'സച്ചിനെ സ്ഥിരമായി പുറത്താക്കിയിരുന്നത് അങ്ങനെയായിരുന്നു'; വെളിപ്പെടുത്തലുകളുമായി മുന്‍ പാക് താരം

'ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിക്കുന്ന സച്ചിന് എതിരെ ഈ പന്തുകള്‍ നല്ല ഒരു ചോയിസ് തന്നെയായിരുന്നു. എന്നാല്‍ അതിനര്‍ഥം സച്ചിന്റെ വീക്ക്നെസ് ഇതാണ് എന്നല്ല.'
സച്ചിൻ ടെൻഡുൽക്കർ
Last Updated :
Share this:
ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണമുള്ള വ്യക്തിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോര്‍ഡുകളും സച്ചിന് കരിയര്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് തന്റെ പേരിലാക്കിയിരുന്നു. 200 ടെസ്റ്റുകളിലും, 463 ഏകദിന മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ച സച്ചിന് 34,000ത്തിലധികം റണ്‍സ് കരിയറില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.
പണ്ടുമുതലേ ചിര വൈരികളാണ് ഇന്ത്യ, പാകിസ്ഥാന് ക്രിക്കറ്റ് ടീമുകള്‍. ഇരു ടീമുകള്‍ക്കും വെറുമൊരു മത്സരമല്ല ക്രിക്കറ്റ്. ഇരു ടീമുകളും ക്രിക്കറ്റ് മൈതാനത്തെ യുദ്ധ മൈതാനമായാണ് കണ്ടിരുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ടി വി ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം തത്സമയ സംപ്രേഷണം നടക്കുമ്പോഴായിരുന്നു. അക്കാലങ്ങളില്‍ ഇന്ത്യ - പാകിസ്ഥാന് ക്രിക്കറ്റ് മല്‍സരത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനിക അതിര്‍ത്തികളില്‍ വരെ പ്രകടമായിരുന്നു.
വസീം അക്രം, ഷോയിബ് അക്തര്‍, സമി,അബ്ദുള്‍ റസാഖ് എന്നിവര്‍ ഉള്‍പ്പെടുന്ന പാക് ബൗളിംഗ് നിരക്കെതിരെ സച്ചിന് ഒട്ടേറെ സെഞ്ച്വറികളും കരസ്ഥമാക്കിയിട്ടുണ്ട്. സച്ചിനെ പുറത്താക്കിയാല്‍ മത്സരം പാതി കൈപ്പിടിയിലായി എന്നായിരുന്നു എതിര്‍ടീമുകള്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ പല തവണ സച്ചിനെ വീഴ്ത്തിയിട്ടുള്ള പാകിസ്ഥാന് ഓള് റൗണ്ടറാണ് അബ്ദുള്‍ റസാഖ്. വലംകയ്യന്‍ ഫാസ്റ്റ് ബൗളറും ഒപ്പം വെടിക്കെട്ട് ബാറ്റ്സ്മാനുമായ റസാഖ് ആറ് തവണയാണ് സച്ചിന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. കരിയറില്‍ സച്ചിന്റെ വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചത് ടീമിന് ധാരാളം ഗുണം ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് അബ്ദുള്‍ റസാഖ്.
'കരിയറില്‍ എല്ലാ വിക്കറ്റുകളും ടീമിന് പ്രധാനമാണ്. സച്ചിനെതിരെ പന്തുകള്‍ എറിയുമ്പോള്‍ ഞാന്‍ ഏറെ ശ്രദ്ധ നല്‍കിയിരുന്നു. സച്ചിനെതിരെ കൂടുതലും ഇന്‍ സ്വിങ്ങും റിവേഴ്സ് സ്വിങ്ങും പരീക്ഷിക്കാനാണ് ഞാന്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. ഏറെ തവണയും അങ്ങനെ തന്നെയാണ് എറിഞ്ഞിട്ടുള്ളതും. ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിക്കുന്ന സച്ചിന് എതിരെ ഈ പന്തുകള്‍ നല്ല ഒരു ചോയിസ് തന്നെയായിരുന്നു. എന്നാല്‍ അതിനര്‍ഥം സച്ചിന്റെ വീക്ക്നെസ് ഇതാണ് എന്നല്ല. അദ്ദേഹത്തെ പുറത്താക്കുവാന്‍ ഈ ഒരു തന്ത്രമാണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. ടീമിനായി എല്ലാ ചുമതലകളും കൈകാര്യം ചെയ്യുവാന്‍ ഞാന്‍ തയ്യാറായിരുന്നു'- റസാഖ് വിശദമാക്കി.
2012/13 ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഒരു പരമ്പരയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇന്ത്യയില്‍ വച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്. ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ കളിക്കാന്‍ പോയിട്ടുള്ളത് 2008 ലെ ഏഷ്യ കപ്പിന് വേണ്ടിയാണ്. 2013ന് ശേഷം ഐ സി സി ടൂര്‍ണമെന്റില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് പരമ്പര ഈ വര്‍ഷം പുനരാരംഭിക്കുമെന്ന സൂചനകള്‍ ഈയിടെ വന്നിരുന്നു. ഇന്ത്യയിലോ പാകിസ്ഥാനിലോ അല്ലാതെ മറ്റൊരു നിക്ഷ്പക്ഷമായ വേദിയില്‍ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുന്ന മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയാകും ഇരു രാജ്യങ്ങളും തമ്മില്‍ കളിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Abdul Razzaq reveals the tactics used to get wicket of Sachin Tendulkar
Abdul Razzaq, pakistan player, tactics, sachin tendulkar, wicket, അബ്ദുള്‍ റസാഖ്, സച്ചിന് തെണ്ടുല്‍ക്കര്‍, വിക്കറ്റ്, പാക്കിസ്ഥാന് താരം

Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.