നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഹാട്രിക് നഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ ബോള്‍ട്ടിനെ ചീത്തവിളിച്ചു; വെളിപ്പെടുത്തലുമായി അമിത് മിശ്ര

  ഹാട്രിക് നഷ്ടപ്പെടുത്തിയപ്പോള്‍ ഞാന്‍ ബോള്‍ട്ടിനെ ചീത്തവിളിച്ചു; വെളിപ്പെടുത്തലുമായി അമിത് മിശ്ര

  ബോള്‍ട്ട് രണ്ട് മൂന്ന് തവണ സോറി പറഞ്ഞെന്നും പിന്നെ അത് വിട്ടുകളയുകയുമായിരുന്നെന്നും മിശ്ര

  MISRA

  MISRA

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ഐപിഎല്ലില്‍ നാലാം ഹാട്രിക് എന്ന ഭാഗ്യത്തിനരികെയായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സീനിയര്‍ താരം അമിത് മിശ്രയ്ക്ക് നേട്ടം നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ടായിരുന്നു. ശ്രേയസ് ഗോപാലിനെയും സ്റ്റുവര്‍ട് ബിന്നിയെയും മടക്കിയ മിശ്ര അടുത്ത പന്തില്‍ കൃഷ്ണപ്പ ഗൗതത്തിനെയും കുടുക്കിയിരുന്നു. എന്നാല്‍ ഗൗതമിന്റെ ക്യാച്ച് ട്രെന്റ് ബോള്‍ട്ട് വിട്ടുകളയുകയായിരുന്നു.

   ഇതോടെ താന്‍ ബോള്‍ട്ടിനെ ചീത്തവിളിച്ചെന്നും താങ്ങാന്‍ കഴിയാത്തതായിരുന്നു ആ ക്യാച്ച് മിസ് ചെയ്തതെന്നും പറഞ്ഞിരിക്കുകയാണ് അമിത് മിശ്ര. ഈസി ക്യാച്ചെടുക്കാന്‍ എന്തിനാണ് ഡൈവ് ചെയ്തതെന്ന് ചോദിച്ചെന്നുമാണ് മിശ്ര പറഞ്ഞിരിക്കുന്നത്. ഡല്‍ഹി ഇന്നിങ്‌സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം.

   Also Read: അടുത്ത സീസണില്‍ ശക്തമായി തിരിച്ചുവരും; ആര്‍സിബിയില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്നും ഗാരി കേസ്റ്റണ്‍

   കൃഷ്ണപ്പ ഗൗതം ഉയര്‍ത്തിയടിച്ച പന്ത് കൈക്കലാക്കാന്‍ ബോള്‍ട്ട് എത്തിയെങ്കിലും താരത്തിന് ക്യാച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ ചീത്തപറഞ്ഞതോടെ ബോള്‍ട്ട് രണ്ട് മൂന്ന് തവണ സോറി പറഞ്ഞെന്നും പിന്നെ അത് വിട്ടുകളയുകയുമായിരുന്നെന്നും മിശ്ര പറഞ്ഞു.

   ഐപിഎല്ലില്‍ മൂന്ന് തവണ ഹാട്രിക് നേടിയിട്ടുള്ള അമിത് മിശ്ര ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനുമാണ്. 155 വിക്കറ്റുകളാണ് മിശ്രയുടെ പേരിലുള്ളത്.   First published: