• HOME
  • »
  • NEWS
  • »
  • sports
  • »
  • 'അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ' ലോകകപ്പ് ഫുട്ബോള്‍ ഫൈനലിസ്റ്റുകള്‍ക്ക് ആശംസകളുമായി മമ്മൂട്ടി

'അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ' ലോകകപ്പ് ഫുട്ബോള്‍ ഫൈനലിസ്റ്റുകള്‍ക്ക് ആശംസകളുമായി മമ്മൂട്ടി

ഫൈനല്‍ മത്സരം നേരിട്ട് കാണാന്‍ താരം ഖത്തറിലെത്തിയിട്ടുണ്ട്

  • Share this:

    ഖത്തര്‍ ലോകകപ്പ് ഫൈനലിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കലാശപോരിന് ഇറങ്ങുന്ന അര്‍ജന്‍റീനയ്ക്കും ഫ്രാന്‍സിനും ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്തട്ടെയെന്ന് ആശംസിക്കുന്നു’ -മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫൈനല്‍ മത്സരം നേരിട്ട് കാണാന്‍ താരം ഖത്തറിലെത്തിയിട്ടുണ്ട്.

    ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. കരിയറിലെ അവസാന ലോകകപ്പ് മത്സരത്തിനിറങ്ങുന്ന ലയണല്‍ മെസിയും കിരീട തുടര്‍ച്ച ലക്ഷ്യം വെക്കുന്ന ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയുമാണ് മത്സരത്തിന്‍റെ ശ്രദ്ധാകേന്ദ്രം.

    സെമിയില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് അര്‍ജന്‍റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച്. മൊറോക്കോയെ വീഴ്ത്തിയാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്.

    Published by:Arun krishna
    First published: