• HOME
  • »
  • NEWS
  • »
  • sports
  • »
  • AB DE VILLIERS TO MAKE A COMEBACK TO HIS NATIONAL TEAM MM INT

ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങി വരുന്നതിൻ്റെ സൂചന നൽകി എ.ബി. ഡി വില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്: എബിഡി

എബിഡി

എബിഡി

  • Share this:
    ഈ വർഷം ഇന്ത്യയിൽ നടക്കുന്ന T20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി കളിക്കാൻ താൻ ഒരുക്കമാണെന്ന് വ്യക്തമാക്കി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ്.

    കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരശേഷം തന്റെ മനസിലുള്ളത് എന്താണെന്ന് തുറന്നു പറയുകയായിരുന്നു എബിഡി. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൗച്ചറുമായി ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ബൗച്ചറുടെ വിളിക്കായി താൻ കാത്തിരിക്കുകയാണെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. ബൗച്ചറുമായി ഇക്കാര്യം ഇതുവരെ സംസാരിച്ചിട്ടില്ല. അവിടെയും ഇവിടെയുമായി പലപ്പോഴും ചെറിയ രീതിയിൽ മാത്രമാണ് ഇക്കാര്യം ചർച്ച ചെയ്തിട്ടുള്ളത്.



    ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം എന്നോട് ദേശീയ ടീമിൽ മടങ്ങിയെത്താൻ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഐപിഎല്ലിലെ ഫോമിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നാണ് ഞാനദ്ദേഹത്തോട് പറഞ്ഞത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും മികച്ച 15 പേരെ കണ്ടെത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിൽ ഇടം കിട്ടിയില്ലെങ്കിലും എനിക്ക് അതിൽ നിരാശയുണ്ടാകില്ല," എബിഡി പറഞ്ഞു.

    "എല്ലാ കാര്യങ്ങളും ഒത്തുവന്നാൽ രാജ്യത്തിനായി ഒരിക്കൽക്കൂടി കളിക്കമെന്നാണ് ഞാൻ കരുതുന്നത്. എന്തായാലും ഐപിഎല്ലിന്റെ അവസാനം ഇക്കാര്യത്തിൽ ബൌച്ചറുടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ," എബിഡി കൂട്ടിച്ചേർത്തു.

    2017 ഒക്ടോബറിലാണ് ഡിവില്ലിയേഴ്സ് അവസാനമായി ദക്ഷിണാഫ്രിക്കക്കായി T20 മത്സരം കളിച്ചത്. 2018 ഫെബ്രുവരിയിലായിരുന്നു താരത്തിൻ്റെ ദക്ഷിണാഫ്രിക്കൻ ജേഴ്സിയിലെ അവസാന മത്സരം.

    അതേസമയം, ഐപിഎല്ലിൽ തൻ്റെ ടീമിനായി ഏത് പൊസിഷനിലും ഇറങ്ങാൻ താൻ തയ്യാറാണെന്നും താരം പറഞ്ഞു.
    "ഏത് സ്ഥാനത്ത് കളിക്കുന്നു എന്നത് എനിക്ക് പ്രശ്നമുള്ള കാര്യമല്ല. ടീമിൻ്റെ ആവശ്യമറിഞ്ഞ് കളിക്കുക എന്നതാണ് പ്രധാനം. ടീമിൽ എനിക്കുള്ള റോൾ എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. അതിനനുസരിച്ചുള്ള പ്രകടനം കാഴ്ചവയ്ക്കാൻ ഞാൻ പരമാവധി ശ്രമിക്കും," എബിഡി പറഞ്ഞു.

    കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ 34 പന്തിൽ 76 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ പ്രകടനമാണ് ബാം​ഗ്ലൂരിന് വമ്പൻ സ്കോർ സമ്മാനിച്ചത്. 204 റൺസ് നേടിയ ബാംഗ്ലൂർ മത്സരത്തിൽ കൊൽക്കത്തയെ 38 റൺസിന് തോൽപ്പിക്കുകയും ചെയ്തു. ഈ സീസണിൽ കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ച ബാംഗ്ലൂരാണ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.

    ഐപിഎല്ലിൽ താരത്തിൻ്റെ മികച്ച പ്രകടനങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. രാജ്യാന്തര തലത്തിൽ നിന്ന് വിരമിച്ചിട്ടും വിവിധ T20 ലീഗുകളിൽ താരം സജീവമായി പങ്കെടുക്കുന്നുണ്ട്. കളിക്കുന്ന ലീഗുകളിൽ എല്ലാം തന്നെ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം വെടിക്കെട്ട് പ്രകടനങ്ങൾ നടത്തി മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമാകാറുണ്ട്. ആരാധകരുടെ പ്രിയ താരമായ എബിഡി ഏതായാലും അവർക്ക് ഒരു വലിയ സൂചന തന്നെയാണ് നൽകിയിരിക്കുന്നത്.




    Summary: AB De Villiers hints making a comeback to his national team. He said that discussions are on with Mark Boucher
    Published by:user_57
    First published:
    )}