• HOME
 • »
 • NEWS
 • »
 • sports
 • »
 • താരങ്ങളും ടീമുകളും മാത്രമല്ല റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ച് 'മഴയും'; ലോകകപ്പ് ചരിത്രത്തില്‍ മഴയെടുത്ത മത്സരങ്ങള്‍

താരങ്ങളും ടീമുകളും മാത്രമല്ല റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ച് 'മഴയും'; ലോകകപ്പ് ചരിത്രത്തില്‍ മഴയെടുത്ത മത്സരങ്ങള്‍

ലോകകപ്പിന്റെ പന്ത്രണ്ട് പതിപ്പുകളുടെ ചരിത്രത്തില്‍ മഴ തടസപ്പെടുത്തിയ മത്സരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

rain

rain

 • News18
 • Last Updated :
 • Share this:
  #ലിജിന്‍ കടുക്കാരം

  ഇംഗ്ലണ്ട് ലോകകപ്പില്‍ ആദ്യത്തെ 16 മത്സരങ്ങള്‍ 'പൂര്‍ത്തിയായപ്പോള്‍' മൂന്നെണ്ണമാണ് മഴമൂലം ഉപേക്ഷിക്കപ്പെട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടൂര്‍ണമെന്റില്‍ മൂന്നു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കുന്നത്. നേരത്തെ 1992 ലും 2013 ലും ലോകകപ്പ് നടന്നപ്പോള്‍ രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ലോകകപ്പ് തിരുത്തിയിരിക്കുന്നത്. ഇന്നും നാളെയും നടക്കേണ്ട മത്സരങ്ങള്‍ക്കും മഴ ഭീഷണിയാണെന്ന കാലവസ്ഥാ മുന്നറിയിപ്പ്കൂടി പുറത്തുവന്നതോടെ ലോകകപ്പ് മഴയില്‍ കുതിരുമോയെന്ന സംശയത്തിലാണ് ആരാധകര്‍.

  ഇതുവരെ നടന്ന 11 ലോകകപ്പുകളില്‍ വെറും എട്ട് മത്സരങ്ങള്‍ മാത്രമായിരുന്നു മഴമൂലം ഉപേക്ഷിക്കപ്പെട്ടത്. എന്നാല്‍ പന്ത്രണ്ടാം ലോകകപ്പില്‍ കഥയാകെ മാറി ആദ്യത്തെ 16 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മഴ വില്ലനായതോടെ ഇനിയങ്ങോട്ട് എന്താകും അവസ്ഥയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനങ്ങള്‍ ഇല്ലാത്തതാണ് വലിയ പ്രതിസന്ധിയായിരിക്കുന്നത്.

  Also Read: ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ ഭീഷണിയില്‍; ടീമുകളുടെ പരിശീലനവും തടസപ്പെട്ടു

  റിസര്‍വ് ദിനം നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് ഐസിസി ഓഫീഷ്യല്‍സ് പറയുന്നത്. 'സ്റ്റേഡിയങ്ങളുടെ ലഭ്യത, ടീമുകളുടെയും ഒഫീഷ്യല്‍സിന്റെയും താമസം, കാണികളുടെ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് മത്സരക്രമം തയ്യാറാക്കിയത്. റിസര്‍വ് ദിനത്തില്‍ മഴ പെയ്യില്ലെന്ന് എന്താണ് ഉറപ്പ്' എന്നാണ് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് റിച്ചാര്‍ഡ്‌സണിന്റെ പ്രതികരണം.

  എന്നാല്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തെ കാലാവസ്ഥ ഇതിന് അനുകൂലമാണോയെന്ന് പരിശോധിച്ചില്ലെന്ന വിമര്‍ശനമാണ് നിരീക്ഷകരും ആരാധകരും ഉയര്‍ത്തുന്നത്. ലോകകപ്പിന്റെ പന്ത്രണ്ട് പതിപ്പുകളുടെ ചരിത്രത്തില്‍ മഴ തടസപ്പെടുത്തിയ മത്സരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

  1979 ജൂണ്‍ 13, 14, 15:  ശ്രീലങ്ക- വെസ്റ്റ് ഇന്‍ഡീസ്

  രണ്ടാം ലോകകപ്പില്‍ മഴവില്ലനായ മത്സരമായിരുന്നു ശ്രീലങ്ക- വിന്‍ഡീസ് പോരാട്ടം. രണ്ട് റിസര്‍വ് ദിനങ്ങള്‍ മത്സരത്തിനായി നീക്കിവെച്ചെങ്കിലും മഴയും വിട്ടുകൊടുത്തില്ല. ഇതോടെ ഒരുപന്തും എറിയാതെ മത്സരം ഉപേക്ഷിച്ചു.

  1992 ഫെബ്രുവരി 28: ഇന്ത്യ- ശ്രീലങ്ക

  ഓസീസില്‍ നടന്ന 1992 ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനാണ് മഴ വില്ലനായത്. 20 ഓവറിലേക്ക് ചുരുക്കി നിശ്ചയിച്ച മത്സരം ആരംഭിച്ച് രണ്ട് പന്തെറിഞ്ഞപ്പോഴേക്കും മഴ വീണ്ടും എത്തുകയായിരുന്നു. ഇന്ത്യയായിരുന്നു ബാറ്റിങ്ങ്. പിച്ച് ഉണക്കാന്‍ ഹെലിക്‌പോടര്‍ ഉപയോഗിച്ചെങ്കിലും വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചു

  1992 മാര്‍ച്ച് 1: പാകിസ്താന്‍- ഇംഗ്ലണ്ട്

  ഇത്തവണ പാകിസ്താന് രക്ഷകരയായിരുന്നു മഴയുടെ രംഗപ്രവേശം. ടോസ് നേടിയ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. 40.2 ഓവറില്‍ വെറും 74 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടായ മത്സരത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയതോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. ഇംഗ്ലണ്ട് 8 ഓവറില്‍ 24 ന് 1 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കപ്പെട്ടു.

  Dont Miss: ഇന്ത്യ ന്യൂസിലന്‍ഡ് മത്സരവും മഴ ഭീഷണിയില്‍; ടീമുകളുടെ പരിശീലനവും തടസപ്പെട്ടു

  1999 ജൂണ്‍ 6, 7: സിംബാബ്‌വെ- ന്യൂസിലന്‍ഡ്

  മഴയും വെളിച്ചക്കുറവും വില്ലനായതിനെത്തുടര്‍ന്നാണ് 1999 ലെ സിംബാബ്‌വെ- ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിക്കുന്നത്. ആദ്യദിവസം പലതവണ മഴ തടസപ്പെടുത്തിയ മത്സരം വെളിച്ചക്കുറവുകൊണ്ടായിരുന്നു നിര്‍ത്തിവെക്കുന്നത്. റിസര്‍വ് ദിനത്തിലും കാലാവസ്ഥ അനകൂലമല്ലാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുകയും ചെയ്തു.

  2003 ഫെബ്രുവരി 18: വെസ്റ്റ് ഇന്‍ഡീസ് - ബംഗ്ലാദേശ്

  രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട 2003 ലെ ലോകകപ്പില്‍ ആദ്യത്തേത് വെസ്റ്റ് ഇന്‍ഡീസ് - ബംഗ്ലാദേശ് പോരാട്ടമായിരുന്നു. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 245 റണ്‍സിന്റെ വിജയലക്ഷ്യമാണ് കുറിച്ചത്. മറുപടിബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ കടുവകള്‍ 8.1 ഓവറില്‍ 32 ന് 2 എന്ന അവസ്ഥയില്‍ നില്‍ക്കവേയാണ് വഴ വില്ലനാകുന്നതും മത്സരം ഉപേക്ഷിക്കുന്നതും.

  2003 മാര്‍ച്ച് 4: പാകിസ്താന്‍- സിംബാബ്‌വെ

  ആദ്യ ഇന്നിങ്‌സില്‍ തന്നെ മഴവില്ലനായെത്തിയ മത്സരത്തില്‍ 14 ഓവറുകള്‍ മാത്രമാണ് എറിയാനായത്. 73 ന് 3 എന്ന നിലയിലായിരുന്നു മത്സരം ഉപേക്ഷിക്കുമ്പോള്‍ പാക് പട.

  2011 മാര്‍ച്ച് 5: ശ്രീലങ്ക- ഓസ്‌ട്രേലിയ

  2011 ലോകകപ്പില്‍ മഴ വില്ലനായപ്പോള്‍ ഉപേക്ഷിക്കപ്പെട്ടത് ശ്രീലങ്ക- ഓസ്‌ട്രേലിയ പോരാട്ടമായിരുന്നു. ആദ്യം ബാറ്റുചെയത് ലങ്കന്‍ ഇന്നിങ്‌സ് 32.5 ഓവറില്‍ 146 ന് 3 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴ കളിമുടക്കുന്നത്.

  2015 ഫെബ്രുവരി 21: ഓസ്‌ട്രേലിയ- ബംഗ്ലാദേശ്

  കഴിഞ്ഞ ലോകകപ്പില്‍ ഒരു ബോള്‍വരെ എറിയാന്‍ കഴിയാതെയായിരുന്നു ഓസ്‌ട്രേലിയ- ബംഗ്ലാദേശ് മത്സരം ഉപേക്ഷിക്കുന്നത്.

  2019 ജൂണ്‍ 7: പാകിസ്താന്‍- ശ്രീലങ്ക

  ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന ആദ്യ മത്സരം. ഒരു പന്തുവരെ എറിയാന്‍ കഴിഞ്ഞില്ല

  2019 ജൂണ്‍ 10: ദക്ഷിണാഫ്രിക്ക- വിന്‍ഡീസ്

  ആദ്യം ബാറ്റുചെയ്ത പ്രോട്ടീസ് 7.3 ഓവറില്‍ 29 ന് 2 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി. കളി ഉപേക്ഷിച്ചു.

  2019 ജൂണ്‍ 11: ബംഗ്ലാദേശ്- ശ്രീലങ്ക

  ഈ ലോകകപ്പില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം മത്സരവും മഴമൂലം ഉപേക്ഷിരക്കുന്നു. ഒരു പന്തുപോലും ഇത്തവണയും എറിയാന്‍ കഴിഞ്ഞില്ല.

  First published: