HOME » NEWS » Sports » AAKASH CHOPRA PREDICTS WHO WILL WIN IPL PURPLE CAP MM INT

IPL 2021 | ഐ.പി.എൽ. പതിനാലാം സീസണിലെ പർപ്പിൾ ക്യാപ് ആരു നേടുമെന്ന് പ്രവചിച്ച് ആകാശ് ചോപ്ര

ഇത്തവണത്തെ പർപ്പിൾ ക്യാപ് ആര് സ്വന്തമാക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റെറ്ററുമായ ആകാശ് ചോപ്ര

News18 Malayalam | news18-malayalam
Updated: April 2, 2021, 5:32 PM IST
IPL 2021 | ഐ.പി.എൽ. പതിനാലാം സീസണിലെ പർപ്പിൾ ക്യാപ് ആരു നേടുമെന്ന് പ്രവചിച്ച് ആകാശ് ചോപ്ര
ആകാശ് ചോപ്ര
  • Share this:
ഐ.പി.എൽ. പതിനാലാം സീസൺ ആരംഭിക്കാൻ ഇനി വെറും ഏഴ് ദിവസങ്ങൾ മാത്രം ബാക്കി. എല്ലാ ടീമുകളും കഠിന പരിശ്രമത്തിലാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. നിക്ഷ്പക്ഷമായ ആറ് വേദികളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.

ഒരു ടീമിനും ഹോം ഗ്രൗണ്ടിൽ കളികൾ ഉണ്ടായിരിക്കില്ല. പൂർണമായും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടത്തുക. ഐ.പി.എൽ. മാമാങ്കത്തിന് മുന്നോടിയായി ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പ്രമുഖർ വൻ പ്രവചനങ്ങളുമായും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

മുൻ ഇന്ത്യൻ താരങ്ങളായ പാർഥിവ് പട്ടേലും, സുനിൽ ഗവാസ്കറും, ആകാശ് ചോപ്രയും ഇത്തരത്തിൽ ഇത്തവണത്തെ ഐപിഎല്ലിനെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും, ഇപ്പോഴത്തെ T20 ഒന്നാം നമ്പർ ബാറ്റ്സ്മാനും പഞ്ചാബ് കിങ്സിന്റെ താരവുമായ ഡേവിഡ് മലാനുമടക്കം ഇവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ഇത്തവണത്തെ പർപ്പിൾ ക്യാപ് ആര് സ്വന്തമാക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റെറ്ററുമായ ആകാശ് ചോപ്ര.

സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകുവാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനാണ് ഏറ്റവും കൂടുതല്‍ സാധ്യതയെന്നാണ് ആകാശ് ചോപ്ര പറയുന്നത്. സണ്‍റൈസേഴ്‌സിലെ തന്നെ ഭുവനേശ്വര്‍ കുമാറും മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയും വിക്കറ്റ് വേട്ടയില്‍ ഇത്തവണ കനത്ത പോരാട്ടം കാഴ്ചവെക്കും എന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.



"റാഷിദ് ഖാനെയാണ് ഞാന്‍ ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടുവാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം ഈ സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാകാനുള്ള സാധ്യത വളരെയേറെയാണ്. സണ്‍റൈസേഴ്‌സ് ടീമിന്റെ ആദ്യ അഞ്ച് മത്സരങ്ങള്‍ നടക്കുന്നത് ചെന്നൈയിലാണ്. ശേഷം നാല് മത്സരങ്ങള്‍ ദില്ലിയില്‍ കളിക്കും. എല്ലാം സ്പിന്‍ ബൗളിങ്ങിനെ ഏറെ തുണയ്ക്കുന്ന പിച്ചുകള്‍. എല്ലാ മത്സരത്തിലും രണ്ടോ മൂന്നോ വിക്കറ്റുകള്‍ ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്. അതിനാല്‍ എന്റെ പ്രവചനം റാഷിദിന് ഒപ്പമാണ്," ചോപ്ര വ്യക്തമാക്കി.

ഐ.പി.എല്‍. കരിയറിൽ മികച്ച ബൗളിംഗ് റെക്കോര്‍ഡുള്ള താരമാണ് റാഷിദ് ഖാന്‍. 62 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 6.24 ഇക്കോണമിയില്‍ 75 വിക്കറ്റുണ്ട് ഈ 24 വയസുകാരന്. യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ 5.37 മാത്രം ഇക്കോണമിയില്‍ 20 വിക്കറ്റുകളും താരം നേടിയിരുന്നു.

English Summary: With just a week away from the new edition of Indian Premier League, Aakash Chopra believes Rashid Khan will win the Purple Cap in IPL 2021 but will have to fight hard for it against pacers Bhuvneshwar Kumar and Jasprit Bumrah. In the next season, no team is having the homeground advantage
Published by: user_57
First published: April 2, 2021, 5:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories