്നു.

2003ൽ ന്യൂസിലാൻഡ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാംപ് ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്നു. ക്യാംപ് തുടങ്ങുന്നതിന്‍റെ തലേദവിസമാണ് പ്രകാശ് ഭഗതിന്‍റെ ആസമിലെ വീട്ടിലേക്ക് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ഒരു ഫോൺ വിളി എത്തുന്നത്. പിറ്റേദിവസം തന്നെ ബംഗളരുവിലെ ക്രിക്കറ്റ് അക്കാദമിയിലെത്തണം. ന്യൂസിലാൻഡിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുമെന്ന പ്രതീക്ഷിച്ച ഡാനിയൽ വെട്ടോറിയെ നേരിടാനുള്ള തയ്യാറെടുപ്പാണ് അന്ന് ടീം മാനേജ്മെന്‍റ് ഉദ്ദേശിച്ചത്.

ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അതെന്ന് പ്രകാശ് ഭഗത് ബാംഗ്ലൂർ മിററിനോട് പറഞ്ഞു. അന്നത്തെ ക്യാപ്റ്റൻ സൌരവ് ഗാംഗുലിക്കെതിരെ നെറ്റ്സിൽ പന്തെറിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. ഗാംഗുലി ഏറെ നേരം എന്‍റെ പന്തുകൾ നേരിട്ടു. പലപ്പോഴും അദ്ദേഹത്തെ ബുദ്ധിമുട്ടിലാക്കാനും എനിക്ക് കഴിഞ്ഞു. എന്നാൽ അദ്ദേഹത്തിന്‍റെ സ്ഥിരംശൈലിയിൽ ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങി എന്നെ നേരിടുകയും ചെയ്തു. അന്ന് മടങ്ങുംമുമ്പ് ഗാംഗുലി വിലയേറിയ ഉപദേശങ്ങളും നൽകിയെന്ന് ഭഗത് പറഞ്ഞു.

You May Also Like- Happy Birthday M S Dhoni | നാല്‍പ്പതിന്റെ നിറവില്‍ ക്യാപ്റ്റന്‍ കൂള്‍

അണ്ടർ 17 വിജയ് മർച്ചന്‍റ് ചാംപ്യൻഷിപ്പിലൂടെയാണ് പ്രകാശ് ഭഗത് ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധ നേടിയത്. അന്ന് ബീഹാറിനെതിരെ ആസമിന് വേണ്ടി ഹാട്രിക്ക് ഉൾപ്പടെ ഏഴു വിക്കറ്റ് അദ്ദേഹം വീഴ്ത്തി. ഇതേത്തുടർന്നാണ് ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാംപിലേക്ക് ഭഗതിനെ വിളിച്ചുവരുത്തിയത്.

ആസമിന് വേണ്ടി നിരവധി മത്സരങ്ങൾ പ്രകാശ് ഭഗത് കളിച്ചു. രഞ്ജി ട്രോഫിയിൽ അവസാനം കളിച്ചത് 2010, 2011 സീസണുകളിലാണ്. അതിനുശേഷവും മുഷ്താഖ് അലി ഏകദിന ചാംപ്യൻഷിപ്പിൽ അദ്ദേഹം കളിച്ചു. വലിയൊരു ക്രിക്കറ്ററാകുക എന്ന മോഹവുമായി അദ്ദേഹം മൈതാനങ്ങളിൽനിന്ന് മൈതാനങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. അതിനിടെയാണ് പ്രകാശ് ഭഗതിന്‍റെ പിതാവ് 2011 അവസാനം മരിക്കുന്നത്. ഇതോടെ കുടുംബത്തിന്‍റെ ഭാരം ഏറ്റെടുക്കേണ്ടിവന്നു. ഇതോടെ കളി മതിയാക്കി. മൂത്ത സഹോദരൻ സിൽച്ചറിൽ നടത്തിയിരുന്ന ചായക്കടയിൽ പ്രകാശ് ഭഗതും ചേരുകയായിരുന്നു. എന്നാൽ കോവിഡ് കാലമെത്തിയതോടെ ഇവരുടെ ചായക്കടയിൽ ആള് വരാതെയായി. ഇതോടെ ജീവിതത്തിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നേ ബുദ്ധിമുട്ടുകയാണ് പ്രകാശ് ഭഗതും കുടുംബവും.
Published by: Anuraj GR
First published: July 7, 2021, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories