നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • മറഡോണയ്ക്ക് ആദരം; അഡിഡാസ് ബൊക്ക ജൂനിയേഴ്‌സിന് പുതിയ ജേഴ്സി രൂപകല്‍പ്പന ചെയ്യുന്നു

    മറഡോണയ്ക്ക് ആദരം; അഡിഡാസ് ബൊക്ക ജൂനിയേഴ്‌സിന് പുതിയ ജേഴ്സി രൂപകല്‍പ്പന ചെയ്യുന്നു

    ണ്ട് കാലഘട്ടത്തിലാണ് മറഡോണ ബൊക്കയ്‌ക്കൊപ്പം കളിച്ചത്. ആദ്യത്തേത് കരിയറിന്റെ തുടക്കത്തില്‍, 1981ലാണ് മറഡോണ ബൊക്കാ ജൂനിയേഴ്സിലേക്ക് എത്തുന്നത്.

    • Share this:
      ഫുട്ബോള്‍ ലോകത്തെ ഇതിഹാസമായ ഡീഗോ അര്‍മാന്‍ഡോ മറഡോണ തന്റെ കരിയറിന്റെ ആദ്യകാലത്തും അവസാന കാലത്തും കളിച്ചിരുന്ന ക്ലബ് എന്ന പേരിലാണ് ബൊക്ക ജൂനിയേഴ്സ് ഏറ്റവും കൂടുതല്‍ അറിയപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ മറഡോണയ്ക്ക് ആദരവ് അര്‍പ്പിക്കാന്‍ ബൊക്ക ജൂനിയേഴ്സിനായി അഡിഡാസ് പുതിയ ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുകയാണ്.

      ബൊക്ക ജൂനിയേഴ്സിന് വേണ്ടി 1980കളില്‍ മറഡോണ നിറഞ്ഞാടിയ ജേഴ്സിയുടെ മാതൃകയിലാണ് പുതിയ ജേഴ്‌സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബൊക്ക ജൂനിയേഴ്സിന്റെ ഔദ്യോഗിക കിറ്റ് നിര്‍മ്മാതാക്കളായി നൈക്കിനെ മാറ്റി അഡിഡാസിനെ നിയമിച്ചത് കഴിഞ്ഞ സീസണിലായിരുന്നു. ടീമിനൊപ്പമുള്ള അഡിഡാസിന്റെ രണ്ടാം സീസണില്‍, തങ്ങളുടെ ഗെയിമും സ്റ്റൈല്‍ ഘടകങ്ങളും മികവുറ്റതാക്കിയിരുന്നു.

      അഡിഡാസ് പുനര്‍നിര്‍മ്മിച്ച ജേഴ്സില്‍ ഡിസൈനര്‍മാര്‍ സാധാരണ ക്ലബ് ലോഗോയ്ക്ക് പകരം നാല് നക്ഷത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഓരോ നക്ഷത്രവും 'ക്ലബ് അത്ലറ്റിക്കോ ബൊക്ക ജൂനിയേഴ്സ്' എന്നതിന്റെ ചുരുക്കെഴുത്തായ 'C A B J'യെയാണ് പ്രതിനിധീകരിക്കുന്നത്. ക്ലബിലെ കളിക്കാര്‍ക്ക് അവരുടെ മികച്ച പ്രകടനം നടത്താന്‍ ഈ ജേഴ്സിയിലൂടെ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അഡിഡാസ് പറഞ്ഞിരിക്കുന്നത്.

      ജേഴ്സിയില്‍ ക്ലബ്ബിന്റെ സ്റ്റാന്‍ഡേര്‍ഡ് മഞ്ഞ, നീല നിറങ്ങള്‍ ചേര്‍ത്ത് അവരുടെ പരമ്പരാഗത ചെസ്റ്റ് സ്ട്രൈപ്പ് രൂപകല്‍പ്പനയില്‍ ലയിപ്പിച്ചിരിക്കുകയാണ്. തോളിലൂടെ കടന്നുപോകുന്ന മൂന്ന് വരകളും വട്ടകഴുത്ത് കോളറും ഒക്കെ ചേര്‍ത്ത് പഴയ രൂപകല്‍പ്പനയില്‍ തന്നെയാണ് അഡിഡാസ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഈ ജേഴ്സിയുടെ യഥാര്‍ത്ഥ ആശയം ക്ലബിന്റെ എണ്‍പതുകളിലേയും, 1971ലെ 'ബോക്കര്‍' ക്ലാസിക് ജേഴ്സിയില്‍ നിന്നും എടുത്തതാണ്.

      മറഡോണ ക്ലബ്ബിനൊപ്പം മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്ന സമയത്ത് പ്രത്യേകിച്ച് 1981 സീസണുകളില്‍ അദ്ദേഹം ധരിച്ചിരുന്ന അതെ ജേഴ്സിയുടെ മാതൃകയില്‍ തന്നെയാണ് ഇപ്പോഴത്തെ ജേഴ്‌സിയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 1981ലാണ് ക്ലബ്ബ് ഈ ദശകത്തിലെ ആദ്യ കിരീടമായ ദി മെട്രോപൊളിറ്റാനോ ചാമ്പ്യന്‍ഷിപ്പ് നേടിയത്. മിഗുവല്‍ ബ്രിന്‍ഡിസിയും, ഓസ്‌കാര്‍ റഗ്ഗറിയും, മറഡോണയുമൊക്കെ ക്ലബിന് വേണ്ടി നിറഞ്ഞ് കളിച്ചിരുന്ന കാലഘട്ടമായിരുന്നു അത്.

      മറഡോണയുടെ കടുത്ത ആരാധകരായ പലരും തങ്ങളുടെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേര് ചേര്‍ക്കുന്നത് പതിവായിരുന്നു. അതിനാല്‍, 1981ല്‍ ജനിക്കുകയും 'ഡീഗോ അര്‍മാന്‍ഡോ' എന്ന് പേരുള്ളവരുമായ ആളുകള്‍ക്ക് പുനര്‍നിര്‍മ്മിച്ച ജേഴ്സി സൗജന്യമായി നല്‍കാനാണ് അഡിഡാസിന്റെ തീരുമാനം. 1981ല്‍ തന്നെയാണ് ക്ലബ്, അന്നത്തെ വമ്പന്‍ ടീമായിരുന്ന ബ്യൂണസ് അയേഴ്സുമായി മത്സരിച്ച് കളിച്ച് വിജയിച്ചത്.

      രണ്ട് കാലഘട്ടത്തിലാണ് മറഡോണ ബൊക്കയ്‌ക്കൊപ്പം കളിച്ചത്. ആദ്യത്തേത് കരിയറിന്റെ തുടക്കത്തില്‍, 1981ലാണ് മറഡോണ ബൊക്കാ ജൂനിയേഴ്സിലേക്ക് എത്തുന്നത്. അന്നത്തെ തുക പത്തു ലക്ഷം പൗണ്ടായിരുന്നു. 1982ല്‍ ടീമിനെ ലീഗ് ജേതാക്കളാക്കി അതേ വര്‍ഷം തന്നെ താരം ക്ലബ് വിട്ടു.

      പിന്നീട് 13 വര്‍ഷത്തിന് ശേഷം കരിയറിന്റെ അവസാനത്തിലാണ് അദ്ദേഹം ക്ലബില്‍ തിരിച്ചെത്തുന്നത്. രണ്ടാം വരവില്‍ ക്ലബിനായി പന്ത് തട്ടിയത് 1995 മുതല്‍ 1997 വരെയായിരുന്നു. ഒടുവില്‍ തലയില്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിനുള്ള ശസ്ത്രക്രിയയില്‍ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കെ, 2020 നവംബര്‍ 25ന് 60 വയസ്സുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്.
      Published by:Jayashankar AV
      First published:
      )}