• HOME
  • »
  • NEWS
  • »
  • sports
  • »
  • AB de Villiers |'ഒരു നന്ദിയും ലഭിക്കാത്ത ജോലിയാണ് ഫീല്‍ഡര്‍മാരുടേത്; ക്യാച്ച് എടുത്താല്‍ എന്താണ് പ്രതിഫലം?': എബി ഡിവില്ലിയേഴ്‌സ്

AB de Villiers |'ഒരു നന്ദിയും ലഭിക്കാത്ത ജോലിയാണ് ഫീല്‍ഡര്‍മാരുടേത്; ക്യാച്ച് എടുത്താല്‍ എന്താണ് പ്രതിഫലം?': എബി ഡിവില്ലിയേഴ്‌സ്

'ഒരു നല്ല ക്യാച്ച് എടുത്താല്‍ പുറത്ത് ഒരു തട്ടായി അഭിനന്ദനം ലഭിക്കും. എന്നാല്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍...'

AB de Villiers

AB de Villiers

  • Share this:
    ലണ്ടന്‍: ഗ്രൗണ്ടില്‍ ഫീല്‍ഡര്‍മാരില്‍ നിന്ന് വരുന്ന പിഴവുകള്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങളെ ചോദ്യം ചെയ്ത് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സ്. നന്ദിയില്ലാത്ത ജോലിയാണ് ഫീല്‍ഡര്‍മാര്‍ ചെയ്യുന്നത് എന്നാണ് താരം അഭിപ്രായപ്പെടുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

    ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ട്രെന്‍ഡ് ബ്രിഡ്ജ് ടെസ്റ്റിന്റെ ആദ്യ ദിനം മൂന്ന് ക്യാച്ചുകളാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയത്. ലൈഫ് കിട്ടിയതിന് പിന്നാലെ ഡാരില്‍ മിച്ചല്‍ സെഞ്ചുറിയിലേക്ക് അടുത്തു. ഇതോടെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമാകാന്‍ തുടങ്ങി.

    6-7 മണിക്കൂര്‍ സൂര്യന് കീഴില്‍ നില്‍ക്കുന്നതിന്റെ ക്രഡിറ്റ് ഫീല്‍ഡര്‍മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഡിവില്ലിയേഴ്സ് പറയുന്നത്. 'ഇത്രയും സമയം ഗ്രൗണ്ടില്‍ നിന്നിട്ടാണ് പെട്ടെന്നൊരു നിമിഷം വരുന്ന, കളി തന്നെ മാറ്റി മറിച്ചേക്കാവുന്ന ക്യാച്ച് എടുക്കുന്നത്. നന്ദിയില്ലാത്ത ജോലിയാണ്. ഒരുപാട് സമ്മര്‍ദവും, പ്രതിഫലം ഒന്നുമില്ലാത്തതും'- ഡിവില്ലിയേഴ്സ് ട്വിറ്ററില്‍ കുറിച്ചു.


    'ഒരു ഓണററി ബോര്‍ഡിലും പേര് ചേര്‍ക്കപ്പെടില്ല. ഒരു നല്ല ക്യാച്ച് എടുത്താല്‍ പുറത്ത് ഒരു തട്ടായി അഭിനന്ദനം ലഭിക്കും. എന്നാല്‍ ആ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ സഹതാരങ്ങളില്‍ നിന്ന് വിഷമകരമായ നിശബ്ദതയും കാണികളില്‍ നിന്ന് കൂവലും ഏല്‍ക്കണം'- ഡിവില്ലിയേഴ്സ് വിശദമാക്കി.
    Published by:Sarath Mohanan
    First published: