നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2021 | ഇത്തവണയും ബാംഗ്ലൂരിന് ഐ.പി.എൽ. കിരീടം കിട്ടാക്കനി തന്നെയാകും: ആകാശ് ചോപ്ര

  IPL 2021 | ഇത്തവണയും ബാംഗ്ലൂരിന് ഐ.പി.എൽ. കിരീടം കിട്ടാക്കനി തന്നെയാകും: ആകാശ് ചോപ്ര

  ഐപിഎല്ലിൽ പ്രവചനങ്ങൾ നടത്തുന്നതിൽ ഇപ്പോൾ മുൻപന്തിയിലുള്ളത് മുൻ ഇന്ത്യൻ ഓപ്പണറും കമന്റെറ്ററുമായ ആകാശ് ചോപ്രയാണ്

  ആകാശ് ചോപ്ര

  ആകാശ് ചോപ്ര

  • Share this:
   ഐ.പി.എൽ. കോവിഡ് ഭീതിയിൽ മുങ്ങിപ്പോകുമോ എന്ന ആശങ്കയിൽ നിൽക്കുമ്പോഴും ഈ സീസണിലെ ടീമുകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും പ്രവചനങ്ങൾ നടത്തുന്നതിൽ ക്രിക്കറ്റ് രംഗത്തെ പ്രമുഖർ മുൻപന്തിയിലുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് മൂലം കഴിഞ്ഞ ദിവസം നൈറ്റ്‌ കർഫ്യൂവും, വീക്കെൻഡ് ലോക്ക്‌ഡൗണും ഏര്‍പ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഐ.പി.എല്‍. മത്സരങ്ങള്‍ മുന്നേ നിശ്ചയിച്ച പ്രകരം തന്നെ നടക്കുമെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

   ഐപിഎല്ലിൽ പ്രവചനങ്ങൾ നടത്തുന്നതിൽ ഇപ്പോൾ മുൻപന്തിയിലുള്ളത് മുൻ ഇന്ത്യൻ ഓപ്പണറും കമന്റെറ്ററുമായ ആകാശ് ചോപ്രയാണ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുള്ളത്. വിരാട് കോഹ്‌ലി നായകനായിട്ടുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെക്കുറിച്ചും ചോപ്ര പ്രവചനം നടത്തിയിരിക്കുന്നു. കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഈ ഐ.പി.എല്‍. സീസണില്‍ പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കില്ലയെന്നാണ് അദ്ദേഹം പറയുന്നത്.

   "അവര്‍ പ്ലേ ഓഫില്‍ യോഗ്യത നേടില്ലെന്നാണ് ഞാന്‍ കരുതുന്നത്, കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും മികച്ച ടീമായിരുന്നു കഴിഞ്ഞ സീസണിലേത്. എന്നിട്ടും അവസാന മത്സരങ്ങളില്‍ അവരുടെ വീര്യം ഇല്ലാതായി. ഇക്കുറിയും അവര്‍ക്ക് മോശം തുടക്കമാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ ടീമില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാകും. " ആകാശ് ചോപ്ര പറഞ്ഞു.   "ഈ സീസണില്‍ വിരാട് കോഹ്ലിയായിരിക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കുക. അവനിപ്പോള്‍ മികച്ച ഫോമിലാണ് കൂടാതെ അവന്‍ സീസണില്‍ ഓപ്പണ്‍ ചെയ്യുന്നു. കോഹ്ലിയ്ക്കൊപ്പം കെ.എല്‍. രാഹുലും ഋഷഭ് പന്തും ഓറഞ്ച്‌ ക്യാപിനുള്ള പോരാട്ടത്തിനുണ്ടാകും, ചിലപ്പോള്‍ ഡേവിഡ് വാര്‍ണറും. അവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ വിരാട് കോഹ്‌ലിയായിരിക്കും വിജയിക്കുക. എന്നാല്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ലയെങ്കില്‍ അവന്‍ ചിലപ്പോള്‍ പുറകിലായേക്കാം," ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

   ഐ.പി.എല്‍. കണ്ട എക്കാലത്തെയും മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കിരീടം മാത്രം നേടാനാകാത്ത ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഇക്കുറിയും ബാംഗ്ലൂരിന്റെ പ്രധാന കരുത്ത്. ഓപ്പണറായി ഐപിഎല്ലില്‍ ഇറങ്ങുമെന്ന് കോഹ്‌ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓപ്പണറായി മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. കോഹ്‌ലി ക്ക് കൂട്ടായി എത്തുന്നത് യുവതാരം ദേവ്ദത്ത് പടിക്കലാണ്. ഇവരെ കൂടാതെ ഡി വില്ലിയേഴ്‌സ്, ഗ്ലെൻ മാക്‌സ്‌വെൽ, മലയാളി താരം മുഹമ്മദ് അസറുദ്ദിൻ എന്നിവരും ബാറ്റിങ് നിരയിലുണ്ട്. ന്യൂസിലന്‍ഡ് പേസ് ബോളര്‍ കെയില്‍ ജാമിസണും ഇത്തവണ ബാംഗ്ലൂർ ടീമിൽ കരുത്തു കൂട്ടാനെത്തിയിട്ടുണ്ട്.

   English summary: Former Indian cricketer and full-time pundit Aakash Chopra feels Virat Kohli-led Royal Challengers Bangalore will fail to qualify for the playoffs in the IPL 2021
   Published by:user_57
   First published:
   )}