നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഡി വില്ലിയേഴ്‌സ് ചെന്നൈയിലെത്തി; ഓപ്പണാറായി കോഹ്‌ലി, വിക്കറ്റ് കീപ്പറായി എ ബി ഡി

  ഡി വില്ലിയേഴ്‌സ് ചെന്നൈയിലെത്തി; ഓപ്പണാറായി കോഹ്‌ലി, വിക്കറ്റ് കീപ്പറായി എ ബി ഡി

  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിനാലാം സീസണിലും എ ബി ഡിവിലിയേഴ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പറാകുമെന്ന് മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു

  ab devilliers

  ab devilliers

  • Share this:
   റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എ ബി ഡി വില്ലിയേഴ്സ് ചെന്നൈയില്‍ എത്തി. ഇന്ന് പുലര്‍ച്ച്‌ നാല് മണിക്കാണ് ഡി വില്ലിയേഴ്സ് ചെന്നൈയില്‍ വിമാനം ഇറങ്ങിയത്. താരം ആര്‍സിബിയുടെ ബയോ ബബിളില്‍ ചേരും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഇന്ന് ചേരും. ഇരുവരും ക്വറന്റീൻ പൂർത്തിയാക്കിയതിനു ശേഷം ടീമിനൊപ്പം കൂടും. പതിനാലാം സീസണിൽ ചെന്നൈയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ആർസിബിയും മുംബൈയുമാണ് ഏറ്റുമുട്ടുക.

   ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പതിനാലാം സീസണിലും എ ബി ഡിവിലിയേഴ്‌സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പറാകുമെന്ന് മുഖ്യ പരിശീലകന്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു. ഇത്തവണ നായകന്‍ വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്ന് പറഞ്ഞ കോച്ച്‌ മൈക്ക് ഹെസ്സന്‍ മികച്ച പ്രകടനം ടീം പുറത്തെടുത്ത് കപ്പ് നേടുമെന്നും അവകാശപ്പെട്ടു. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത മലയാളിതാരം ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോഹ്ലിയാവും ഇന്നിംഗ്സ് തുറക്കാനെത്തുക.

   നേരത്തെ ഇംഗ്ലണ്ട് T20 പരമ്പരയില്‍ രോഹിത്തിനൊപ്പം കോഹ്ലി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരശേഷം ഈ സീസണില്‍ ബാംഗ്ലൂരിനായി താന്‍ ഓപ്പണ്‍ ചെയ്യുമെന്ന കാര്യം കോഹ്ലി തുറന്ന് പറഞ്ഞിരുന്നു.ആരാധകരും ഏറെ ആവേശത്തോടെയാണ് കോഹ്ലിയെ വരുന്ന ഐ.പി.എൽ. സീസണില്‍ ഓപ്പണിങ്ങില്‍ കാത്തിരിക്കുന്നത്.   ഇതുവരെ ഐ.പി.എൽ. ചരിത്രത്തില്‍ കിരീടം നേടുവാന്‍ കഴിയാത്ത ബാംഗ്ലൂര്‍ ഇത്തവണ രണ്ടും കല്പിച്ചാണ് പോരാട്ടത്തിനിറങ്ങുക. മൂന്നു വെടിക്കെട്ട് ബാറ്റ്സ്മാന്മാരെയാണ് പോരാട്ടത്തിനിറക്കുന്നത്. ഡീ വില്ലിയേഴ്‌സും, കോഹ്ലിയും കൂടാതെ മാക്സ്വെല്ലും ഇത്തവണ ആർസിബിയിലുണ്ട്. ഇത്തവണത്തെ ലേലത്തിലാണ് പഞ്ചാബ് താരമായിരുന്ന മാക്സ്വെല്ലിനെ ബാംഗ്ലൂർ സ്വന്തമാക്കിയത്.

   യുവ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറും, സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലും കോഹ്ലിയുടെ ടീമില്‍ കളിക്കും. മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി പേസ് സഖ്യത്തെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, പവന്‍ ദേശ്പാണ്ഡെ എന്നിവരെയും ആര്‍സിബിയുടെ സ്‌ക്വാഡില്‍ കാണാം. ഡി വില്ലിയേഴ്‌സ്
   വിക്കറ്റിന് പുറകില്‍ തുടരുന്നതോടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് അസ്‌ഹറുദ്ദീന് ആദ്യ ഇലവനിലെത്താന്‍ കാത്തിരിക്കേണ്ടി വരും.

   English summary: AB de Villiers joins RCB bubble in Chennai ahead of IPL 2021. One of the greats of T20 cricket, AB de Villiers has picked his all time best IPL eleven. The team had the likes Virender Sehwag, Jasprit Bumrah & Virat Kohli but Suresh Raina was absent in it. All in all seven Indian and four overseas players made it to the eleven
   Published by:user_57
   First published:
   )}