HOME » NEWS » Sports » AAKASH CHOPRA WANTS IPL TO ALLOW FIVE OVERSEAS PLAYERS FROM THE NEXT SEASON JK INT

ഐപിഎല്ലില്‍ പ്ലെയിങ് ഇലവനില്‍ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കണം; ആകാശ് ചോപ്ര

നിലവില്‍ നാലു വിദേശ താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി

News18 Malayalam | news18-malayalam
Updated: May 15, 2021, 5:51 PM IST
ഐപിഎല്ലില്‍ പ്ലെയിങ് ഇലവനില്‍ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കണം; ആകാശ് ചോപ്ര
ആകാശ് ചോപ്ര
  • Share this:
ഐപിഎല്ലിന്റെ ഈ വര്‍ഷത്തെ സീസണ്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം കാരണം നിര്‍ത്തിവക്കേണ്ടി വന്ന ബിസിസിഐക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 60 മത്സരങ്ങള്‍ ഉള്ള ടൂര്‍ണമെന്റില്‍ വെറും 29 മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടത്താനായത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സൗരവ് ഗാംഗുലി പ്രസിഡന്റായുള്ള ബോര്‍ഡ് വീണ്ടും ടൂര്‍ണമെന്റ് എങ്ങനെയാകും നടത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ സീസണിലെ ഐപിഎല്ലിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണെങ്കിലും അടുത്ത സീസണില്‍ നടക്കാന്‍ പോകുന്ന ഐപിഎല്ലിനെ കുറിച്ച് അഭിപ്രായവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി വരാനിരിക്കെ പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര. നിലവില്‍ നാലു വിദേശ താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി. ഇതു അഞ്ചാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതിനുള്ള കാരണവും ചോപ്ര ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

Also Read-ശ്രീലങ്കയിലും കോവിഡ് പിടിമുറുക്കുന്നു; ഇന്ത്യയുടെ ലങ്കൻ പര്യടനം മുടങ്ങിയേക്കും

എട്ടിനു പകരം 10 ഫ്രാഞ്ചൈസികള്‍ കളിക്കാനിരിക്കെ വരാനിരിക്കുന്ന സീസണില്‍ ഓരോ ടീമിനും ചുരുങ്ങിയത് അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കാന്‍ അനുമതി നല്‍കണം. 'ഞാന്‍ ഇതു പറയാനുള്ള പ്രധാന കാരണം ടൂര്‍ണമെന്റിന്റെ നിലവാരം ഇനിയും ഉയര്‍ത്തണമെന്നതാണ്. ഐപിഎല്ലിനു മുകളില്‍ മറ്റൊരു ടി20 ലീഗും വരാന്‍ പാടില്ല. നിലവില്‍ പല കാരണങ്ങള്‍ കൊണ്ടും ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎല്ലാണ്. അടുത്ത സീസണില്‍ വിദേശ താരങ്ങളുടെ എണ്ണം നാലില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തിയാല്‍ കളി നിലവാരം ഇനിയുമുയരും.' ചോപ്ര പറഞ്ഞു.

ഫ്രാഞ്ചൈസികളുടെ എണ്ണം കൂടാനിരിക്കെ അഞ്ചു വിദേശ താരങ്ങളെങ്കിലും പ്ലെയിങ് ഇലവനിലെത്തിയാല്‍ മാത്രമേ ഐപിഎല്ലിന്റെ നിലവാരം ഉയരുകയുള്ളൂ. കാരണം നിവലവില്‍ ഐപിഎല്ലില്‍ എട്ടു ടീമുകളുണ്ട്. ഇവയില്‍ ഓരോന്നിലും ഏഴ് ഇന്ത്യക്കാരും നാലു വിദേശ താരങ്ങളും വീതമാണ് കളിക്കുന്നത്. ചില ടീമുകള്‍ക്കു മികച്ച ഇന്ത്യന്‍ താരങ്ങളുണ്ട്, പക്ഷേ മൊത്തത്തില്‍ നോക്കിയാല്‍ കൂടുതല്‍ ടീമുകള്‍ക്കും മികച്ച ഇന്ത്യന്‍ കളിക്കാരില്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കുന്നത് ഈ ഫ്രാഞ്ചൈസികള്‍ക്കു ആശ്വാസമാവും. ഇതു ടീമിനെ ശക്തിപ്പെടുത്തുന്നതിനൊപ്പം കളിയുടെ നിലവാരവും വര്‍ധിപ്പിക്കും. അടുത്ത സീസണില്‍ 10 ഫ്രാഞ്ചൈസികളിലും നാലു വീതം വിദേശ താരങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അതു തീര്‍ച്ചയായും കളിയുടെ നിലവാരം കുറയ്ക്കും. ഐപിഎല്ലിന് ഇപ്പോഴുള്ള ഒന്നാംസ്ഥാനം അതു നഷ്ടപ്പെടുത്താനും ഇടയാക്കിയേക്കുമെന്നും ചോപ്ര വിലയിരുത്തി.

Also Read- ധോണിയുമായുള്ള പ്രശസ്ത റൺ ഔട്ടിന്റെ ഓര്‍മ പങ്കുവെച്ച് ഇയാന്‍ ബെല്‍

നാലു വിദേശ താരങ്ങളെന്ന നിബന്ധനയെ തുടര്‍ന്ന് ഈ സീസണില്‍ പല മികച്ച വിദേശ താരങ്ങള്‍ക്കും ഭൂരിഭാഗം മല്‍സരങ്ങളിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം പോലുമില്ലായിരുന്നു. ടിം സീഫേര്‍ട്ട്, ആന്റിച്ച് നോര്‍ക്കിയ, ഡ്വെയ്ന്‍ ബ്രാവോ, ലോക്കി ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്നര്‍, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മലാന്‍, ക്രിസ് ലിന്‍ എന്നിങ്ങനെ നീണ്ടുപോകുന്നു ആ നിര. ഈ ഒരു പ്രശ്‌നത്തിന് പരിഹാരമാകണമെങ്കില്‍ നിലവിലെ നിബന്ധന മാറ്റിയേ തീരൂ.
Published by: Jayesh Krishnan
First published: May 15, 2021, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories