• HOME
  • »
  • NEWS
  • »
  • sports
  • »
  • പന്ത് ചുരണ്ടൽ വിവാദം: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്ന് ഗിൽക്രിസ്റ്റ്

പന്ത് ചുരണ്ടൽ വിവാദം: ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്ന് ഗിൽക്രിസ്റ്റ്

സ്മിത്തിന് രണ്ടു വർഷത്തേക്ക് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഏകദിന ലോകകപ്പിലും ബാന്‍ക്രോഫ്റ്റ് ആഷസ് പരമ്പരയോടെയും ടീമില്‍ തിരിച്ചെത്തിയിരുന്നു.

Adam Gilchrist

Adam Gilchrist

  • News18
  • Last Updated :
  • Share this:
    ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കും പങ്കുണ്ടെന്ന് സൂചന നല്‍കി പന്ത്‌ ചുരണ്ടലില്‍ പങ്കാളിയായതിനു അച്ചടക്ക നടപടി നേരിട്ട ഓസ്‌ട്രേലിയന്‍ താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് ഈയിടെ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ തെളിവുകൾ ആരുടയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് ഗവേണിങ്ങ് ബോഡിക്ക് കൈമാറണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സ്പോക്സ്പേഴ്സണ്‍ വ്യക്തമാക്കുകയും ചെയ്തു.

    ഇപ്പോൾ, വിവാദത്തില്‍ കൂടുതല്‍ പേരുകള്‍ പുറത്തു വരുമെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കാം എന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്.  അറിയാവുന്ന പേരുകള്‍ പുറത്തു വിടാന്‍ ചിലര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് കരുതേണ്ടി വരുമെന്നും ഗില്ലി വ്യക്തമാക്കി.

    വിവാദം ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്നും അത് പുസ്തകങ്ങളായി പുറത്തു വരുമെന്നും താരം അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തി മൂന്ന് താരങ്ങളെ ശിക്ഷിച്ചുവെങ്കിലും വിശദമായ അന്വേഷണം നടത്തി ഇതിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തു കൊണ്ടു വരേണ്ടത്തുണ്ടെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു. ഈ വിവാദം ഇടയ്ക്കിടെ പൊങ്ങിവരാനുള്ള കാരണം ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണെന്നും ഗിൽക്രിസ്റ്റ് കുറ്റപ്പെടുത്തി.

    ആർച്ചറിന് വീണ്ടും പരിക്ക്; ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമാകും

    2018ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. നായകൻ സ്മിത്തിന്റെ മൗനാനുമതിയിൽ ഉപനായകൻ ഡേവിഡ് വാർണറുടെ നിർദേശത്താൽ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ചതായിരുന്നു വിവാദമായത്. സംഭവം കയ്യോടെ പിടിക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് വന്‍ നാണക്കേടായി മാറിയിരുന്നു. തുടര്‍ന്ന് മൂവര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ബാൻക്രോഫ്റ്റിന് ഒമ്പത് മാസവും, സ്മിത്ത്, വാർണർ എന്നിവർക്ക് 12 മാസവും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ടിരുന്നു. വിലക്കു കാലാവധി പിന്നിട്ട് മൂവരും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

    'ഹെയ്ഡന്‍ രണ്ട് മൂന്ന് വര്‍ഷത്തേക്ക് എന്നോട് മിണ്ടിയില്ല'; ഇന്ത്യ- ഓസ്‌ട്രേലിയ മത്സരങ്ങളിലെ സ്ലഡ്ജിങ്ങ് സംഭവങ്ങളെ വിശദീകരിച്ച് ഉത്തപ്പ

    സ്മിത്തിന് രണ്ടു വർഷത്തേക്ക് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്കിന് ശേഷം ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഏകദിന ലോകകപ്പിലും ബാന്‍ക്രോഫ്റ്റ് ആഷസ് പരമ്പരയോടെയും ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ബാൻക്രോഫ്റ്റ് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്.

    'എന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളുടെയും പ്രവൃത്തികളുടെയും പൂര്‍ണ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. തീര്‍ച്ചയായും ഞാന്‍ ചെയ്തത് ബൗളര്‍മാര്‍ക്ക് ഗുണകരമായ കാര്യമാണ്, അതില്‍ അവര്‍ക്ക് അറിവുണ്ടായിരുന്നോ എന്നത് നിങ്ങള്‍ സ്വയം വ്യാഖ്യാനിക്കണം. മികച്ച അവബോധം എനിക്കുണ്ടായിന്നെങ്കില്‍ ശരിയായ തീരുമാനമെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നു' - ബാൻക്രോഫ്റ്റ് പറഞ്ഞു.

    'ബൗളർമാർക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ' എന്ന ചോദ്യത്തിന് ഉത്തരം അതിൽ നിന്നു തന്നെ വ്യക്തമാണല്ലോ എന്നാണ് താരം പ്രതികരിച്ചത്. മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബൗളര്‍മാര്‍.

    News summary: Adam Gilchrist says that the 2018 ball-tampering episode will linger on forever, with new names surfacing now and then.
    Published by:Joys Joy
    First published: