നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC| ന്യൂസിലൻഡിനെ നേരിടാൻ ലോക ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; കോഹ്ലിക്ക് സ്ഥാനമില്ല

  WTC| ന്യൂസിലൻഡിനെ നേരിടാൻ ലോക ഇലവനെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര; കോഹ്ലിക്ക് സ്ഥാനമില്ല

  മികച്ച കളിക്കാർ ഇടം പിടിച്ച ചോപ്രയുടെ ടീമിൽ ഇന്ത്യയിൽ നിന്ന് മൂന്ന് താരങ്ങളാണ് ഉള്ളത്. പക്ഷെ ഇക്കൂട്ടത്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ചോപ്ര പരിഗണിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം

  ആകാശ് ചോപ്ര

  ആകാശ് ചോപ്ര

  • Share this:
   ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ന്യൂസിലന്‍ഡിനെ നേരിടാനുള്ള ലോക ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിനെ തകർത്ത് വിട്ടാണ് കെയ്ന്‍ വില്ല്യംസൺ നയിക്കുന്ന കിവീസ് ക്രിക്കറ്റിലെ നീളമുള്ള ഫോർമാറ്റിലെ ചാമ്പ്യന്മാർ ആയത്. ഫൈനലിൽ മഴ ഇടക്കിടെ രസംകൊല്ലിയായെത്തി രണ്ട് ദിവസം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യക്ക് മേൽ വിജയം നേടിയെടുക്കാൻ കിവീസ് സംഘത്തിന് കഴിഞ്ഞിരുന്നു.

   ഒരു ഐസിസി കിരീടം എന്ന നീണ്ടകാലത്തെ സ്വപ്നമാണ് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞതോടെ അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞത്. മികച്ച പ്രകടനമാണ് അവർ ടൂർണമെൻ്റിലുടനീളം പുറത്തെടുത്തത്. അത്തരത്തിൽ മികച്ച പ്രകടനം നടത്തിയ ടീമിനെതിരെ ഒരു ശക്തമായ നിര തന്നെയാണ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച കളിക്കാർ ഇടം പിടിച്ച ചോപ്രയുടെ ടീമിൽ ഇന്ത്യയിൽ നിന്ന് മൂന്ന് താരങ്ങളാണ് ഉള്ളത്. പക്ഷെ ഇക്കൂട്ടത്തില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ചോപ്ര പരിഗണിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൂടുതൽ പ്രാതിനിധ്യം ഓസ്ട്രേലിയക്കാണ്. ഓസ്ട്രേലിയയിൽ നിന്നും നാല് പേരാണ് ടീമിൽ ഇടം നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിൽ നിന്ന് മൂന്നും ശ്രീലങ്കയിൽ നിന്ന് ഒരാളുമാണ് ചോപ്രയുടെ ടീമിൽ ഇടം നേടിയത്. ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടിനെയാണ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്.

    

   ഇന്ത്യയുടെ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണ് ചോപ്രയുടെ ടീമിലെ ഓപ്പണർമാർ. ടൂർണമെൻ്റിൽ 60ന് മുകളിൽ ശരാശരിയിൽ ബാറ്റ് ചെയ്ത രോഹിത് 1094 റൺസ് നേടി. നാല് തവണയാണ് താരം ടൂർണമെൻ്റിൽ മൂന്നക്കം കടന്നത്. 212 റൺസാണ് താരത്തിൻ്റെ ഉയർന്ന സ്കോർ. കരുണരത്‌നെയാവട്ടെ 55.5 ശരാശരിയില്‍ 999 റണ്‍സാണ് ശ്രീലങ്കയ്ക്ക് വേണ്ടി നേടിയത്.

   ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഓസ്ട്രേലിയയുടെ മാർനസ് ലബുഷേയ്നും സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ടിൻ്റെ ജോ റൂട്ടുമാണ്  ടീമിൻ്റെ മധ്യനിരയിലേക്ക് എത്തുന്നത്. 72 ശരാശരിയില്‍ 1675 റണ്‍സ് നേടി ടൂർണമെൻ്റിലെ ടോപ് സ്കോറർ ആണ് ലബുഷേയ്ന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ ടീമിലെടുക്കാതിരിക്കാൻ കഴിയില്ല എന്നാണ് ചോപ്ര പറഞ്ഞത്. ടൂർണമെൻ്റിൽ 1660 റണ്‍സെടുത്ത റൂട്ടിനെയും തഴയാനാവില്ല. ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറികളും അദ്ദേഹം കുറിച്ചു. സ്മിത്തിനാണ് ചോപ്ര അഞ്ചാമനായി അവസരം നൽകുന്നത്. 63 ശരാശരിയില്‍ നാലു സെഞ്ച്വറികളോടെ 1341 റൺസാണ് സ്മിത്ത് നേടിയത്. മധ്യനിരയിൽ കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിക്ക് ടൂർണമെൻ്റിൽ ഇവർക്കൊപ്പം നിൽക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല എന്നതിനാലാണ് ചോപ്ര താരത്തെ തിരഞ്ഞെടുക്കാതിരുന്നത്.   ടീമിലെ ഏക ഓൾറൗണ്ടർ ഇംഗ്ലണ്ടിൻ്റെ സൂപ്പർ താരമായ ബെൻ സ്റ്റോക്സാണ്. ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഇന്ത്യയുടെ രവീന്ദ്ര ജഡേജ, വിൻഡീസിൻ്റെ ജേസൺ ഹോൾഡർ എന്നിവരും ഉണ്ടായിരുന്നെങ്കിലും ചോപ്ര സ്റ്റോക്സിനെയാണ് തിരഞ്ഞെടുത്തത്. 46 ശരാശരിയില്‍ 1334 റണ്‍സ് നേടിയ അദ്ദേഹം തൻ്റെ ടീമിന് വേണ്ടി നിർണായക വിക്കറ്റുകളുമെടുത്തിട്ടുണ്ട്.

   ടീമിൻ്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനെയാണ് ചോപ്ര കൊണ്ടുവന്നത്. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെയും വിക്കറ്റ് കീപ്പറാക്കാമായിരുന്നു. പക്ഷെ ഞാന്‍ ഋഷഭിനെയാണ് പരിഗണിച്ചത്. 40നടുത്ത് ശരാശയില്‍ 700ന് മുകളില്‍ റണ്‍സ് നേടിയ താരം കളിയുടെ ഗതി ഒറ്റക്ക് തിരിക്കാൻ കെല്പുള്ള താരമാണ് എന്നുകൂടി ചോപ്ര അഭിപ്രായപ്പെട്ടു.   കമ്മിന്‍സ്, ബ്രോഡ്, ഹേസല്‍വുഡ്, അശ്വിന്‍ മൂന്നു പേസര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറും അടങ്ങുന്നതാണ് ടീമിൻ്റെ ബൗളിംഗ് നിര. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് മൂന്നാമത്തെ പേസര്‍. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

   ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ട് ബൗളർമാരാണ് ഇന്ത്യയുടെ അശ്വിനും ഓസ്ട്രേലിയയുടെ കമ്മിൻസും. അശ്വിൻ്റെ പേരിൽ 71ഉം കമിൻസിന് 70 വിക്കറ്റുകളുമാണ് നേടാൻ കഴിഞ്ഞത്. ടൂർണമെൻ്റിൽ കൂടുതൽ വിക്കറ്റ് നേടിയ ബൗളർമാരിൽ 69 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നതിനാൽ ബ്രോഡും ടീമിൽ ഉൾപ്പെട്ടു. 11ാമനായി മുഹമ്മദ് ഷമി. ആന്റിച്ച് നോര്‍ക്കിയ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നീ നാലു പേരാണ് പരിഗണിക്കപ്പെട്ടത്. ഒരേയൊരു അഞ്ചു വിക്കറ്റ് നേട്ടം മാത്രമേയുള്ളൂവെന്നത് ഷമിക്ക് വിനയായി. തുടര്‍ന്നാണ് ഹേസല്‍ഡിനെ ടീമിലെടുത്തതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.   ചോപ്രയുടെ ലോക ടെസ്റ്റ് ഇലവന്‍

   രോഹിത് ശര്‍മ (ഇന്ത്യ), ദിമുത് കരുണരത്‌നെ (ശ്രീലങ്ക), മാര്‍നസ് ലബുഷേയ്ന്‍ (ഓസ്‌ട്രേലിയ), ജോ റൂട്ട് (ക്യാപ്റ്റന്‍, ഇംഗ്ലണ്ട്), സ്റ്റീവ് സ്മിത്ത് (ഓസ്‌ട്രേലിയ), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), റിഷഭ് പന്ത് (ഇന്ത്യ), പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ), ആര്‍ അശ്വിന്‍ (ഇന്ത്യ), സ്റ്റുവര്‍ട്ട് ബ്രോഡ് (ഇംഗ്ലണ്ട്), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ).

   Summary

   Aakash Chopra selects his World Test eleven to face the Test Champion side New Zealand team ; Virat Kohli doesn't find a spot in his team
   Published by:Naveen
   First published:
   )}