ഡ്രസ്സിങ് റൂമില്‍ ചുംബനവും തലോടലുമായി സാംബയും സ്‌റ്റോയിനിസും; പ്രണയമോ അതോ അഭിനയമോയെന്ന് ആരാധകര്‍

ഇരുവരും സ്വര്‍ഗാനുരാഗികളാണോയെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്

news18
Updated: March 24, 2019, 3:40 PM IST
ഡ്രസ്സിങ് റൂമില്‍ ചുംബനവും തലോടലുമായി സാംബയും സ്‌റ്റോയിനിസും; പ്രണയമോ അതോ അഭിനയമോയെന്ന് ആരാധകര്‍
ADAM ZAMPA STOINIS
  • News18
  • Last Updated: March 24, 2019, 3:40 PM IST
  • Share this:
ഷാര്‍ജ: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിനിടെ ഓസീസ് ഡ്രസ്സിങ് റൂമിലെ താരങ്ങളുടെ വീഡിയോ ചര്‍ച്ചയാകുന്നു. ഓള്‍റൗണ്ടര്‍ സ്‌റ്റോയിനിസും ലെഗ് സ്പിന്നര്‍ ആദം സാംബയും ചുംബനവും തലോടലുമായി ഇരിക്കുന്ന ദൃശ്യങ്ങളാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചത്.

ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ സാംബ സ്റ്റോയിനിസിനെ തലോടുന്നതും സ്‌റ്റോയിനിസ് സാംബയുടെ കൈകളില്‍ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളുമാണുള്ളത്. ഇരുവരും സ്വര്‍ഗാനുരാഗികളാണോയെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

 തന്റെയടുത്തേക്ക് തലചെരിക്കുന്ന സ്‌റ്റോയിനിസിനെ സാംബ ചുംബിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ വീഡിയോയുടെ അവസാനം ഇരുവരും ചിരിക്കുന്നത് ചൂണ്ടിക്കാട്ടി ക്യാമറ കണ്ട് താരങ്ങളുടെ അഭിനയം മാത്രമാണിതെന്ന് വാദിക്കുന്നവരും ഉണ്ട്.

First published: March 24, 2019, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading