• HOME
 • »
 • NEWS
 • »
 • sports
 • »
 • AAKASH CHOPRA SUGGESTS THREE TWEAKS TO INDIA VS NEW ZEALAND WTC FINAL RULES JJ INT

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നിയമങ്ങൾക്ക് മൂന്ന് മാറ്റങ്ങൾ നിർദ്ദേശിച്ച് ആകാശ് ചോപ്ര; 'സംയുക്ത ജേതാക്കൾ' ഉചിതമായി തോന്നുന്നില്ല

ഫൈനൽ ഒറ്റ മത്സരമായി നടത്താതെ മൂന്ന് മത്സരങ്ങളുടെ പരമ്പര എന്ന നിലയ്ക്ക് നടത്താമായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നും വിജയിയെ ലഭിച്ചില്ലെങ്കിൽ മാത്രം മൂന്നാമത്തെ ടെസ്റ്റ് കളിച്ചാൽ മതി എന്നതാണ് ചോപ്ര നിർദേശിച്ചത്.

India captain Virat Kohli hugs New Zealand skipper Kane Williamson(Twitter)

India captain Virat Kohli hugs New Zealand skipper Kane Williamson(Twitter)

 • News18
 • Last Updated :
 • Share this:
  ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജൂൺ 18ന് ഇംഗ്ലണ്ടിൽ ആരംഭിക്കും. ശക്തരായ ടീമുകളാണ് ഏറ്റുമുട്ടുന്നത് എന്നതിനാൽ ഫൈനൽ പോരാട്ടം അത്യന്തം ആവേശകരമാവും എന്നത് ഉറപ്പാണ്. മത്സരം എങ്ങനെയാവും നടത്തുക എന്നതിൽ ഐ സി സി കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിൽ പറയുന്ന ഒരു കാര്യമാണ് അഞ്ച് ദിവസവും കളിച്ച് മത്സരം സമനിലയിലോ ടൈയിലോ അവസാനിച്ചാൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കൾ ആയി പ്രഖ്യാപിക്കും എന്നുള്ളത്.

  ഇതുകൂടാതെ മത്സര ദിവസങ്ങളിൽ ഏതെങ്കിലും ദിവസം കളി വെളിച്ചക്കുറവ് മൂലമോ മറ്റേതെങ്കിലും കാരണം മൂലമോ തടസ്സപ്പെടുകയാണെങ്കിൽ റിസർവ് ദിനത്തിലേക്ക് കൂടി മത്സരം നീളുമെന്ന് അറിയിച്ചിരുന്നു. ഇതിനായി ഒരു ആറാംദിനം ഐസിസി ഉൾപ്പെടുത്തിയിരുന്നു. ഐ സി സിയുടെ ഈ നിർദേശങ്ങൾ എല്ലാം വന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ സംയുക്ത ജേതാക്കൾ എന്ന രീതി ഉചിതമായി തോന്നുന്നില്ല എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മൂന്ന് മാറ്റങ്ങളും ചോപ്ര നിർദേശിച്ചു.

  അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം; അറസ്റ്റിലായത് അഞ്ചു വർഷം മുമ്പ് ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ

  'മത്സരം സമനിലയാണെങ്കിൽ, ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. ഈ തീരുമാനം ഉചിതമായി തോന്നുന്നില്ല. നിങ്ങൾക്ക് ടൈ ബ്രേക്കർ നടത്താൻ താൽപര്യമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു പക്ഷേ രണ്ട് വർഷം നീണ്ടുനിന്ന ഒരു ടൂർണമെന്റിൽ അതിന്റെ അവസാനം ഒരു വിജയിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ആ ടൂർണമെന്റിന്റെ ഒരു കുറവ് പോലെ തന്നെയാണ് തോന്നുക.' - ചോപ്ര പറഞ്ഞു. ഓഗസ്റ്റ് 2019ലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങിയത്. അതിന്റെ ഫൈനലിലേക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായാണ് ഇന്ത്യയും ന്യൂസിലൻഡും യോഗ്യത നേടിയത്.

  റിസർവ് ദിനം മോശം കാലാവസ്ഥ എന്ന കാരണം കൊണ്ട് മാത്രം ഉപയോഗിക്കുന്നതും ശരിയായി തോന്നുന്നില്ല എന്നും ചോപ്ര പറഞ്ഞു. 'റിസർവ് ദിനം നിലവിൽ മോശം കാലാവസ്ഥ കാരണം മത്സരദിനങ്ങൾ നഷ്ടപ്പെട്ടാൽ മാത്രമേ ഉപയോഗിക്കുകയുള്ളൂ. പക്ഷേ കളി ഏത് ഘട്ടത്തിൽ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചല്ല ഉപയോഗിക്കുന്നത്. മത്സരത്തിൽ ഒരു ടീമിന് ജയിക്കാൻ 125 റൺസ് വേണം. പക്ഷേ, അവരുടെ കയ്യിൽ ബാക്കി രണ്ട് വിക്കറ്റ് മാത്രമേ ഉള്ളുവെങ്കിൽ മത്സരം ഇവിടെ അടുത്ത ദിവസത്തിലേക്ക് നീളുന്നില്ല. ഇപ്പോഴത്തെ ടെസ്റ്റ് മാച്ചുകളിൽ അധികവും നാല് ദിവസത്തിന് അപ്പുറം പോവാറില്ല. പക്ഷേ ചില മത്സരങ്ങളിൽ അഞ്ച് ദിവസം പോരാതെ വരുന്ന ഒരു അവസ്ഥയുമുണ്ട്. ഇവിടെ അങ്ങനെ വന്നേക്കാം കാരണം ഇരു ടീമുകളും ശക്തരാണ്.' ചോപ്ര വിശദമാക്കി.

  'ഒരു രാജ്യദ്രോഹ കുറ്റവും ചെയ്തിട്ടില്ല; എന്റെ എഫ് ബി പേജ് കാണാനില്ല': നടൻ സന്തോഷ് കീഴാറ്റൂർ

  ഇതുകൂടാതെ ചോപ്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മൂന്ന് മാറ്റങ്ങളും നിർദേശിച്ചു. ഇതിൽ ആദ്യത്തേത് ആറാംദിനം റിസർവ് ദിനമായി വെച്ച സ്ഥിതിക്ക് മത്സരത്തിൽ ഒരു വിജയിയെ ലഭിക്കുന്നത് വരെ എന്തുകൊണ്ട് കളി നീട്ടുന്നില്ല എന്നതാണ് ചോപ്ര ചോദിക്കുന്നത്. സമയപരിധിയില്ലാത്ത ടെസ്റ്റുകൾ കുറേ കാലമായി നടന്നിട്ടില്ല എന്നും റിസർവ് ദിനമുള്ള സ്ഥിതിക്ക് അത് ഉപയോഗിച്ച് വിജയിയെ കണ്ടെത്താം എന്നുമാണ് ചോപ്ര പറയുന്നത്.

  രണ്ടാമത്തേത്, ഫൈനൽ ഒറ്റ മത്സരമായി നടത്താതെ മൂന്ന് മത്സരങ്ങളുടെ പരമ്പര എന്ന നിലയ്ക്ക് നടത്താമായിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്നും വിജയിയെ ലഭിച്ചില്ലെങ്കിൽ മാത്രം മൂന്നാമത്തെ ടെസ്റ്റ് കളിച്ചാൽ മതി എന്നതാണ് ചോപ്ര നിർദേശിച്ചത്.
  മൂന്നാമതായി ചോപ്ര നിർദേശിക്കുന്നത്, മൂന്നാം ടെസ്റ്റ് മത്സരഫലത്തെ കുറിച്ചാണ്. ആദ്യ രണ്ടു ടെസ്റ്റുകളിൽ നിന്നും വിജയിയെ ലഭിക്കാതെ വരികയും തുടർന്ന് മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്താൽ ടൂർണമെന്റിൽ ഉയർന്ന റാങ്കിലുള്ള ടീമിനെ വിജയിയായി പ്രഖ്യാപിക്കണം.

  Summary | Akash Chopra comes out with three suggestions for WTC Final playing conditions; also says that declaration of Joint Champions would not be right.
  Published by:Joys Joy
  First published:
  )}