ഫിഫ ലോകകപ്പ് മനോഹരമായി സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ലോകകപ്പ് ഖത്തർ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് ആദ്യം കുറേ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകരടക്കം എല്ലാവരെയും തൃപ്തിപ്പെടുത്താൻ അവർക്ക് സാധിച്ചെന്ന് താരം പറഞ്ഞു.
തനിക്ക് അങ്ങനെയൊരു ഫേവറേറ്റ് ടീം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കാണാന്‍ താരം ഖത്തറിലുണ്ട്. തനിക്കൊരു ഫേവറേറ്റ് ടീം ഇല്ലെന്നും വേൾഡ് കപ്പിന്റെ മുപ്പത് ശതമാനവും മലയാളികളാണ്. അവരുടെ സപ്പോർട്ട് ഭയങ്കരമായിട്ടുണ്ട്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണെന്നും മോഹൻലാല്‍ പറഞ്ഞു.
ഖത്തര്‍ അവിശ്വസനീയമായ മികവോടെയാണ് ലോകകപ്പ് സംഘടിപ്പിച്ചത്.മൊറോക്കോയില്‍ നിന്നാണ് ലോകകപ്പ് കാണാന്‍ വന്നത്. മത്സരം കഴിഞ്ഞാല്‍ ഉടന്‍ തിരിച്ച് പോകും. ഇന്ന് ആര് ജയിക്കുമെന്ന് പറയാനാവില്ലെന്നും താരം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.