• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അക്കില്ലസ് പൂച്ച മാളത്തിലൊളിച്ചോ?


Updated: June 27, 2018, 10:57 AM IST
അക്കില്ലസ് പൂച്ച മാളത്തിലൊളിച്ചോ?

Updated: June 27, 2018, 10:57 AM IST
മോസ്കോ: ലോകകപ്പ് ഫുട്ബോളിലെ മത്സരവിജയികളെ പ്രവചിക്കുന്നതിൽ അക്കില്ലസ് പൂച്ചക്ക് ആദ്യമായി പിഴച്ചു. ഫുട്‌ബോള്‍ മത്സരങ്ങള്‍ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൂച്ചയാണ് അക്കില്ലസ്. നിർണായക മത്സരത്തിൽ നൈജീരിയ അർജന്റീനയെ പരാജയപ്പെടുത്തുമെന്നായിരുന്നു പൂച്ചയുടെ പ്രവചനം. ഇതു സംബന്ധിച്ച വാർത്തകൾ അർജന്റീനിയൻ ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ പ്രവചനം പിഴച്ചതോടെ അക്കില്ലസ് പൂച്ചയെ സോഷ്യൽ മീഡിയകളിൽ ട്രോളി കൊല്ലുകയാണ്.

റഷ്യയുടെ ഉദ്ഘാടന മത്സരവും രണ്ടാം മത്സരവും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. കൂടാതെ ഇറാന്‍, മൊറോക്കോ മത്സരവും ബ്രസീല് -കോസ്‌റ്റോറിക്കാ മത്സരത്തിന്റെ പ്രവചനത്തിലും പൂച്ചയ്ക്ക് തെറ്റിയില്ല. ഇതാണ് അർജന്റീനിയൻ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയത്. എന്നാൽ മത്സരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തിയതോടെ അർജന്റീനിയൻ ആരാധകർ സോഷ്യൽ മീഡിയയിൽ അക്കില്ലസ് പൂച്ചക്ക് നേരെ തിരിഞ്ഞു.

ചിലർ കുഴിമാടത്തിൽ ചത്ത് കിടക്കുന്ന ഏതോ പൂച്ചയുടെ ചിത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പ്രവചനം പിഴച്ചതോടെ തലയിൽ മുണ്ടിട്ട് മുങ്ങുന്ന പൂച്ചയുടെ ചിത്രമാണ് മറ്റു ചിലർ പങ്കുവെച്ചത്. അർജന്റീനിയൻ ആരാധകർക്ക് മുഖംകൊടുക്കാതെ ഒളിച്ചിരിക്കുന്ന പൂച്ചയുടെ ചിത്രമാണ് വേറെ ചിലർ പോസ്റ്റ് ചെയ്തത്. മാളത്തിലൊളിച്ചോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.

2017 ലെ കോണ്‍ഫെഡറേഷന്‍സ് കപ്പ് വിജയികളെയും അക്കില്ലസ് കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ പതാകകള്‍ സ്ഥാപിച്ച ഭക്ഷണ പാത്രങ്ങള്‍ മുന്നില്‍ വയ്ക്കുകയും ഏതു പാത്രത്തില്‍നിന്നാണ് പൂച്ച ഭക്ഷണം കഴിക്കുന്നത് ആ രാജ്യം വിജയിക്കുമെന്നുമാണ് പ്രവചനം. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ പൂച്ചയ്ക്ക് പ്രത്യേക പരിശീലകരും പരിചാരകരുമുണ്ട്.

ലോകകപ്പ് മത്സരത്തില്‍ പ്രവചനം നടത്തി പോള്‍ നീരാളി ഏതാനും വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ചിരുന്നു. നീരാളിയുടെ സ്ഥാനത്തേക്കാണ് ഇത്തവണഅക്കില്ലസ് എത്തിയത്. എന്നാൽ, ഇത്തരം പ്രവചനങ്ങൾ തട്ടിപ്പാണെന്നും അന്ധവിശ്വാസമാണെന്നും അഭിപ്രായപ്പെടുന്നവരും ചെറുതല്ല.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626