• HOME
  • »
  • NEWS
  • »
  • sports
  • »
  • ഒരൊറ്റ സ്മൈലി; സഞ്ജുവിന്‍റേത് പ്രതിഷേധമോ?

ഒരൊറ്റ സ്മൈലി; സഞ്ജുവിന്‍റേത് പ്രതിഷേധമോ?

ഫേസ്ബുക്കിൽ സഞ്ജു വി സാംസൺ പോസ്റ്റ് ചെയ്ത ഒരു സ്മൈലിയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം...

sanju smiley

sanju smiley

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിൻഡീസിനെതിരായ പരമ്പരയിൽനിന്ന് സഞ്ജു വി സാംസണിനെ ഒഴിവാക്കിയത് ക്രിക്കറ്റ് പ്രേമികളിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം നൽകിയിരുന്നില്ല. ആ പരമ്പരയിൽ തുടർച്ചയായ പരാജയപ്പെട്ടിട്ടും റിഷഭ് പന്തിനെ ഉൾപ്പെടുത്തിയാണ് വിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജുവിനെ തഴഞ്ഞത്.

    ഏതായാലും ഫേസ്ബുക്കിൽ സഞ്ജു വി സാംസൺ പോസ്റ്റ് ചെയ്ത ഒരു സ്മൈലിയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഫേസ്ബുക്കിൽ ഈ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം പതിനായിരകണക്കിന് ലൈക്കും ആയിരകണക്കിന് കമന്‍റുകളുമാണ് ലഭിച്ചത്. കമന്‍റുകളിലെല്ലാം സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാരോടുള്ള അമർഷമാണ് നിറഞ്ഞുനിൽക്കുന്നത്. നിരവധിയാളുകൾ സഞ്ജുവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഇത്തരമൊരു സ്മൈലി ഇട്ടതിന് പിന്നിൽ സഞ്ജുവിന്‍റെ പ്രതിഷേധമാണെന്നാണ് സൂചന.

    ഐപിഎല്ലിൽ ഉൾപ്പടെ ലോകോത്തര ബൌളർമാർക്കെതിരെ മിന്നുന്ന ബാറ്റിങ് പുറത്തെടുത്തിട്ടും സഞ്ജുവിനെ സെലകട്ർമാർ വേണ്ട പരിഗണന നൽകിയില്ലെന്ന ആക്ഷേപം നിലവിലുണ്ട്. സിംബാബ്വെ, ബംഗ്ലാദേശ് പരമ്പരകളിൽ ഇടംനേടിയെങ്കിലും കളിക്കാൻ മതിയായ അവസരം സഞ്ജുവിന് ടീം മാനേജ്മെന്‍റ് നൽകിയിട്ടില്ല. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്ത് നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിൽ സഞ്ജുവിന് അവസരം നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ വിൻഡീസിനെതിരായ ടീം പ്രഖ്യാപിച്ചപ്പോഴും സെലക്ടർമാർ സഞ്ജുവിനെ തഴയുകയായിരുന്നു. വിൻഡീസിനെതിരായ പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാനുള്ള അവസരമാണ് ഇതിലൂടെ സഞ്ജുവിന് നഷ്ടമായത്.
    First published: