നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'നമുക്ക് ചേര്‍ന്നതല്ല' ലോകകപ്പ് ടീമിലെടുക്കണമെന്ന ഡി വില്ല്യേഴ്‌സിന്റെ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തള്ളിയത്

  'നമുക്ക് ചേര്‍ന്നതല്ല' ലോകകപ്പ് ടീമിലെടുക്കണമെന്ന ഡി വില്ല്യേഴ്‌സിന്റെ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തള്ളിയത്

  അവസാന മൂന്ന് വര്‍ഷക്കാലം ടീമിലെ ഇടക്കാല സന്ദര്‍ശകന്‍ മാത്രമായിരുന്നു താനെന്ന് വിമര്‍ശനമുയര്‍ന്നു

  de Villiers

  de Villiers

  • News18
  • Last Updated :
  • Share this:
   ജൊഹന്നസ്ബര്‍ഗ്: ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എബി ഡി വില്ല്യേഴ്‌സിന്റെ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തള്ളുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 15 അംഗ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്നേയാണ് താരത്തിന്റെ ആവശ്യം ബോര്‍ഡ് തള്ളിയത്.

   ഒരു വര്‍ഷം മുന്‍പ് വിരമിച്ച ഡി വില്ല്യേഴ്‌സിനെ തിരികെ വിളിക്കുന്നത് ഗുണം ചെയ്യില്ലെന്ന സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു താരത്തെ ഉള്‍പ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. ടീമില്‍ ഇടംലഭിക്കുന്നതിനായി താരം നായകന്‍ ഫാഫ് ഡുപ്ലെസിയെയും പരിശീലകന്‍ ഓട്ടിസ് ഗിബ്സണെയും സെലക്ഷന്‍ കമ്മിറ്റിയെയും കണ്ടിരുന്നതായി ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തത്.

   Also Read: കളത്തില്‍ ടീമുകള്‍ പോരിനിറങ്ങുന്നതിനു മുന്‍പേ ഡീന്‍ ജോണ്‍സും ലാറയും 'ഏറ്റുമുട്ടി'; സൂപ്പര്‍ താരങ്ങളുടെ ബോക്‌സിങ്

   ടീമിനും സെലക്ഷന്‍ കമ്മിറ്റിയ്ക്കും താരങ്ങള്‍ക്കും ചേര്‍ന്ന രീതിയല്ലെന്ന വിലയിരുത്തലിലാണ് ബോര്‍ഡ് ഇത്തരം തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം അപ്രതീക്ഷിതമായിട്ടായിരുന്നു എബിഡി ക്രിക്കറ്റിനോട് വിടപറയുന്നത്.   'തന്നെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, ടീം മാത്രമായിരുന്നു മനസില്‍. അവസാന മൂന്ന് വര്‍ഷക്കാലം ടീമിലെ ഇടക്കാല സന്ദര്‍ശകന്‍ മാത്രമായിരുന്നു താനെന്ന് വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങള്‍ തന്നെ നിരാശനാക്കി. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നതില്‍ സ്വാധീനിച്ചു' എന്ന് ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്' എന്ന അഭിമുഖത്തില്‍ താരം അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ഇത്തവണത്തെ ലോകകപ്പ് ടീമില്‍ താരം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

   First published:
   )}