നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • IPL 2022 |ഐപിഎല്‍ താരലേലത്തില്‍ അവന് 20 കോടിയിലധികം ലഭിക്കും; പ്രവചിച്ച് ആകാശ് ചോപ്ര

    IPL 2022 |ഐപിഎല്‍ താരലേലത്തില്‍ അവന് 20 കോടിയിലധികം ലഭിക്കും; പ്രവചിച്ച് ആകാശ് ചോപ്ര

    അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. ലേലത്തിന് ഉപയോഗിക്കാവുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.

    ആകാശ് ചോപ്ര

    ആകാശ് ചോപ്ര

    • Share this:
      ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ആം സീസണിന് മുന്നോടിയായി മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്ത മാസം ലേലം നടന്നേക്കും. അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങളുമായാണ് ഐപിഎല്‍ എത്തുന്നത്. ലക്‌നൗ, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് ടീമുകള്‍ക്കൂടി എത്തിയതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണവും ഉയരും.

      ലേലത്തിന് ഉപയോഗിക്കാവുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. പല പ്രമുഖരും കൂടുമാറാന്‍ തയ്യാറെടുത്തിരിക്കുന്നതിനാല്‍ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ മെഗാ ലേലത്തില്‍ ഏറ്റവും വിലയേറിയ താരമാകാന്‍ പോകുന്ന താരത്തെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.

      ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുല്‍ കോടികള്‍ കൊയ്യുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 'ഏറ്റവും പ്രതിഫലം സ്വന്തമാക്കുന്ന കളിക്കാരനായി കെ എല്‍ രാഹുല്‍ അനായാസം മാറും. പക്ഷേ, രാഹുല്‍ ലേലത്തിനെത്തുകയും കളിക്കാരുടെ ശമ്പളത്തിന് പരിധി വെയ്ക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ അങ്ങനെ സംഭവിക്കുകയുള്ളൂ. ഇരുപത് കോടിയിലേറെ രൂപയ്ക്ക് രാഹുല്‍ ലേലത്തില്‍ പോകുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്'- ആകാശ് ചോപ്ര പറഞ്ഞു.


      റാഞ്ചിയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് ശേഷമാണ് ചോപ്രയുടെ പ്രവചനം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ആഡം മില്‍നെ എറിഞ്ഞ 11ആം ഓവറില്‍ രാഹുല്‍ നേടിയ സിക്സറിനെ പുകഴ്ത്തുകയും ചെയ്തു ആകാശ് ചോപ്ര. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്ത് എക്സ്ട്രാ കവറിന് മുകളിലൂടെ ഫ്‌ലാറ്റ് സിക്സറിന് പറത്തി താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പേസറെ കവറിന് മുകളിലൂടെ രാഹുലിനെക്കാള്‍ മികച്ച നിലയില്‍ പറത്തുന്ന ബാറ്ററുടെ പേര് പറയാമോ എന്ന് ചോപ്ര ചോദിച്ചു.


      റാഞ്ചിയില്‍ 49 പന്ത് നേരിട്ട രാഹുല്‍ ആറ് ഫോറും രണ്ട് സിക്സറും സഹിതം 65 റണ്‍സെടുത്തിരുന്നു. ടി20 കരിയറില്‍ രാഹുലിന്റെ 16ആം ഫിഫ്റ്റിയാണിത്. അവസാന അഞ്ച് രാജ്യാന്തര ടി20കളില്‍ രാഹുലിന്റെ നാലാം അര്‍ധ സെഞ്ചുറിയാണിത് എന്ന പ്രത്യേകതയുമുണ്ട്. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 117 റണ്‍സിന്റെ കൂട്ടുകെട്ട് രാഹുല്‍ സൃഷ്ടിക്കുകയും ചെയ്തു.
      Published by:Sarath Mohanan
      First published:
      )}