ഫിഫ ലോകകപ്പിൽ ജപ്പാൻ കൂടി പുറത്തായതോടെ ഏഷ്യയുടെ അവസാന പ്രതീക്ഷയായിരുന്നു ദക്ഷിണകൊറിയ. എന്നാൽ ലാറ്റിനമേരിക്കയുടെ മാസ്മരിക ഫുട്ബോൾ കരുത്തുമായി എത്തിയ കാനറികളെ മറികടക്കാൻ കൊറിയയുടെ വീര്യം മതിയായിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ നാല് ഗോൾ വഴങ്ങിയ കൊറിയയ്ക്ക് ഒരു തവണ മാത്രമാണ് മഞ്ഞപ്പടയുടെ വല കുലുക്കാനായത്. മത്സരത്തിൽ തോറ്റ് ലോകകപ്പിൽനിന്ന് പുറത്തായെങ്കിലും ഒരു ദക്ഷിണകൊറിയൻ താരത്തിന് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. വിവാഹാഭ്യാർഥന പ്രളയമാണ് ഈ മുന്നേറ്റ താരത്തെ തേടിയെടുത്തുന്നത്. ദക്ഷിണകൊറിയൻ താരം ചോ ഗ്യു സങ് ഒടുവിൽ ഫോൺ സ്വിച്ച് ഓഫാക്കി വെക്കുകയാണ് ചെയ്തത്.
ഈ ലോകകപ്പിൽ അസാമാന്യ പ്രകടനമാണ് ചോ ഗ്യു സങ് പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരത്തില്‍ ഘാനക്കെതിരെ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയാണ് ചോ താരമായി മാറിയത്. ഇതോടെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ 20,000 ഫോളോവേഴ്സിനെ ചോയ്ക്ക് ലഭിച്ചു. നിലവില്‍ 2.4 മില്യണ്‍ ആളുകളാണ് ദക്ഷിണ കൊറിയന്‍ സ്ട്രൈക്കറായ ചോ ഗ്യു സങിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.
ഘാനയ്ക്കെതിരായ ഇരട്ടഗോൾ നേട്ടത്തിന് ശേഷം രാത്രിയില്‍ ചോയുടെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളെത്തിയത്. ഓരോ സെക്കൻഡിലും ചോയുടെ ഫോണിലേക്ക് മെസേജുകളും കോളുകളും പ്രവഹിക്കാൻ തുടങ്ങി. ഇതുകാരണം വീട്ടുകാരോടും നാട്ടിലെ സുഹൃത്തുക്കളോട് പോലും സ്വസ്ഥമായി സംസാരിക്കാനാകാത്ത അവസ്ഥയിലാണ് ചോ ഗ്യു സങ്. എന്തിനേറെ പറയുന്നു, ഉറങ്ങാൻ പോലും കഴിയുന്നില്ല.
cho guesung is literally the sexiest man ever pic.twitter.com/2215NwF28M
— ᴠ (.◜◡◝) (@mydearjenoo) November 28, 2022
ഉറക്കം നഷ്ടപ്പെടുന്നത് ലോകകപ്പ് പ്രകടനത്തെ ബാധിക്കുമോയെന്ന് ഭയന്നാണ് ചോ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്. ലോകകപ്പിൽ ബ്രസീലിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന്റെ തയ്യാറെടുപ്പിനെ ബാധിക്കുമോയെന്ന് പോലും ഒരു ഘട്ടത്തിൽ ചോ ഭയന്നുപോയതായി ദി അത്ലറ്റിക്കില് ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.
he was wildin’ out today but i ain’t complaining.. marrying him soon idc idc 😩#ChoGuesung pic.twitter.com/ua9rDzGn8a
— lena (@louvkou) November 28, 2022
Also Read- ലോകകപ്പിൽ മെസി മുത്തമിടുമോ? സ്വപ്ന നേട്ടത്തിലേക്ക് ഒരുപടി കൂടിയടുത്ത് ഇതിഹാസ താരം
ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ചോ കോമ്പുകോർത്തതും വലിയ വാർത്തയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ടായി ക്രിസ്റ്റ്യാനോ മൈതാനത്തിന് പുറത്തേക്ക് നടക്കുമ്പോൾ വേഗം പോകാൻ ചോ, റൊണാൾഡോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരശേഷം ഈ സംഭവത്തിനോട് രൂക്ഷമായ ഭാഷയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചത്. തന്നോട് ഗ്രൗണ്ട് വിടാന്‍ പറയാന്‍ ചോയ്ക്ക് ഒരു അധികാരവുമില്ലെന്നായിരുന്നു റൊണാൾഡോയുടെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.